Sub Lead

ശെയ്ഖ് നഈം ഖാസിം ഇനി ഹിസ്ബുല്ലയെ നയിക്കും

സയ്യിദ് ഹസന്‍ നസ്‌റുല്ലയുടെ രക്തസാക്ഷിത്വത്തിന് ഒരു മാസത്തിന് ശേഷമാണ് ശൂറ കൗണ്‍സിലിന്റെ തീരുമാനം.

ശെയ്ഖ് നഈം ഖാസിം ഇനി ഹിസ്ബുല്ലയെ നയിക്കും
X

ബെയ്‌റൂത്ത്: ഹിസ്ബുല്ല സെക്രട്ടറി ജനറലായി ശെയ്ഖ് നഈം ഖാസിമിനെ തിരഞ്ഞെടുത്തു. സയ്യിദ് ഹസന്‍ നസ്‌റുല്ലയുടെ രക്തസാക്ഷിത്വത്തിന് ഒരു മാസത്തിന് ശേഷമാണ് ശൂറ കൗണ്‍സിലിന്റെ തീരുമാനം.

''സര്‍വ്വശക്തനായ അല്ലാഹുവിലുള്ള വിശ്വാസം, മുഹമ്മദ് നബി (സ)യോടുള്ള വിശ്വസ്ഥത, ഇസ്‌ലാമിനോടുള്ള പ്രതിബദ്ധത, ഹിസ്ബുല്ലയുടെ തത്വങ്ങളും ലക്ഷ്യങ്ങളും പാലിക്കല്‍, സെക്രട്ടറി ജനറലിനെ തിരഞ്ഞെടുക്കുന്നതിനുള്ള അംഗീകൃത സംവിധാനം എന്നിവയ്ക്ക് അനുസൃതമായമായാണ് തിരഞ്ഞെടുപ്പ്.'' ഹിസ്ബുല്ല അറിയിച്ചു.

'ഞങ്ങളുടെ വിശുദ്ധ രക്തസാക്ഷി സയ്യിദ് ഹസന്‍ നസ്‌റല്ലയുടെ ആത്മാവ്, രക്തസാക്ഷികള്‍, ഇസ്‌ലാമിക ചെറുത്തുനില്‍പ്പിന്റെ പോരാളികള്‍, എന്നിവരുടെ പാതയില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് ഞങ്ങള്‍ അല്ലാഹുവിനോട് വാഗ്ദാനം ചെയ്യുന്നു.''-പ്രസ്താവന പറയുന്നു.

Next Story

RELATED STORIES

Share it