Sub Lead

പൈശാചികതയുടെ വെടിയുണ്ടകള്‍ക്കു മുന്നില്‍ പിടഞ്ഞു തീര്‍ന്നവര്‍

ന്യൂസിലന്റില്‍ ക്രൈസ്റ്റ് ചര്‍ച്ചിലെ രണ്ട് മസ്ജിദുകളില്‍ ബ്രന്റണ്‍ ടാറന്റ് എന്ന വംശീയ വാദിയുടെ വെടിയേറ്റു മരിച്ചവരുടെ പട്ടിക ന്യൂസിലന്റ് സര്‍ക്കാര്‍ ഇനിയും ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. അതേ സമയം, വിവിധ രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരും നയതന്ത്രപ്രതിനിധികളും നിരവധി ഇരകളുടെ വിവരങ്ങള്‍ പുറത്തുവിടിട്ടുണ്ട്. അഫ്ഗാനിസ്താന്‍, പാകിസ്താന്‍, ബംഗ്ലാദേശ്, ഇന്തോനീസ്യ, ഈജിപ്ത്, ഇന്ത്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് അവര്‍.

പൈശാചികതയുടെ വെടിയുണ്ടകള്‍ക്കു മുന്നില്‍ പിടഞ്ഞു തീര്‍ന്നവര്‍
X

ക്രൈസ്റ്റ് ചര്‍ച്ച്: അവരുടെ കൂട്ടത്തില്‍ അധ്യാപകരും എന്‍ജിനീയര്‍മാരും അക്കൗണ്ടന്റുമാരുമുണ്ടായിരുന്നു. പലരും മാതൃരാജ്യത്തെ കലാപത്തീയില്‍ നിന്ന് പതിറ്റാണ്ടുകള്‍ക്കു മുമ്പ് അഭയം തേടിയെത്തിയവര്‍. പുതിയ ജീവിതം കരുപ്പിടിപ്പിച്ചു തുടങ്ങിയവര്‍. മറ്റു ചിലരാവട്ടെ ഹ്രസ്വ സന്ദര്‍ശനാര്‍ഥം എത്തിയവര്‍. സ്വജീവന്‍ അവഗണിച്ച് കൊലയാളിയെ ധീരമായി ചെറുത്തുനില്‍ക്കാനുള്ള ശ്രമത്തിനിടയിലാണ് പലരും രക്തസാക്ഷിയായത്.

ന്യൂസിലന്റില്‍ ക്രൈസ്റ്റ് ചര്‍ച്ചിലെ രണ്ട് മസ്ജിദുകളില്‍ ബ്രന്റണ്‍ ടാറന്റ് എന്ന വംശീയ വാദിയുടെ വെടിയേറ്റു മരിച്ചവരുടെ പട്ടിക ന്യൂസിലന്റ് സര്‍ക്കാര്‍ ഇനിയും ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. അതേ സമയം, വിവിധ രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരും നയതന്ത്രപ്രതിനിധികളും നിരവധി ഇരകളുടെ വിവരങ്ങള്‍ പുറത്തുവിടിട്ടുണ്ട്. അഫ്ഗാനിസ്താന്‍, പാകിസ്താന്‍, ബംഗ്ലാദേശ്, ഇന്തോനീസ്യ, ഈജിപ്ത്, ഇന്ത്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് അവര്‍.

നഈം റാഷിദ്(49)-പാകിസ്താന്‍

നഈം റാഷിദ് അല്‍നൂര്‍ മസ്ജിദില്‍ നടന്ന വെടിവയ്പ്പില്‍ അക്രമിയെ കീഴ്‌പ്പെടുത്താനുള്ള ശ്രമത്തിനിടെയാണ് രക്തസാക്ഷിയായതെന്ന് പാക് വിദേശകാര്യമന്ത്രാലയം ട്വിറ്ററില്‍ അറിയിച്ചു. വെടിയുണ്ടകളേറ്റു തുളഞ്ഞ റാഷിദിന്റെ ശരീരം ആശുപത്രിയിലെത്തും മുമ്പേ നിശ്ചലമായിരുന്നു. കൊലയാളി ഫെസ്ബുക്കില്‍ ലൈവ് സ്ട്രീം ചെയ്ത വീഡിയോയില്‍ റാഷിദ് അക്രമിയെ കീഴപ്പെടുത്താന്‍ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങളുണ്ട്. തന്റെ ജീവന്‍ അവഗണിച്ചാണ് അദ്ദേഹം മറ്റുള്ളവരെ രക്ഷിക്കാന്‍ ശ്രമിച്ചത്. രാജ്യത്തിന്റെ ഹീറോ ആണ് റാഷിദെന്ന് അമ്മാവന്‍ സലീം ഖാന്‍ പറഞ്ഞു. 2009ല്‍ ന്യൂസലന്റിലേക്ക് കുടിയേറിയ റാഷിദ് അധ്യാപകനാണ്.



