Sub Lead

നിപ ഭീതിയൊഴിയുന്നു; കോഴിക്കോട് തിങ്കളാഴ്ച മുതല്‍ സ്‌കൂളുകള്‍ തുറക്കും

നിപ ഭീതിയൊഴിയുന്നു; കോഴിക്കോട് തിങ്കളാഴ്ച മുതല്‍ സ്‌കൂളുകള്‍ തുറക്കും
X

കോഴിക്കോട്: നിപാ വൈറസ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് ജില്ലയില്‍ അടച്ചിട്ട സ്‌കൂളുകള്‍ തിങ്കളാഴ്ച മുതല്‍ തുറക്കും. പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറന്നുപ്രവര്‍ത്തിക്കും. പഠനം പുനരാരംഭിക്കുമെങ്കിലും വിദ്യാര്‍ഥികളും അധ്യാപകരും ജീവനക്കാരും നിര്‍ബന്ധമായും മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ നിര്‍ബന്ധമായി ഉപയോഗിക്കണമെന്ന് ഉത്തരവിലുണ്ട്. വിദ്യാലയങ്ങളുടെ പ്രവേശന കവാടത്തിലും ക്ലാസ് മുറികളിലും സാനിറ്റെസര്‍ സൂക്ഷിക്കുകയും വിദ്യാര്‍ഥികളും ജീവനക്കാരും ഉപയോഗിക്കുകയും ചെയ്യുന്നുവെന്ന് ഉറപ്പാക്കണം. അതേസമയം, നിയന്ത്രിത മേഖലകളിലെ വിദ്യാലയങ്ങളില്‍ നിയന്ത്രണം പിന്‍വലിക്കുന്നതുവരെ അധ്യയനം ഓണ്‍ലൈനില്‍ തുടരണമെന്നും ഉത്തരവിലുണ്ട്. നിപ ഭീതിയൊഴിയുന്നതിനിടെയാണ് പുതിയ ഉത്തരവിറക്കിയത്. നിപാ നിയന്ത്രണത്തെ തുടര്‍ന്ന് ഒരാഴ്ചയിലേറെയാണ് വിദ്യാലയങ്ങളില്‍ ഓണ്‍ലൈണ്‍ പഠനത്തിലേക്ക് നീങ്ങിയിരുന്നു.

Next Story

RELATED STORIES

Share it