Sub Lead

'തെറ്റ് ചെയ്തതിന് തെളിവില്ല'; ട്രംപിനെതിരായ ഇംപീച്ച്‌മെന്റ് റിപോര്‍ട്ട് തള്ളി വൈറ്റ്ഹൗസ്

ഏകപക്ഷീയമായ നടപടിക്രമങ്ങളുടെ അവസാനം പ്രസിഡന്റ് ട്രംപിന്റെ തെറ്റ് തെളിയിക്കുന്ന തെളിവുകള്‍ ഹാജരാക്കുന്നതില്‍ യുഎസ് ഹൗസ് ഇന്റലിജന്‍സ് കമ്മിറ്റി ചെയര്‍മാന്‍ ഷിഫും ഡെമോക്രാറ്റുകളും തീര്‍ത്തും പരാജയപ്പെട്ടെന്ന് വൈറ്റ് ഹൗസ് വക്താവ് സ്‌റ്റെഫാനി ഗ്രിഷാം ആരോപിച്ചു.

തെറ്റ് ചെയ്തതിന് തെളിവില്ല; ട്രംപിനെതിരായ ഇംപീച്ച്‌മെന്റ് റിപോര്‍ട്ട് തള്ളി വൈറ്റ്ഹൗസ്
X

വാഷിങ്ടണ്‍: പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി തന്റെ ഓഫിസ് ദുരുപയോഗം ചെയ്തുവെന്നതിന് തെളിവുകള്‍ ഹാജരാക്കുന്നതില്‍ പരാജയപ്പെട്ടെന്ന്് ചൂണ്ടിക്കാട്ടി യുഎസ് ഹൗസ് ഇന്റലിജന്‍സ് കമ്മിറ്റിയുടെ ഇംപീച്ച്‌മെന്റ് റിപോര്‍ട്ട് വൈറ്റ്ഹൗസ് തള്ളി. ഏകപക്ഷീയമായ നടപടിക്രമങ്ങളുടെ അവസാനം പ്രസിഡന്റ് ട്രംപിന്റെ തെറ്റ് തെളിയിക്കുന്ന തെളിവുകള്‍ ഹാജരാക്കുന്നതില്‍ യുഎസ് ഹൗസ് ഇന്റലിജന്‍സ് കമ്മിറ്റി ചെയര്‍മാന്‍ ഷിഫും ഡെമോക്രാറ്റുകളും തീര്‍ത്തും പരാജയപ്പെട്ടെന്ന് വൈറ്റ് ഹൗസ് വക്താവ് സ്‌റ്റെഫാനി ഗ്രിഷാം ആരോപിച്ചു.

ഈ റിപ്പോര്‍ട്ടില്‍ അവരുടെ നിരാശയല്ലാതെ മറ്റൊന്നും പ്രതിഫലിപ്പിക്കുന്നില്ലെന്നും ഗ്രിഷാം പറഞ്ഞു. ഹൗസ് ഇന്റലിജന്‍സ് കമ്മിറ്റി റിപോര്‍ട്ട് ഇന്നു പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്. വ്യക്തിപരമായ രാഷ്ട്രീയ നേട്ടത്തിനായി ട്രംപ് തന്റെ ഓഫിസ് ദുരുപയോഗം ചെയ്തുവെന്ന ഡെമോക്രാറ്റുകളുടെ ആരോപണത്തിനുള്ള തെളിവുകള്‍ റിപോര്‍ട്ട് പുറത്തുവിടാന്‍ സാധ്യതയുണ്ട്.

അതിനിടെ, തനിക്കെതിരേ നടക്കുന്ന ഇംപീച്ച്‌മെന്റ് വിചാരണയ്ക്ക് സാക്ഷ്യംവഹിക്കാനെത്തില്ലെന്ന് ട്രംപ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. നീതിയുക്തമായ വിചാരണയല്ല നടക്കുന്നതെന്നു ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം യുഎസ് കോണ്‍ഗ്രസിന്റെ ക്ഷണം നിരസിച്ചത്.ജുഡീഷ്യല്‍ കമ്മിറ്റിക്കുനല്‍കിയ കത്തിലാണ് വൈറ്റ്ഹൗസ് ഇക്കാര്യം വ്യക്തമാക്കിയത്.

ഇംപീച്ച്‌മെന്റ് നടപടികളുടെ രണ്ടാംഘട്ടത്തില്‍ ഹൗസ് ജുഡീഷ്യറി കമ്മിറ്റിയില്‍ നടക്കുന്ന പരസ്യവിചാരണയില്‍ പങ്കെടുക്കാന്‍ കമ്മിറ്റിചെയര്‍മാന്‍ ജെരോള്‍ഡ് നാഡ്‌ലെര്‍ ട്രംപിനെ ക്ഷണിച്ചിരുന്നു. ട്രംപിന് നേരിട്ടോ അഭിഭാഷകന്‍ മുഖേനയോ ഹാജരാകാമെന്നും സാക്ഷികളോടു ചോദ്യംചോദിക്കാമെന്നും നാഡ്‌ലെര്‍ പറഞ്ഞു. പങ്കെടുക്കുന്നില്ലെങ്കില്‍ നടപടികളെക്കുറിച്ച് വിമര്‍ശമുന്നയിക്കരുതെന്നും മുന്നറിയിപ്പുനല്‍കിയിട്ടുണ്ട്.

Next Story

RELATED STORIES

Share it