Sub Lead

നിപ: സമ്പര്‍ക്ക പട്ടികയില്‍ 702 പേര്‍, മരണപ്പെട്ടയാളുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു

നിപ: സമ്പര്‍ക്ക പട്ടികയില്‍ 702 പേര്‍, മരണപ്പെട്ടയാളുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു
X

കോഴിക്കോട്: നിപ വൈറസ് സ്ഥിരീകരിച്ചതിനു പിന്നാലെ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുന്നു. നിപ ബാധിതരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരുടെ പട്ടിക തയ്യാറാക്കി. മൂന്ന് കേസുകളില്‍ നിന്നായി നിലവില്‍ ആകെ 702 പേരാണ് സമ്പര്‍ക്ക പട്ടികയിലുള്ളത്. ആദ്യം മരണപ്പെട്ട ആളുടെ സമ്പര്‍ക്ക പട്ടികയില്‍ 371 പേരും രണ്ടാമത്തെ ആളുടെ സമ്പര്‍ക്കപട്ടികയില്‍ 281 പേരും ചികിത്സയില്‍ കഴിയുന്ന കുട്ടിയുടെ സമ്പര്‍ക്ക പട്ടികയില്‍ 50 പേരുമാണുള്ളത്. അതിനുപുറമെ, നിപ ബാധിച്ച് ആദ്യം മരണപ്പെട്ട മുഹമ്മദലിയുടെ റൂട്ട് മാപ്പ് ആരോഗ്യവകുപ്പ് പുറത്തുവിട്ടു. ആഗസ്ത് 22നാണ് ഇദ്ദേഹത്തിന് അസുഖം ബാധിച്ചത്. 23ന് വൈകിട്ട് ഏഴോടെ തിരുവള്ളൂര്‍ കുടുംബ പരിപാടിയില്‍ പങ്കെടുത്തു. കാറിലായിരുന്നു യാത്ര. 25ന് മുള്ളാര്‍ക്കുന്ന് ബാങ്കില്‍ രാവിലെ 11ഓടെ കാറില്‍ എത്തി. അന്നേദിവസം ഉച്ചയ്ക്ക് 12.30ന് കല്ലാട് ജുമാ മസ്ജിദില്‍ എത്തി. 26ന് രാവിലെ 11നും 1.30 ന് ഇടയില്‍ ഡോ. ആസിഫ് അലിയുടെ ക്ലിനിക്കിലെത്തി. 28ന് രാത്രി ഒമ്പതോടെ തൊട്ടില്‍ പാലം ഇഖ്‌റ റഹ്മ ആശുപത്രിയിലും കാറിലെത്തിയതായാണ് റൂട്ട്മാപ്പില്‍ പറയുന്നത്.

Next Story

RELATED STORIES

Share it