Sub Lead

നിപ: കണ്‍ട്രോള്‍ റൂം തുറന്നു; സംശയ നിവാരണത്തിന് 1056, 1077 നമ്പറുകളില്‍ വിളിക്കാം

നിപ ബോധവത്കരണത്തിനും പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിക്കുന്നതിനും എറണാകുളം കലക്ടേറ്റില്‍ കണ്‍ട്രോള്‍ റൂമും സജ്ജമാക്കിയിട്ടുണ്ട്. രോഗമുണ്ടെന്ന് ആശങ്കയുള്ളവരെ അവരുടെ വീട്ടിലെത്തി ആശുപത്രിയിലെത്തിക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍ അറിയിച്ചു.

നിപ: കണ്‍ട്രോള്‍ റൂം തുറന്നു;  സംശയ നിവാരണത്തിന് 1056, 1077 നമ്പറുകളില്‍ വിളിക്കാം
X

കൊച്ചി: സംസ്ഥാനത്ത് വീണ്ടും നിപ രോഗ ലക്ഷണങ്ങളോടെ യുവാവ് എത്തിയ സാഹചര്യത്തില്‍ പ്രതിരോധ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു. നിപ പ്രതിരോധവുമായി ബന്ധപ്പെട്ട ഏത് സംശയങ്ങള്‍ക്കും എപ്പോള്‍ വേണമെങ്കിലും പൊതുജനങ്ങള്‍ക്ക് 1056, 1077 എന്നീ നമ്പറുകളില്‍ വിളിക്കാം. ആരോഗ്യവകുപ്പ് അധികൃതര്‍ മറുപടി നല്‍കും.

നിപ ബോധവത്കരണത്തിനും പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിക്കുന്നതിനും എറണാകുളം കലക്ടേറ്റില്‍ കണ്‍ട്രോള്‍ റൂമും സജ്ജമാക്കിയിട്ടുണ്ട്. രോഗമുണ്ടെന്ന് ആശങ്കയുള്ളവരെ അവരുടെ വീട്ടിലെത്തി ആശുപത്രിയിലെത്തിക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍ അറിയിച്ചു.

ഭയപ്പെടേണ്ട ഒരു സാഹചര്യവും നിലവിലില്ലെന്നും ആരോഗ്യമന്ത്രി അറിയിച്ചു. എന്ത് സാഹചര്യം ഉണ്ടായാലും നേരിടാന്‍ സര്‍ക്കാര്‍ സംവിധാനങ്ങളും ആരോഗ്യ വകുപ്പും സജ്ജമാണ്. മികച്ച ചികിത്സാ സൗകര്യങ്ങളും ആവശ്യത്തിന് മരുന്നുകളും ഒരുക്കിയിട്ടുണ്ടെന്നും കൊച്ചിയില്‍ ചേര്‍ന്ന അവലോകന യോഗത്തിന് ശേഷം ആരോഗ്യമന്ത്രി അറിയിച്ചു.

Next Story

RELATED STORIES

Share it