Sub Lead

നിലമ്പൂര്‍ ഡിഎഫ്ഒ ഓഫീസ് സമരം: രണ്ട് പേര്‍ അറസ്റ്റില്‍

നിലമ്പൂര്‍ ഡിഎഫ്ഒ ഓഫീസ് സമരം: രണ്ട് പേര്‍ അറസ്റ്റില്‍
X

നിലമ്പൂര്‍: മുന്‍ എംഎല്‍എ പി വി അന്‍വറിന്റെ നേതൃത്വത്തില്‍ നിലമ്പൂര്‍ നോര്‍ത്ത് വനം ഡിവിഷന്‍ ഓഫീസില്‍ നടന്ന സമരത്തില്‍ പങ്കെടുത്ത രണ്ടു പേര്‍ അറസ്റ്റില്‍. ഷാജഹാന്‍ പാത്തിപ്പാറ, അയ്യൂബ് കരുളായി എന്നിവരെയാണ് നിലമ്പൂര്‍ പോലിസ് അറസ്റ്റ് ചെയ്തത്. പൊതുമുതല്‍ നശിപ്പിച്ചതിനും പോലിസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനുമാണ് അറസ്റ്റ്.

കരുളായി ഉള്‍വനത്തില്‍ കാട്ടാന ആക്രമണത്തില്‍ ആദിവാസി യുവാവ് മണി കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് പി വി അന്‍വറും സംഘവും സമരം നടത്തിയത്. ഇതില്‍ പി വി അന്‍വര്‍ ഉള്‍പ്പെടെ 11 പേര്‍ക്കെതിരെയാണ് നിലമ്പൂര്‍ പോലിസ് കേസെടുത്തിരുന്നത്. ഇതില്‍ ഏഴുപേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ക്കെല്ലാവര്‍ക്കും കോടതി ജാമ്യം അനുവദിച്ചിട്ടുമുണ്ട്.

Next Story

RELATED STORIES

Share it