Sub Lead

ഓണ്‍ലൈനിലൂടെ 64 ലക്ഷം രൂപ തട്ടിയെടുത്ത സംഘത്തിലെ നൈജീരിയന്‍ സ്വദേശി അറസ്റ്റില്‍

ഓണ്‍ലൈനിലൂടെ 64 ലക്ഷം രൂപ തട്ടിയെടുത്ത സംഘത്തിലെ നൈജീരിയന്‍ സ്വദേശി അറസ്റ്റില്‍
X

തിരുവനന്തപുരം: വിളപ്പില്‍ശാല സ്വദേശിനിയില്‍നിന്ന് 64 ലക്ഷം രൂപ ഓണ്‍ലൈനിലൂടെ തട്ടിയെടുത്ത സംഘത്തിലെ മുഖ്യപ്രതികളില്‍ ഒരാള്‍ അറസ്റ്റില്‍. നൈജീരിയന്‍ സ്വദേശിയായ കിങ്‌സ്‌ലി ജോണ്‍സന്‍ ചക്വാച്ച (38)യെ പുനെയില്‍നിന്നും തിരുവനന്തപുരം റൂറല്‍ സൈബര്‍ പോലീസ് അറസ്റ്റ് ചെയ്തു.

ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കെന്ന പേരില്‍ വിദേശ ബാങ്കില്‍ നിന്നും കോടിക്കണക്കിനു ഡോളര്‍ വാഗ്ദാനം ചെയ്ത ശേഷം ഈ തുക ട്രാന്‍സ്ഫര്‍ ചെയ്യാന്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് 64 ലക്ഷം രൂപ തട്ടിയെടുത്തത്. തട്ടിപ്പിന് ഉപയോഗിച്ച രേഖകളുമായി രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോഴാണ് പ്രതി പിടിയിലായത്.

ബ്രിട്ടനിലെ സിറ്റി ബാങ്കിലെ ഉന്നത ഉദ്യോഗസ്ഥനെന്ന വ്യാജേനെ ഇമെയില്‍, ഫോണ്‍, സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ മുഖേനെയാണ് പരാതിക്കാരിയുമായി ബന്ധപ്പെട്ടത്. സാമൂഹിക, ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കുമായി വിദേശ ബാങ്കില്‍നിന്നും വന്‍ തുക പരാതിക്കാരിയുടെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്‌തെന്ന് പറഞ്ഞ് പറ്റിച്ചാണ് തട്ടിപ്പ് തുടങ്ങുന്നത്. പിന്നീട് അക്കൗണ്ടിലേക്ക് ഇത്രയും തുക വന്നതിനാല്‍ ടാക്‌സ് അടയ്ക്കണമെന്ന് ആവശ്യപ്പെട്ടു. ഇന്‍കം ടാക്‌സ്, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയ വ്യാജേനെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പരാതിക്കാരിയില്‍നിന്നും 64 ലക്ഷം രൂപ പ്രതിയുടെ അക്കൗണ്ടുകളിലേക്കു മാറ്റിയത്.

നിരവധി എ.ടി.എം. കാര്‍ഡുകളും ക്രെഡിറ്റ് കാര്‍ഡുകളും വിവിധ ബാങ്കുകളിലെ ചെക്ക് ബുക്കുകളും പാസ്ബുക്കുകളും ഇയാളില്‍നിന്നു പിടിച്ചെടുത്തു. കേസിലെ മറ്റൊരു പ്രതിയായ മലൈക്ക മാര്‍ഷല്‍ ഫ്രാന്‍സിസിനെ പുണെ ചിഞ്ചുവാഡില്‍നിന്നും കഴിഞ്ഞ മാസം സൈബര്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

മുംബൈ, പുണെ എന്നിവിടങ്ങളില്‍ പോലീസ് സംഘം ക്യാമ്പ് ചെയ്തു നടത്തിയ അന്വേഷണത്തിനൊടുവിലാണ് ചക്വാച്ച അറസ്റ്റിലാകുന്നത്. നേരത്തെ അറസ്റ്റിലായ മലൈക്കയുമായി ചേര്‍ന്ന് നിരവധി ബാങ്കുകളില്‍ വ്യാജ വിലാസങ്ങളിലെടുത്ത അക്കൗണ്ടുകളിലൂടെയാണ് പ്രതികള്‍ തട്ടിപ്പു നടത്തിയത്. തട്ടിയെടുത്ത പണം നൈജീരിയയിലേക്കു കടത്തിയതായും അറിയാന്‍ കഴിഞ്ഞു.

തിരുവനന്തപുരം റൂറല്‍ സൈബര്‍ െ്രെകം പോലീസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ രതീഷ് ജി.എസ്., സബ് ഇന്‍സ്‌പെക്ടര്‍ ഷംഷാദ്, സിവില്‍ പോലീസ് ഉദ്യോഗസ്ഥരായ വിമല്‍ കുമാര്‍, ശ്യാംകുമാര്‍, അദീന്‍ അശോക് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Next Story

RELATED STORIES

Share it