- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അയ്യപ്പ ഭക്തരെ അടിക്കുന്ന ഒരു ഹിന്ദു മന്ത്രിയെ ഞാൻ കണ്ടിട്ടില്ല; ധ്രുവീകരണം ലക്ഷ്യമിട്ട് നിർമ്മലാ സീതാരാമൻ
അയ്യപ്പന്റെ ഭക്തരെ അടിക്കുന്ന ഒരു ഹിന്ദു മന്ത്രിയെ താൻ കണ്ടിട്ടില്ല. തനിക്ക് അത് കണ്ടപ്പോൾ കണ്ണുനീർ വന്നു.

പാലക്കാട്: അയ്യപ്പ ഭക്തരെ അടിക്കുന്ന ഒരു ഹിന്ദു മന്ത്രിയെ ഞാൻ കണ്ടിട്ടില്ലെന്ന ധ്രുവീകരണം ലക്ഷ്യം വച്ചുള്ള പ്രസ്താവനയുമായി കേന്ദ്ര മന്ത്രി നിർമ്മലാ സീതാരാമൻ. ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രനെതിരേ നിർമ്മലാ സീതാരാമൻ രൂക്ഷമായാണ് പ്രതികരിച്ചത്.
മുദ്രാ ലോൺ അടക്കമുളള കേന്ദ്രപദ്ധതികൾ കേരളത്തിൽ ഇടതുപക്ഷക്കാർക്ക് മാത്രമാണ് സംസ്ഥാന സർക്കാർ നൽകുന്നത്. കേന്ദ്ര പദ്ധതികളിൽ നിന്ന് ബിജെപിക്കാരെ തഴയുകയാണ്. സംസ്ഥാനത്ത് യുഡിഎഫും എൽഡിഎഫും തമ്മിൽ ഒത്തുകളിയാണ്. സോളാർ അഴിമതി പുറത്തുവരുമെന്ന് പേടിച്ച് സംസ്ഥാന സർക്കാരിനെതിരേ പ്രതിപക്ഷം മിണ്ടുന്നില്ലെന്നും നിർമ്മല കുറ്റപ്പെടുത്തി.
ശബരിമലയിൽ യുവതി പ്രവേശനത്തിനെതിരേ പ്രതിഷേധിച്ച ഭക്തർക്ക് നേരെ ലാത്തിച്ചാർജിന് ആഹ്വാനം ചെയ്‌ത മന്ത്രിയുടെ നാടാണിത്. ഇന്ന് അദ്ദേഹം അത് തെറ്റായി പോയെന്ന് പറയുന്നു. ക്ഷേത്രങ്ങളെ സംരക്ഷിക്കേണ്ട മന്ത്രിയാണ് അദ്ദേഹം. സ്വാമിയുടെ മേലെ ഭക്തിവേണം. ഇവിടെ സ്വാമിയെ കാണാൻ പോകുന്ന ഭക്തനെ അടിക്കുകയാണ്. അഞ്ഞൂറ് വർഷം തപസ് ചെയ്‌താലും അയാൾ ചെയ്‌ത പാപം മാറില്ലെന്നും നിർമ്മല പറഞ്ഞു.
അയ്യപ്പന്റെ ഭക്തരെ അടിക്കുന്ന ഒരു ഹിന്ദു മന്ത്രിയെ താൻ കണ്ടിട്ടില്ല. തനിക്ക് അത് കണ്ടപ്പോൾ കണ്ണുനീർ വന്നു. ഏഴ് ജന്മത്തെ പാപമാണ് കടകംപളളി ചെയ്‌തിരിക്കുന്നത്. പൂർവ്വ ജന്മത്തിൽ പാപം ചെയ്‌തുകൊണ്ടാണ് ഇതും നടന്നത്. മാച്ച് ഫിക്‌സിങ് നടത്തുന്നവരിൽ നിന്ന് കേരളത്തിന് മുക്തി ലഭിക്കണമെന്നും ധനമന്ത്രി പറഞ്ഞു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















