Sub Lead

ആംബുലന്‍സ് ലഭിച്ചില്ല; ആശുപത്രിയില്‍നിന്ന് കാല്‍നടയായി വീട്ടിലേക്ക് മടങ്ങിയ യുവതി ബലാല്‍സംഗത്തിനിരയായി

ചായ ഗോത്ര സമുദായത്തിലെ യുവതി കൊവിഡ് പരിശോധനയില്‍ നെഗറ്റീവ് ആയതിനു ശേഷം ആശുപത്രിയില്‍ നിന്ന് മടങ്ങുകയായിരുന്നു. ഇതിനിടെ രണ്ടുപേര്‍ ചേര്‍ന്ന് അടുത്തുള്ള തേയിലത്തോട്ടത്തിലേക്ക് തട്ടിക്കൊണ്ടുപോയി ബലാല്‍സംഗം ചെയ്യുകയായിരുന്നുവെന്ന് പോലിസ് വൃത്തങ്ങള്‍ അറിയിച്ചു.

ആംബുലന്‍സ് ലഭിച്ചില്ല; ആശുപത്രിയില്‍നിന്ന് കാല്‍നടയായി വീട്ടിലേക്ക് മടങ്ങിയ യുവതി ബലാല്‍സംഗത്തിനിരയായി
X

ദിസ്പൂര്‍: കൊവിഡ് പരിശോധനയ്ക്കു വിധേയമായ ശേഷം കാല്‍നടയായി വീട്ടിലേക്ക് മടങ്ങിയ യുവതിയെ രണ്ടു പേര്‍ ചേര്‍ന്ന് ബലാല്‍സംഗം ചെയ്തു. അസമിലെ ചരൈദിയോ ജില്ലയിലാണ് സംഭവം. ആംബുലന്‍സ് ലഭിക്കാത്തതിനെതുടര്‍ന്ന് മകളോടൊപ്പം വീട്ടിലേക്ക് നടന്നുപോവുകയായിരുന്ന യുവതിയാണ് ബലാല്‍സംഗത്തിനിരയായത്.

ചായ ഗോത്ര സമുദായത്തിലെ യുവതി കൊവിഡ് പരിശോധനയില്‍ നെഗറ്റീവ് ആയതിനു ശേഷം ആശുപത്രിയില്‍ നിന്ന് മടങ്ങുകയായിരുന്നു. ഇതിനിടെ രണ്ടുപേര്‍ ചേര്‍ന്ന് അടുത്തുള്ള തേയിലത്തോട്ടത്തിലേക്ക് തട്ടിക്കൊണ്ടുപോയി ബലാല്‍സംഗം ചെയ്യുകയായിരുന്നുവെന്ന് പോലിസ് വൃത്തങ്ങള്‍ അറിയിച്ചു. ഇക്കഴിഞ്ഞ മെയ് 27 നാണ് സംഭവം. രണ്ട് ദിവസത്തിന് ശേഷമാണ് ഇതു സംബന്ധിച്ച് പോലിസില്‍ പരാതി നല്‍കിയത്.

'കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ്, ഞങ്ങളുടെ കുടുംബം കൊവിഡ് പോസിറ്റീവായിരുന്നു. ഇതേ തുടര്‍ന്ന് തങ്ങള്‍ ഒരാഴ്ചയായി ക്വാറന്റൈനിലായിരുന്നു. ഇതിനിടെ അച്ഛന്റെയും അമ്മയുടെയും ആരോഗ്യം മോശമായതിനെ തുടര്‍ന്ന് തങ്ങളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു'-ഇരയുടെ മകള്‍ പറഞ്ഞു.

'തങ്ങള്‍ നെഗറ്റീവ് ആയതോടെ ആശുപത്രി അധികൃതര്‍ വീട്ടിലേക്ക് മടങ്ങാന്‍ ആവശ്യപ്പെട്ടു. വീട്ടിലേക്ക് മടങ്ങാന്‍ തങ്ങള്‍ ആംബുലന്‍സ് ആവശ്യപ്പെട്ടപ്പോള്‍ അവര്‍ അത് നിരസിച്ചു. ഉച്ചയ്ക്ക് 2.30ന് തങ്ങളെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. കൊവിഡ് കര്‍ഫ്യൂ നിലനില്‍ക്കുന്നതിനാല്‍ രാത്രി ആശുപത്രിയില്‍ കഴിയാമോ എന്ന് തങ്ങള്‍ അവരോട് ചോദിച്ചു. എന്നാല്‍, ആശുപത്രി അധികൃതര്‍ അതിനും സമ്മതിച്ചില്ലെ'ന്ന് മകള്‍ പറഞ്ഞു.

തുടര്‍ന്ന് 'തങ്ങള്‍ നടക്കാന്‍ തുടങ്ങി. ഇതിനിടെ രണ്ടുപേര്‍ തങ്ങളെ പിന്തുടര്‍ന്നു. ഞങ്ങള്‍ ഓടി, പക്ഷേ അവര്‍ എന്റെ അമ്മയെ പിടിച്ചു കൊണ്ടുപോയി. ഞാന്‍ അവിടെനിന്ന് രക്ഷപ്പെട്ട് ഗ്രാമീണരെ അറിയിച്ചു. രണ്ട് മണിക്കൂറിന് ശേഷമാണ് അമ്മയെ കണ്ടെത്താനയത്'- മകള്‍ പറഞ്ഞു.

ആശുപത്രിയും അവരുടെ ഗ്രാമവും തമ്മിലുള്ള ദൂരം ഏകദേശം 25 കിലോമീറ്ററാണ്. പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പോലിസ് പറഞ്ഞു. കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.യുവതിയുടെ മെഡിക്കല്‍ പരിശോധന റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നും ചരൈദിയോയിലെ മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥന്‍ സുധാകര്‍ സിംഗ് പറഞ്ഞു.

കൊവിഡ് നെഗറ്റീവ് രോഗികള്‍ക്ക് നാട്ടിലേക്ക് മടങ്ങുന്നതിന് ആംബുലന്‍സുകള്‍ ലഭ്യമാക്കണമെന്ന് അസം ആരോഗ്യമന്ത്രി കേശാബ് മഹന്ത പറഞ്ഞു.

Next Story

RELATED STORIES

Share it