Sub Lead

സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെതിരായ അവിശ്വാസ പ്രമേയം നിയമസഭയില്‍

സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെതിരായ അവിശ്വാസ പ്രമേയം നിയമസഭയില്‍
X
തിരുവനന്തപുരം: ഡോളര്‍ കടത്ത്, സഭാ നടത്തിപ്പിലെ ധൂര്‍ത്ത് തുടങ്ങിയ ആരോപണങ്ങള്‍ ഉയര്‍ത്തി സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ തദ് സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം സഭയില്‍ ചര്‍ച്ച ചെയ്യുന്നു. എം ഉമര്‍ എംഎല്‍എയാണ് പ്രമേയം അവതരിപ്പിക്കുന്നത്. സ്പീക്കര്‍ക്കെതിരേ പ്രമേയം അവതരിപ്പിക്കേണ്ടി വന്നത് ദൗര്‍ഭാഗ്യകരണമാണെന്നും അതേസമയം, ഭരണഘടനാപരമായ ഉത്തരവാദിത്വമാണ് നിര്‍വഹിക്കുന്നതെന്നു അദ്ദേഹം പറഞ്ഞു. പ്രമേയം രാഷ്ട്രീയപ്രേരിതമോ വ്യക്തിപരമോ അല്ലെന്നും സഭയുടെ അന്തസ്സിടിച്ച സ്പീക്കറെ നീക്കണമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി എംഎല്‍എ ഒ രാജഗോപാല്‍ പ്രമേയ അവതരണത്തെ പിന്തുണച്ചു.


കേരള നിയമസഭയില്‍ അത്യപൂര്‍വമായാണ് സ്പീക്കര്‍ക്കെതിരേ അവിശ്വാസ പ്രമേയം കൊണ്ടുവന്നിട്ടുള്ളത്. തനിക്കെതിരായ പ്രമേയമായതിനാല്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ഡയസില്‍ നിന്ന് മാറി. തുടര്‍ന്ന് ഡെപ്യൂട്ടി സ്പീക്കര്‍ വി ശശിക്കാണ് സഭയുടെ നിയന്ത്രണം. വസ്തുതകളുടെ പിന്‍ബലമില്ലാത്ത പ്രമേയമാണ് അവതരിപ്പിച്ചതെന്നും പ്രതിപക്ഷ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്നും മന്ത്രി ജി സുധാകരന്‍ പറഞ്ഞു. സംശയത്തിന്റെ പൊടി പോലും അവശേഷിക്കരുതെന്ന് ഭരണപക്ഷത്തിന് നിര്‍ബന്ധമുള്ളതിനാലാണ് പ്രമേയത്തിന് അവതരണാനുമതി ലഭിച്ചതെന്ന് എസ് ശര്‍മ പറഞ്ഞു.

No-confidence motion against Speaker P Sriramakrishnan in the Assembly



Next Story

RELATED STORIES

Share it