Sub Lead

ഇസ്രായേലിന് കനത്ത തിരിച്ചടി നല്‍കി നൈക്കി; അധിനിവേശ രാജ്യത്തെ വില്‍പ്പന അവസാനിപ്പിക്കുന്നു

'കമ്പനി നടത്തിയ വിശദ പരിശോധനയില്‍, നിങ്ങളും കമ്പനിയും തമ്മിലുള്ള വ്യാപാര ബന്ധം തുടരുന്നത് കമ്പനിയുടെ നയവും ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടുന്നില്ലെന്ന് വ്യക്തമായി' ഇസ്രായേലിലെ കടകളിലേക്ക് അയച്ച കത്തില്‍ നൈക്ക് പറയുന്നു.

ഇസ്രായേലിന് കനത്ത തിരിച്ചടി നല്‍കി നൈക്കി;  അധിനിവേശ രാജ്യത്തെ വില്‍പ്പന അവസാനിപ്പിക്കുന്നു
X

തെല്‍ അവീവ്: അധിനിവേശ രാജ്യമായ ഇസ്രായേലിന് കനത്ത തിരിച്ചടി നല്‍കി സ്‌പോര്‍ട്‌സ് വസ്ത്ര നിര്‍മാതാക്കളായ നൈക്കി. അധിനിവേശരാജ്യത്തിനകത്തുള്ള സ്‌റ്റോറുകളില്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന അവസാനിപ്പിക്കുകയാണെന്ന് സ്‌പോര്‍ട്‌സ് വസ്ത്ര നിര്‍മാണ ഭീമന്‍ പ്രഖ്യാപിച്ചു.

ഇന്റര്‍നാഷണല്‍ ബോയ്‌കോട്ട് ഡൈവ്‌സ്‌മെന്റ് ആന്റ് സാങ്ഷന്‍സ് (ബിഡിഎസ്) പ്രചാരണത്തിന്റെ മറ്റൊരു വിജയമെന്ന നിലയില്‍ സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ നൈക്കിയുടെ നീക്കത്തെ സ്വാഗതം ചെയ്തു.

'കമ്പനി നടത്തിയ വിശദ പരിശോധനയില്‍, മാറിക്കൊണ്ടിരിക്കുന്ന വിപണിയെ പരിഗണിച്ച്, നിങ്ങളും കമ്പനിയും തമ്മിലുള്ള വ്യാപാര ബന്ധം തുടരുന്നത് കമ്പനിയുടെ നയവും ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടുന്നില്ലെന്ന് വ്യക്തമായി' ഇസ്രായേലിലെ കടകളിലേക്ക് അയച്ച കത്തില്‍ നൈക്ക് പറയുന്നു.

നൈക്കിന്റെ തീരുമാനം ചില്ലറ വ്യാപാരികളെ സാരമായി ബാധിക്കുമെന്നാണ് കരുതുന്നത്. ലോകത്തിലെ ഏറ്റവും പ്രശസ്തമായ കായിക ബ്രാന്‍ഡുകളിലൊന്നായതിനാല്‍, അതിന്റെ ഉല്‍പ്പന്നങ്ങള്‍ ഇസ്രായേലില്‍ വന്‍തോതില്‍ വിറ്റുവരവുള്ളതാണ്.

അതേസമയം, കമ്പനി അതിന്റെ വെബ്‌സൈറ്റിലൂടെ പ്രവര്‍ത്തിക്കുന്ന സ്‌റ്റോറുകളുടെയും ചാനല്‍ ബിസിനസിന്റെയും എണ്ണം കുറയ്ക്കുന്നതിനുള്ള ആഗോള പദ്ധതിക്ക് നേരത്തേ തീരുമാനമെടുത്തിട്ടുണ്ട്. ഈ നീക്കം അതിന്റെ ഭാഗമാണോയെന്ന തരത്തിലുള്ള ഓണ്‍ലൈന്‍ ചര്‍ച്ചയ്ക്ക് കാരണമായിട്ടുണ്ട്.

അധിനിവേശ ഫലസ്തീന്‍ പ്രദേശങ്ങളിലെ വില്‍പ്പന അവസാനിപ്പിക്കാനുള്ള ഐസ് ക്രീം ഭീമന്‍ ബെന്‍ & ജെറിയുടെ തീരുമാനത്തിനു പിന്നാലെയാണ് നൈക്കിന്റെ തീരുമാനം.

Next Story

RELATED STORIES

Share it