Sub Lead

നെയ്യാറ്റിന്‍കരയില്‍ യുവതിയെ വെട്ടിപ്പരുക്കേല്‍പ്പിച്ചയാള്‍ പിടിയില്‍

നെയ്യാറ്റിന്‍കരയില്‍ യുവതിയെ വെട്ടിപ്പരുക്കേല്‍പ്പിച്ചയാള്‍ പിടിയില്‍
X

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ യുവതിയെ വെട്ടിപ്പരിക്കേല്‍പ്പിച്ചയാള്‍ അറസ്റ്റില്‍. കൊടങ്ങാവിള സ്വദേശി ബിപിന്‍ ആണ് പിടിയിലായത്. ഒളിവില്‍ പോവാന്‍ ശ്രമിക്കുന്നതിനിടെ കാഞ്ഞിരകുളം നെല്ലിമൂട് ഭാഗത്തുനിന്നാണ് ഇയാളെ പിടികൂടിയതെന്ന് പോലിസ് അറിയിച്ചു.

ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് വെണ്‍പകല്‍ സ്വദേശി സൂര്യഗായത്രിയെ ബിപിന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചത്. കാലിനും കൈക്കും തലക്കും യുവതിക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. വെട്ടി പരിക്കേല്‍പ്പിച്ച ശേഷം യുവതിയെ പ്രതി നെയ്യാറ്റിന്‍കര ആശുപത്രിയില്‍ ഉപേക്ഷിക്കുകയായിരുന്നു. ബൈക്കില്‍ കെട്ടിവച്ചാണ് യുവതിയെ നെയ്യാറ്റിന്‍കര ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രി അത്യാഹിത വിഭാഗത്തിന് മുന്നില്‍ ഉപേക്ഷിക്കുകയും ചെയ്തു.

സൂര്യഗായത്രി മാത്രം വീട്ടില്‍ ഉണ്ടായിരുന്നപ്പോഴാണ് ആക്രമണം നടന്നതെന്ന് പോലിസ് പറഞ്ഞു. സൂര്യഗായത്രി ഫോണില്‍ സുഹൃത്തിനോട് സംസാരിച്ചുകൊണ്ടിരിക്കെയാണ് വിപിന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചത്. ടെറസിന് മുകളില്‍ വച്ചാണ് ആദ്യം വെട്ടിയത്. ശേഷം സിറ്റ്ഔട്ടില്‍ എത്തിച്ചു. അവിടെ നിന്ന് ബൈക്കില്‍ കെട്ടിവെച്ചുകൊണ്ട് നെയ്യാറ്റിന്‍കര ആശുപത്രിയില്‍ കെണ്ടുപോയത്.

Next Story

RELATED STORIES

Share it