Sub Lead

നിപ: കോഴിക്കോട്ട് കണ്‍ട്രോള്‍ റൂം തുറന്നു; കേന്ദ്രസംഘമെത്തും

നിപ: കോഴിക്കോട്ട് കണ്‍ട്രോള്‍ റൂം തുറന്നു; കേന്ദ്രസംഘമെത്തും
X

കോഴിക്കോട്: ജില്ലയില്‍ വീണ്ടും നിപ ബാധ സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തില്‍ കണ്‍ട്രോള്‍ റൂം തുറന്ന് പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കി. കോഴിക്കോട് ഗസ്റ്റ് ഹൗസ് കേന്ദ്രീകരിച്ചാണ് കണ്‍ട്രോള്‍ റൂം തുറന്നത്. 0495 2383100, 0495 2383101, 0495 2384100, 0495 2384101 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം. അതിനിടെ, വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരുമായി ഏകോപനത്തിനായി കേന്ദ്രസംഘം സംസ്ഥാനത്തേക്കെത്തും. രോഗ വിവരം സ്ഥിരീകരിച്ചതിന് പിന്നാലെ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ ഇക്കാര്യം അറിയിച്ചിരുന്നു. അതേസമയം, ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തി സജ്ജീകരണങ്ങള്‍ വിലയിരുത്തി. 75 ബെഡുകളുള്ള ഐസലേഷന്‍ റൂമുകള്‍ സജ്ജമാക്കിയിട്ടുണ്ട്. കുട്ടികള്‍ക്ക് പ്രത്യേകമായും ഐസലേഷന്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഐസിയു, വെന്റിലേറ്റര്‍ സൗകര്യങ്ങളും ഇവിടെ ഒരുക്കിയതായി മന്ത്രി അറിയിച്ചു. മരുതോങ്കര, തിരുവള്ളൂര്‍ പ്രദേശവാസികളാണ് നിപ ബാധിച്ച് മരണപ്പെട്ടത്.

Next Story

RELATED STORIES

Share it