- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സിറിയന്‍ പ്രതിരോധമന്ത്രിയായ് മര്‍ഹഫ് അബൂ ഖസ്‌റ

ദമസ്‌കസ്: ബശ്ശാറുല്‍ അസദിനെ അധികാരത്തില്‍ നിന്ന് പുറത്താക്കുന്നതിന് നേതൃത്വം നല്‍കിയ വിമത സൈന്യത്തിന്റെ കമാന്‍ഡറായ മര്‍ഹഫ് അബൂ ഖസ്‌റയെ ഇടക്കാലസര്‍ക്കാരില്‍ പ്രതിരോധമന്ത്രിയായി നിയമിച്ചു. വിവിധ സായുധ വിഭാഗങ്ങളുമായി നടത്തിയ ചര്‍ച്ചയിലാണ് നിയമനം. ഹയാത് താഹിര്‍ അല്‍ ശാം സംഘടനയില്‍ അബു ഹസന്‍ 600 എന്നാണ് മര്‍ഹഫ് അറിയപ്പെട്ടിരുന്നത്. പ്രതിരോധമന്ത്രാലയം പുനസംഘടിപ്പിക്കുമെന്ന് ഇടക്കാല പ്രധാനമന്ത്രി മുഹമ്മദ് അല്‍ ബശീര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
വിദേശകാര്യമന്ത്രിയായി അസദ് ഹസന്‍ അല്‍ ശിബാനിയെയും ഇടക്കാല സര്‍ക്കാര്‍ നിയമിച്ചു. ദമസ്‌കസ് സര്‍വലാശാലയില്‍ നിന്ന് ബിരുദം നേടിയിട്ടുള്ള 37കാരനായ ശിബാനി ഇദ്‌ലിബിലെ വിമോചിത സര്‍ക്കാരിന്റെ രാഷ്ട്രീയകാര്യ മേധാവിയായിരുന്നു.
പ്രകൃതി വിഭവ മന്ത്രാലയത്തിന്റെ മേധാവിയായി അബു താരിഖ് എന്നയാളും ചുമതലയേറ്റിട്ടുണ്ട്. കഴിഞ്ഞ ദിവസം നടന്ന യോഗത്തിലാണ് ഇയാള്‍ ചുമതലയേറ്റത്. എന്തൊക്കെയാണ് മന്ത്രാലയത്തിന് വേണ്ട ഉപകരണങ്ങളെന്ന ചോദിച്ച അബു താരിഖ് ഇവയെല്ലാം നേരില്‍ ഓര്‍ഡര്‍ ചെയ്തതായി റിപോര്‍ട്ട് പറയുന്നു. ഇദ്‌ലിബിലേക്ക് ഇത്തരം ഉപകരണങ്ങള്‍ എത്തിച്ചിരുന്ന തുര്‍ക്കി കമ്പനി ഇത് എത്രയും വേഗം എത്തിക്കുമെന്നും ഉറപ്പുനല്‍കി. ഇയാളുടെ യഥാര്‍ത്ഥ പേര് സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല. ജനങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ തീര്‍ക്കാന്‍ മതപുരോഹിതരെയും ഇടക്കാല സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















