ഞെളിയന്‍പറമ്പ്: എസ് ഡിപിഐ ജില്ലാ കലക്ടര്‍ക്ക് ഹരജി നല്‍കി
BY BSR15 March 2023 10:16 AM GMT
X
BSR15 March 2023 10:16 AM GMT
കോഴിക്കോട്: ഞെളിയന്‍പറമ്പ് മാലിന്യ സംസ്‌കരണം കാര്യക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ട് എസ്ഡിപിഐ ജില്ലാ ജനറല്‍ സെക്രട്ടറി എന്‍ കെ റഷീദ് ഉമരി കോഴിക്കോട് ജില്ലാ കലക്ടര്‍ക്ക് ഹരജി നല്‍കി. പഴയ മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ സോണ്‍ട്ര ഇന്‍ഫ്ര ടെക്കിന് കരാര്‍ നല്‍കി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും മാലിന്യ നീക്കം കാര്യമായി നടന്നിട്ടില്ല. ഈയടുത്ത് ഞെളിയന്‍പറമ്പില്‍ തീപിടിത്തം ഉണ്ടായത് പ്രദേശവാസികളുടെ ആശങ്ക വര്‍ധിപ്പിക്കുകയും ചെയ്ത സാഹചര്യത്തിലാണ് എസ് ഡിപിഐ ഹാരജി സമര്‍പ്പിച്ചത്. കരാര്‍ പ്രകാരമുള്ള പ്രവൃത്തി വിലയിരുത്തുന്നതിന് സമിതിയെ നിയമിക്കുക, ജീവനക്കാരുടെ ജാഗ്രത ഉറപ്പുവരുത്തുന്നതിന് പെട്രോള്‍ ഗാര്‍ഡ് ടൂര്‍ സംവിധാനം ഏര്‍പ്പെടുത്തുക തുടങ്ങി മാലിന്യ സംസ്‌കരണം കാര്യക്ഷമമാക്കുന്നതിനുള്ള വ്യത്യസ്ത ആവശ്യങ്ങളാണ് ഹരജിയില്‍ ഉന്നയിച്ചത്. ജില്ലാ കലക്ടര്‍ക്ക് വേണ്ടി എഡിഎം ഹരജി സ്വീകരിച്ചു. സൗത്ത് മണ്ഡലം സെക്രട്ടറി മുഹമ്മദ് ഷിജിയും കൂടെയുണ്ടായിരുന്നു.
Next Story
RELATED STORIES
സൂപ്പര് ലീഗ് കേരളയ്ക്ക് തുടക്കം; ജയത്തോടെ മലപ്പുറം ; ഫോഴ്സ...
7 Sep 2024 6:28 PM GMTബ്രസീല് റിട്ടേണ്സ്; ലോകകപ്പ് യോഗ്യതയില് ഇക്വഡോറിനെ പൂട്ടി നാലാം...
7 Sep 2024 4:37 AM GMTലോകകപ്പ് യോഗ്യത; ചിലിക്കെതിരേ വന് ജയവുമായി അര്ജന്റീന; ബ്രസീല്...
6 Sep 2024 5:13 AM GMT'900'; ഗോള് മജീഷ്യന് ക്രിസ്റ്റിയാനോ; ലോക ഫുട്ബോളില് പുതുചരിത്രം
6 Sep 2024 5:00 AM GMTഅര്ജന്റീനന് ടീം കേരളത്തില് കളിക്കും; നവംബറില് കേരളം...
5 Sep 2024 5:57 PM GMTഉറുഗ്വെ ഇതിഹാസം ലൂയിസ് സുവാരസ് വിരമിക്കല് പ്രഖ്യാപിച്ചു
3 Sep 2024 12:43 PM GMT