Sub Lead

യുപിയില്‍ പുതുതായി തിരഞ്ഞെടുത്ത മുസ്‌ലിം ഗ്രാമത്തലവനെ വെടിവച്ചുകൊന്നു; ഭാര്യയ്ക്കും വെടിയേറ്റു, മുന്‍ ഗ്രാമത്തലവന്‍ അറസ്റ്റില്‍

ബറേലിയിലെ പരാഗ്വാന്‍ ഗ്രാമത്തിന്റെ തലവനായി തിരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് ഇസ്ഹാഖ് റിസ്‌വിയാ (32)ണ് അക്രമികളുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന അദ്ദേഹത്തിന്റെ ഭാര്യ സക്കീനയ്ക്കും വെടിയേറ്റിട്ടുണ്ട്. സംഭവത്തില്‍ ഇസ്ഹാഖിനെതിരേ മല്‍സരിച്ച് പരാജയപ്പെട്ട മുന്‍ ഗ്രാമത്തലവന്‍ രത്തന്‍ലാലിനെ അറസ്റ്റുചെയ്തതായി ബറേലി കാന്റ് പോലിസ് അറിയിച്ചു. മറ്റൊരു മല്‍സരാര്‍ഥി മോഹര്‍സിങ് ഉള്‍പ്പെടെയുള്ള മൂന്ന് പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയതായി പോലിസ് അറിയിച്ചു.

യുപിയില്‍ പുതുതായി തിരഞ്ഞെടുത്ത മുസ്‌ലിം ഗ്രാമത്തലവനെ വെടിവച്ചുകൊന്നു; ഭാര്യയ്ക്കും വെടിയേറ്റു, മുന്‍ ഗ്രാമത്തലവന്‍ അറസ്റ്റില്‍
X

ലഖ്‌നോ: ഉത്തര്‍പ്രദേശിലെ ബറേലി ജില്ലയില്‍ പുതുതായി തിരഞ്ഞെടുക്കപ്പെട്ട മുസ്‌ലിം ഗ്രാമത്തലവനെ മുന്‍ ഗ്രാമത്തലവന്റെ നേതൃത്വത്തിലുള്ള നാലംഗസംഘം വെടിവച്ചുകൊന്നു. ബറേലിയിലെ പരാഗ്വാന്‍ ഗ്രാമത്തിന്റെ തലവനായി തിരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് ഇസ്ഹാഖ് റിസ്‌വിയാ (32)ണ് അക്രമികളുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന അദ്ദേഹത്തിന്റെ ഭാര്യ സക്കീനയ്ക്കും വെടിയേറ്റിട്ടുണ്ട്. സംഭവത്തില്‍ ഇസ്ഹാഖിനെതിരേ മല്‍സരിച്ച് പരാജയപ്പെട്ട മുന്‍ ഗ്രാമത്തലവന്‍ രത്തന്‍ലാലിനെ അറസ്റ്റുചെയ്തതായി ബറേലി കാന്റ് പോലിസ് അറിയിച്ചു. മറ്റൊരു മല്‍സരാര്‍ഥി മോഹര്‍സിങ് ഉള്‍പ്പെടെയുള്ള മൂന്ന് പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയതായി പോലിസ് അറിയിച്ചു.

കഴിഞ്ഞദിവസമായിരുന്നു സംഭവമുണ്ടായത്. ബൈക്കില്‍ പോവുകയായിരുന്ന ഇസ്ഹാഖ് റിസ്‌വിയ്ക്കുനേരേ അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ആദ്യത്തെ വെടിയേറ്റപ്പോള്‍തന്നെ ബൈക്കില്‍നിന്ന് വീണ ഇസ്ഹാഖ് 200 മീറ്ററോളം മുന്നോട്ട് ഓടിയെങ്കിലും പിന്തുടര്‍ന്ന് അക്രമികള്‍ ഓരോരുത്തരായി മൂന്നുതവണയോളം വീണ്ടും വെടിയുതിര്‍ക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ ഭാര്യയ്ക്കുനേരെയും അക്രമികള്‍ വെടിയുതിര്‍ത്തു. സംഭവസ്ഥലത്തുതന്നെ ഇസ്ഹാഖ് മരണപ്പെട്ടതായി പോലിസ് അറിയിച്ചു. ഭാര്യയുടെ കണ്‍മുന്നില്‍വച്ചാണ് ഇസ്ഹാഖ് പിടഞ്ഞുമരിച്ചത്. മുന്‍ ഗ്രാമത്തലവന്‍ രത്തന്‍ലാലിനെയും മറ്റൊരു മല്‍സരാര്‍ഥി മോഹര്‍സിങ്ങിനെയും പരാജയപ്പെടുത്തിയാണ് മുഹമ്മദ് ഇസ്ഹാഖ് റിസ്‌വിയെ പരാഗ്വാനിലെ ഗ്രാമത്തലവനായി തിരഞ്ഞെടുത്തതെന്ന് പോലിസ് പറഞ്ഞു.

തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണം. ബറേലിയില്‍ തിരഞ്ഞെടുക്കപ്പെട്ട ഏക മുസ്‌ലിം ഗ്രാമത്തലവനായിരുന്നു ഇസ്ഹാഖ് റിസ്‌വി. കൊലപാതകത്തെത്തുടര്‍ന്ന് രണ്ട് സമുദായങ്ങളിലെയും സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് ഗ്രാമത്തില്‍ പോലിസിനെ വിന്യസിച്ചിട്ടുണ്ട്. വെടിവയ്പ്പിന്റെ ശബ്ദംകേട്ട് ഗ്രാമത്തിലെ ആളുകള്‍ സംഭവസ്ഥലത്തേക്ക് ഓടിയെത്തിയെങ്കിലും അക്രമികള്‍ രക്ഷപ്പെട്ടു. ഫോറന്‍സിക് വിദഗ്ധരോടൊപ്പം എസ്എസ്പി രോഹിത് സിങ് സജ്‌വാനും സ്ഥലം സന്ദര്‍ശിച്ചു. ഇസ്ഹാഖിന്റെ പിതാവ് നാലുപേര്‍ക്കെതിരേ പരാതി നല്‍കിയിട്ടുണ്ട്. മറ്റ് മൂന്ന് പ്രതികളെ ഉടന്‍ അറസ്റ്റുചെയ്യും. ഇതുമായി ബന്ധപ്പെട്ട് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്ന പ്രക്രിയയിലാണ് ഞങ്ങള്‍- എസ്എസ്പി ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

Next Story

RELATED STORIES

Share it