- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നിമിഷ പ്രിയയുടെ മോചനത്തിന് തടസമാവുന്ന പ്രചാരണങ്ങളില്‍ നിന്നും മാറി നില്‍ക്കണം: സേവ് നിമിഷ പ്രിയ ഇന്റര്‍നാഷനല്‍ ആക്ഷന്‍ കൗണ്‍സില്‍

പാലക്കാട്: നിമിഷ പ്രിയയുടെ മോചനത്തിന് തടസമാവുന്ന പ്രചാരണങ്ങളില്‍ നിന്നും മാറി നില്‍ക്കണം: സേവ് നിമിഷ പ്രിയ ഇന്റര്‍നാഷനല്‍ ആക്ഷന്‍ കൗണ്‍സില്‍ അഭ്യര്‍ത്ഥിച്ചു. ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ യെമനിലെ ചര്‍ച്ചകളെ പ്രതികൂലമായി ബാധിച്ചതായി ആക്ഷന്‍ കൗണ്‍സില്‍ പ്രസ്താവനയില്‍ പറഞ്ഞു.
പ്രസ്താവനയുടെ പൂര്‍ണരൂപം
''
നിമിഷ പ്രിയയുടെ മോചന ശ്രമങ്ങള്‍ക്കായി അഞ്ച് വര്‍ഷമായി ഞങ്ങളുടെ ആക്ഷന്‍ കൗണ്‍സില്‍ നിയമ പോരാട്ടങ്ങളും നയതന്ത്ര ഇടപെടലുകളും ഉള്‍പ്പെടെ നിരന്തരമായ പരിശ്രമങ്ങള്‍ നടത്തുന്നു. പക്ഷെ കേസിന്റെ കാര്യത്തില്‍ ഇന്ന് വരെ യാതൊരു പുരോഗതിയും ഉണ്ടായിരുന്നില്ല. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ ഇടപെടലിലൂടെയാണ് അഞ്ചുവര്‍ഷത്തെ നിയമ പോരാട്ടങ്ങള്‍ കൊണ്ട് ലഭിക്കാത്ത ആശ്വാസകരമായ നേട്ടമുണ്ടാക്കുന്നത്. ഇരയുടെ കുടുംബവുമായി ആശയവിനിമയം നടത്താനും മധ്യസ്ഥ നീക്കങ്ങള്‍ ഉണ്ടാക്കാനും താല്‍കാലികമായി വധശിക്ഷ നടപ്പാക്കുന്നത് മാറ്റിവെക്കാനും കാന്തപുരം ഉസ്താദിന്റെ ഇടപെടലിലൂടെ സാധിച്ചത് നിമിഷയുടെ കേസിന്റെ കാര്യത്തിലെ ഏറ്റവും വലിയ വിജയമാണ്.
പക്ഷേ, നിമിഷയുടെ മോചനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ഞങ്ങളെ സംബന്ധിച്ചിടത്തോളം ഏറ്റവും ആഹ്ലാദകരമായ ഒരു സമയമായിട്ടും അങ്ങേയറ്റം വിഷമകരമായ ഒരു അവസ്ഥയിലൂടെയാണ് ഞങ്ങള്‍ കടന്നു പോകുന്നത്. വധശിക്ഷ നീട്ടിവെച്ച ശേഷവും ദിയാധനത്തിന്റെ കാര്യത്തിലും മറ്റും കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ പ്രതിനിധി സംഘം ഇരയുടെ കുടുംബങ്ങളുമായി ദമാറില്‍ തുടര്‍ന്നു കൊണ്ടിരുന്ന ചര്‍ച്ച സങ്കീര്‍ണ്ണമാകുന്ന രൂപത്തിലേക്ക് വഴിമാറുന്ന സാഹചര്യം ഉണ്ടായിരിക്കുകയാണ്. ഇരയുടെ കുടുംബം ഏറ്റവും ആദരിക്കുന്ന സൂഫി ഗുരുവായ ശൈഖ് ഹബീബ് ഉമര്‍ ബിന്‍ ഹഫീളിന്റെ ഇടപെടലുകളെ നിഷേധിച്ച് കൊണ്ടും അവരെ അവഹേളിച്ച് കൊണ്ടും ചില മീഡിയകളില്‍ വന്ന ചില റിപ്പോര്‍ട്ടുകള്‍ യമനില്‍ പ്രചരിച്ചത് കാരണം മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് തയ്യാറായ കുടുംബത്തിലെ മുതിര്‍ന്നവര്‍ക്കെതിരേ യുവാക്കള്‍ പ്രതിഷേധം നടത്തുന്ന സ്ഥിതി വിശേഷം ഉണ്ടായിരിക്കുന്നു.
