- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അലന്റെ ജാമ്യം റദ്ദാക്കാൻ എൻഐഎ സുപ്രിംകോടതിയിലേക്ക്
ജാമ്യം റദ്ദാക്കിയതിനെ തുടർന്ന് താഹ ഇന്നലെ രാവിലെ തന്നെ വിചാരണ കോടതിയിൽ കീഴടങ്ങിയിരുന്നു.

കൊച്ചി: പന്തീരാങ്കാവ് യുഎപിഎ കേസിൽ അലന്റെ ജാമ്യം റദ്ദാക്കാൻ എൻഐഎ സുപ്രിംകോടതിയിലേക്കെന്ന് റിപോർട്ട്. താഹ ഫസലിന്റെ ജാമ്യം റദ്ദാക്കിക്കൊണ്ടുള്ള ഹൈക്കോടതി വിധി കഴിഞ്ഞ ദിവസം വന്നിരുന്നു. അലന്റെ പ്രായവും ചികിൽസയും കണക്കിലെടുത്ത് ജാമ്യം തുടരാൻ കോടതി അനുവദിക്കുകയായിരുന്നു.
എന്നാൽ ഹൈക്കോടതിയുടെ ഈ നീക്കത്തിനെതിരേ എൻഐഎ സുപ്രിംകോടതിയെ സമീപിക്കുവാനൊരുങ്ങുന്നതായ വാർത്തകൾ പുറത്തുവരുന്നുണ്ടെങ്കിലും ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ പുറത്തുവന്നിട്ടില്ല. അതേസമയം ജാമ്യം റദ്ദാക്കിയ നടപടിയിൽ വ്യാപക വിമർശനമാണ് സമൂഹത്തിന്റെ പലകോണുകളിൽ നിന്നും ഉയരുന്നത്. ഇതിനിടയിലാണ് അലന്റെ ജാമ്യം റദ്ദാക്കാൻ എൻഐഎ നീക്കം എന്നത് ശ്രദ്ധേയമാണ്.
ജാമ്യം റദ്ദാക്കിയതിനെ തുടർന്ന് താഹ ഇന്നലെ രാവിലെ തന്നെ വിചാരണ കോടതിയിൽ കീഴടങ്ങിയിരുന്നു. അതേസമയം വക്കീലുമായി ആലോചിച്ച ശേഷം നിയമപോരാട്ടം സംബന്ധിച്ച് തീരുമാനമെടുക്കുമെന്ന് താഹ പറഞ്ഞു. ഹൈക്കോടതി നടപടിക്കെതിരേ സുപ്രിംകോടതിയെ സമീപിക്കുമെന്നും താഹ മാധ്യമങ്ങളോട് പറഞ്ഞു.
യുഎപിഎ പോലുള്ള വിഷയങ്ങളിൽ ജനങ്ങൾ പ്രക്ഷോഭം ചെയ്യണം. ജനദ്രോഹ നയങ്ങൾക്കെതിരേ ആളുകൾ സംസാരിക്കണം. യുഎപിഎ പോലുള്ള നിയമങ്ങൾ എത്രത്തോളം ഭീകരമാണെന്ന് അനുഭവിച്ചാലേ മനസ്സിലാകൂ. നമ്മൾ ഫേസ്ബുക്കിൽ കാണും, ഫോർവേർഡ് ചെയ്യും, ഹാഷ്ടാഗ് ഇടും... അതല്ലാതെ വേറൊന്നും ഇല്ല. പ്രക്ഷോഭങ്ങൾ ഉണ്ടായാലേ, സർക്കാരുകളുടെ ഭാഗത്ത് നിന്നും ഇടപെടലുണ്ടായാലെ ഇത്തരം നിയമങ്ങൾ ഒഴിവാകൂവെന്നാണ് താഹ കോടതിയിൽ കീഴടങ്ങുന്നതിന് മുമ്പ് മാധ്യമങ്ങളോട് പറഞ്ഞത്.
2019 നവംബർ ഒന്നിന് അറസ്റ്റിലായ പ്രതികൾ ഒമ്പതു മാസമായി കസ്റ്റഡിയിൽ കഴിയുന്നത് കണക്കിലെടുത്തും ചില ആരോപണങ്ങൾ പ്രഥമദൃഷ്ട്യാ നിലനിൽക്കില്ലെന്ന് വിലയിരുത്തിയുമാണ് എൻഐഎ കോടതി ഇവർക്ക് ജാമ്യം അനുവദിച്ചത്. നിയമവശം പരിശോധിക്കാതെയും തെളിവുകൾ ശരിയായി വിശകലനം ചെയ്യാതെയുമാണ് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുന്ന വിധി പ്രത്യേക കോടതി പുറപ്പെടുവിച്ചതെന്നും ഇത് റദ്ദാക്കണമെന്നുമായിരുന്നു അപ്പീൽ ഹരജിയിൽ എൻഐഎ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടത്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