തല്‍ഹ നഈം(22)-പാകിസ്താന്‍

റാഷിദിന്റെ മകന്‍ തല്‍ഹ നഈമും ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി പാക് വിദേശകാര്യമന്ത്രാലയം അറിയിച്ചു. നഈം മാസങ്ങള്‍ക്കു മുമ്പാണ് ന്യൂസിലന്റില്‍ എന്‍ജിനീയറിങ് ബിരുദം പൂര്‍ത്തിയാക്കിയത്. റാഷിദ് മകന്റെ കല്യാണ കാര്യങ്ങള്‍ ശരിയാക്കാനായി പാകിസ്താനിലേക്കു വരാനിരിക്കുകയായിരുന്നുവെന്ന് സഹോദരന്‍ ഖുര്‍ഷിദ് ആലം പറഞ്ഞു.

ഹാജി ദാവൂദ് നബി(71)-അഫ്ഗാനിസ്താന്‍

കൊല്ലപ്പെട്ടവരില്‍ ആദ്യം തിരിച്ചറിഞ്ഞവരില്‍ ഒരാളാണ് അഫ്ഗാനിസ്താനില്‍ നിന്നുള്ള ദാവൂദ് നബി. മറ്റു ചിലരെ കൊലയാളിയില്‍ നിന്ന് രക്ഷിക്കാനായി ആ വൃദ്ധന്‍ തോക്കിന് മുന്നിലേക്ക് ചാടിവീഴുകയായിരുന്നു. 1979ല്‍ റഷ്യന്‍ അധിനിവേശത്തിനിടെ ന്യൂസിലന്റിലേക്ക് പലായനം ചെയ്തതാണ് അദ്ദേഹമെന്ന് മകന്‍ ഉമര്‍ നബി പറഞ്ഞു. ക്രൈസ്റ്റ് ചര്‍ച്ചില്‍ അഭയാര്‍ഥികള്‍ക്ക് പുതുജീവിതം കരുപ്പിടിപ്പിക്കുന്നതിന് സഹായിക്കുന്ന അഫ്ഗാന്‍ അസോസിയേഷന്‍ എന്ന സംഘടനയ്ക്ക് അദ്ദേഹം നേതൃത്വം നല്‍കുന്നു. അഞ്ച് മക്കളും ഒമ്പതു പേരക്കുട്ടികളുമുള്ള ദാവൂദ് നബി സ്‌നേഹനിധിയായ ഉപ്പാപ്പയായിരുന്നുവെന്ന് കുടുംബം സാക്ഷ്യപ്പെടുത്തുന്നു.

