Sub Lead

പശ്ചിമേഷ്യയുടെ ഭൂപടം മാറ്റിക്കൊണ്ടിരിക്കുകയാണെന്ന് നെതന്യാഹു

സുദാനുമായി ബന്ധം സാധാരണ നിലയിലാക്കി കൊണ്ടുള്ള കരാര്‍ ഒപ്പിടുന്നതിനു മുമ്പു തന്നെ ആ രാജ്യത്തിനു മുകളിലൂടെ ഇസ്രായേല്‍ വിമാനങ്ങള്‍ പറക്കുന്നതിന് ഇതിനകം ധാരണയിലെത്തിയിട്ടുണ്ടെന്നും നെതന്യാഹു പറഞ്ഞു.

പശ്ചിമേഷ്യയുടെ ഭൂപടം മാറ്റിക്കൊണ്ടിരിക്കുകയാണെന്ന് നെതന്യാഹു
X

തെല്‍ അവീവ്: തങ്ങള്‍ പശ്ചിമേഷ്യയുടെ ഭൂപടം മാറ്റിക്കൊണ്ടിരിക്കുകയാണെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. അറബ് രാജ്യങ്ങളുമായി ബന്ധം സാധാരണ നിലയിലാക്കുന്ന കരാര്‍ ഒപ്പിടുന്നതിനെ പരാമര്‍ശിച്ച് കഴിഞ്ഞ ദിവസം സംപ്രേക്ഷണം ചെയ്ത ടെലിവിഷന്‍ പ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ആറ് ആഴ്ചയ്ക്കകം തങ്ങള്‍ മൂന്ന് സമാധാന കരാറുകള്‍ കൊണ്ടുവന്നു. ഇത് ഭാഗ്യമോ യാദൃശ്ചികമോ അല്ല. വ്യക്തമായ നയത്തിന്റെയും ശ്രമങ്ങളുടെയും ഫലമാണ്, കൂടുതല്‍ രാജ്യങ്ങള്‍ ഉടന്‍ ആ പട്ടികയില്‍ ചേര്‍ക്കുമെന്നും നെതന്യാഹുവിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇസ്രായേല്‍ റിപോര്‍ട്ട് ചെയ്തു.

സുദാന്‍ ഇസ്രായേല്‍ നോര്‍മലൈസേഷന്‍ കരാര്‍ പ്രഖ്യാപിച്ചതിന് പിന്നാലെ സൗദി അറേബ്യയും ഇതു പിന്തുടരുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. സുദാനുമായി ബന്ധം സാധാരണ നിലയിലാക്കി കൊണ്ടുള്ള കരാര്‍ ഒപ്പിടുന്നതിനു മുമ്പു തന്നെ ആ രാജ്യത്തിനു മുകളിലൂടെ ഇസ്രായേല്‍ വിമാനങ്ങള്‍ പറക്കുന്നതിന് ഇതിനകം ധാരണയിലെത്തിയിട്ടുണ്ടെന്നും നെതന്യാഹു പറഞ്ഞു.

ഇസ്രായേലില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് ഇപ്പോള്‍ സുദാന്‍, ചാഡ് വഴി ആഫ്രിക്കയുടെ പടിഞ്ഞാറന്‍ ഭാഗങ്ങളിലേക്ക് പോവാനാവുമെന്നും അദ്ദേഹം പറഞ്ഞു. ഈജിപ്തും ജോര്‍ദാനും യഥാക്രമം 1970കളിലും 1990കളിലും ഇസ്രായേലുമായി സമാധാന കരാറുകളില്‍ ഒപ്പുവച്ചിരുന്നു.

Next Story

RELATED STORIES

Share it