അങ്ങേയറ്റം വേദനാ ജനകമായ ഒരു കാര്യമാണിത്. ചിലരുടെ വാക്കുകളും പ്രവര്‍ത്തനങ്ങളും നിമിഷയുടെ മോചന ശ്രമങ്ങളെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നത് മലയാളികള്‍ക്ക് തന്നെ അപമാനകരമായ കാര്യമാണ്. കഴിഞ്ഞ മൂന്ന് ദിവസങ്ങളില്‍ സുഗമമായി നടന്നിരുന്ന മധ്യസ്ഥ ചര്‍ച്ചകള്‍ക്കാണ് ഇപ്പോള്‍ പ്രയാസം നേരിടുന്നത്. ദയവു ചെയ്ത് നിമിഷയുടെ ജീവന്‍ പണയം വെച്ചുകൊണ്ട് ക്രെഡിറ്റിന് വേണ്ടിയുള്ള തര്‍ക്കങ്ങളും റേറ്റിങ് വര്‍ദ്ധിപ്പിക്കാനുള്ള വാര്‍ത്തകളും നടത്തരുതെന്ന് ഞങ്ങള്‍ വിനയപൂര്‍വ്വം അഭ്യര്‍ത്ഥിക്കുകയാണ്. അത്തരം താല്പര്യമുള്ള ആളുകള്‍ക്ക് ദൃശ്യത നല്‍കാതെ മാറ്റി നിര്‍ത്താന്‍ മാധ്യമ സ്ഥാപനങ്ങള്‍ തയ്യാറാവണം. സോഷ്യല്‍ മീഡിയയിലും മറ്റും നടത്തുന്ന അനാവശ്യമായ ഇടപെടലുകളും സംവാദങ്ങളും ദയവു ചെയ്ത് ഒഴിവാക്കണമെന്നും മലയാളി സമൂഹത്തോട് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.
നിമിഷയുടെ കേസില്‍ ഇനിയും ഒരുപാട് പുരോഗതികള്‍ ഉണ്ടാകേണ്ടതുണ്ട്. താല്‍ക്കാലികമായി ശിക്ഷ മാറ്റിവെക്കുന്ന ഉത്തരവ് മാത്രമേ ഇപ്പോള്‍ ഉണ്ടായിട്ടുള്ളൂ. സൂഫി പണ്ഡിതന്റെ നേതൃത്വത്തില്‍ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ദിയാധനത്തിന്റെ കാര്യത്തിലും മാപ്പ് നല്‍കുന്ന കാര്യത്തിലും കുടുംബം ഉറപ്പുനല്‍കുന്നത് വരെ നമ്മുടെ ശ്രമങ്ങള്‍ പൂര്‍ണമായി വിജയിക്കുന്നില്ല. നമ്മള്‍ നടത്തുന്ന അനാവശ്യമായ തര്‍ക്കങ്ങളുടെ നഷ്ടഫലങ്ങള്‍ അനുഭവിക്കേണ്ടി വരിക നിമിഷയാണ്. ദയവു ചെയ്ത് നിമിഷയുടെ ജീവന്‍ പണയപ്പെടുത്തിക്കൊണ്ടുള്ള തര്‍ക്കവിതര്‍ക്കങ്ങള്‍ എല്ലാവരും ഒഴിവാക്കുക. നിമിഷ മോചിതയായി നാട്ടിലെത്തുന്നത് വരെയെങ്കിലും സംയമനം പാലിക്കണം. അഞ്ചുവര്‍ഷത്തെ നീണ്ട പ്രയത്‌നത്തിനൊടുവില്‍ നമ്മുടെ ശ്രമങ്ങള്‍ ഫലപ്രാപ്തിയിലെത്തുന്ന ഈ വേളയില്‍ ഉസ്താദിന്റെ ശ്രമങ്ങള്‍ക്ക് നാം ഒരുമിച്ച് പിന്തുണ നല്‍കണമെന്നും മറ്റെല്ലാ അപസ്വരങ്ങളെയും ഒഴിവാക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു.
പി എം ജാബിര്‍ (ചെയര്‍പേഴ്‌സണ്‍, സേവ് നിമിഷ പ്രിയ ഇന്റര്‍നാഷനല്‍ ആക്ഷന്‍ കൗണ്‍സില്‍)
ജയന്‍ എടപ്പാള്‍ (ജനറല്‍ കണ്‍വീനര്‍, സേവ് നിമിഷ പ്രിയ ഇന്റര്‍നാഷനല്‍ ആക്ഷന്‍ കൗണ്‍സില്‍)
ആഷിക് മുഹമ്മദ് നാസര്‍ (ജോ. കണ്‍വീനര്‍, സേവ് നിമിഷ പ്രിയ ഇന്റര്‍നാഷനല്‍ ആക്ഷന്‍ കൗണ്‍സില്‍)
കുഞ്ഞഹമ്മദ് കൂരാച്ചുണ്ട് ( ട്രഷറര്‍, സേവ് നിമിഷ പ്രിയ ഇന്റര്‍നാഷനല്‍ ആക്ഷന്‍ കൗണ്‍സില്‍)
അഡ്വ. സുഭാഷ് ചന്ദ്രന്‍ (നിയമ സമിതി കണ്‍വീനര്‍, സേവ് നിമിഷ പ്രിയ ഇന്റര്‍നാഷനല്‍ ആക്ഷന്‍ കൗണ്‍സില്‍)
സജീവ് കുമാര്‍ (കോര്‍കമ്മിറ്റി അംഗം, സേവ് നിമിഷ പ്രിയ ഇന്റര്‍നാഷനല്‍ ആക്ഷന്‍ കൗണ്‍സില്‍)
ആസാദ് എം തിരൂര്‍ (കോര്‍ കമ്മിറ്റി അംഗം, സേവ് നിമിഷ പ്രിയ ഇന്റര്‍നാഷനല്‍ ആക്ഷന്‍ കൗണ്‍സില്‍)
റഫീഖ് റാവുത്തര്‍ (കോര്‍ കമ്മിറ്റി അംഗം, സേവ് നിമിഷ പ്രിയ ഇന്റര്‍നാഷനല്‍ ആക്ഷന്‍ കൗണ്‍സില്‍)
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