അബ്ദുസ്സമദ്(67)-ബംഗ്ലാദേശ്

ബംഗ്ലാദേശിലെ കുരിഗ്രാം ജില്ലയില്‍ മധീര്‍ ഹില്ല ഗ്രാമവാസിയായ അബ്ദുസ്സമദ് കൊല്ലപ്പെട്ട രണ്ട് ബംഗ്ലാദേശികളില്‍ ഒരാളാണ്. ബംഗ്ലാദേശ് അഗ്രിക്കള്‍ച്ചറില്‍ ഡിപാര്‍ട്ട്‌മെന്റ് കോര്‍പറേഷനില്‍ ലക്ചറര്‍ ആയിരുന്ന അദ്ദേഹം 2012ല്‍ റിട്ടയര്‍മെന്റിന് ശേഷമാണ് ഭാര്യക്കും രണ്ടു മക്കള്‍ക്കുമൊപ്പം ന്യൂസിലന്റില്‍ എത്തിയത്. ന്യൂസിലന്റ് പൗരത്വം ലഭിച്ച ശേഷം ക്രൈസ്റ്റ് ചര്‍ച്ച ലിങ്കണ്‍ യൂനിവേഴ്‌സിറ്റിയില്‍ വിസിറ്റിങ് പ്രൊഫസര്‍ ആയിരുന്നു. അല്‍നൂര്‍ മസ്ജിദില്‍ പലപ്പോഴും പ്രാര്‍ഥനയ്ക്ക് നേതൃത്വം കൊടുക്കാറുണ്ടായിരുന്ന അദ്ദേഹം നല്ലൊരു വിശ്വാസിയായിരുന്നുവെന്ന് സഹോദരന്‍ ഹബീബുര്‍റഹ്മാന്‍ പറയുന്നു

ഹുസ്‌നി അറാ പര്‍വീണ്‍(42)-ബംഗ്ലാദേശ്



ബംഗ്ലാദേശിലെ സിലെറ്റ് ജില്ലക്കാരിയായ ഹുസ്‌നി അറാ പര്‍വീണ്‍ വീല്‍ചെയറില്‍ സഞ്ചരിക്കുന്ന തന്റെ ഭര്‍ത്താവിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് കൊല്ലപ്പെട്ടതെന്ന് ബന്ധു മഹ്ജൂഫ് ചൗധരി പറഞ്ഞു. സാധാരണ എല്ലാ ജുമുഅ പ്രാര്‍ഥനയ്ക്കും ചെയ്യാറുള്ളതു പോലെ ഭര്‍ത്താവിനെ മസ്ജിദിലുള്ള പുരുഷന്മാരുടെ ഭാഗത്ത് ആക്കിയ ശേഷം സ്ത്രീകള്‍ക്ക് പ്രത്യേകമായുള്ള മുറിയിലേക്കു പോയതായിരുന്നു പര്‍വീണ്‍. വെടിവയ്പ്പിന്റെ ശബ്ദം കേട്ടാണ് അവര്‍ പുരുഷന്മാരുടെ ഭാഗത്തേക്ക് ഓടിയെത്തിയത്. ഭര്‍ത്താവ് ഫരീദ് അഹ്മദിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ വെടിയേല്‍ക്കുകയായിരുന്നു. 1994ലാണ് അവര്‍ ന്യൂസിലന്റിലെത്തിയത്. ശിപാ അഹ്മദ് എന്ന മകളുണ്ട്.

അരീബ് അഹ്മദ്(27)-പാകിസ്താന്‍

27കാരനായ അരീബ് അഹ്മദ് ബിസിനസ് ട്രിപ്പിന്റെ ഭാഗമായാണ് ന്യൂസിലന്റിലെത്തിയത്. കറാച്ചിക്കാരനായ അദ്ദേഹം മാതാപിതാക്കളുടെ ഏക മകനാണ്.



ലിലിക് അബ്ദുല്‍ ഹമീദ്(ഇന്തോനീസ്യ), മതീഉല്ല സാഫി(അഫ്ഗാനിസ്താന്‍), ജഹന്‍ദാദ് അലി(പാകിസ്താന്‍), മഹ്ബൂബ് ഹാറൂന്‍(പാകിസ്താന്‍), സുഹൈല്‍ ഷാഹിദ്(പാകിസ്താന്‍), മുനീര്‍ സുലൈമാന്‍(ഈജിപ്ത്), അഹ്മദ് ജമാലുദ്ദീന്‍ അബ്ദുല്‍ ഗനി(ഈജിപ്ത്) എന്നിവരാണ് തിരിച്ചറിഞ്ഞവര്‍.

ഇവര്‍ക്കു പുറമേ മലയാളിയായ ആന്‍സില അലിബാവ, മെഹബൂബ കോഖര്‍, റമീസ് വോറ, ആസിഫ് വോറ, ഉസൈര്‍ ഖാദിര്‍ എന്നിവരുടെ പേര് വിവരങ്ങള്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം നേരത്തേ പുറത്തുവിട്ടിരുന്നു.

Next Story

RELATED STORIES

Share it