Sub Lead

നെതന്യാഹു മൊറോക്കന്‍ രാജാവുമായി സംസാരിച്ചു; ഇസ്രായേലിലേക്ക് ക്ഷണം

യുഎസ് മധ്യസ്ഥതയില്‍ ഉഭയകക്ഷി ബന്ധം സാധാരണ നിലയിലാക്കാന്‍ ഈ മാസം ആദ്യത്തില്‍ ഇരു രാജ്യങ്ങളും സമ്മതിച്ചിരുന്നു.

നെതന്യാഹു മൊറോക്കന്‍ രാജാവുമായി സംസാരിച്ചു; ഇസ്രായേലിലേക്ക് ക്ഷണം
X

തെല്‍ അവീവ്: ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വെള്ളിയാഴ്ച മൊറോക്കോന്‍ രാജാവ് മുഹമ്മദ് ആറാമനുമായി സംസാരിക്കുകയും ഇസ്രായേല്‍ സന്ദര്‍ശിക്കാന്‍ ക്ഷണിക്കുകയും ചെയ്തതായി നെതന്യാഹുവിന്റെ ഓഫിസ് അറിയിച്ചു.

യുഎസ് മധ്യസ്ഥതയില്‍ ഉഭയകക്ഷി ബന്ധം സാധാരണ നിലയിലാക്കാന്‍ ഈ മാസം ആദ്യത്തില്‍ ഇരു രാജ്യങ്ങളും സമ്മതിച്ചിരുന്നു. ഇതിന്റെ കരാറുമായി മുന്നോട്ട് പോകുന്നതിനെക്കുറിച്ച് ഇരു നേതാക്കളും സംസാരിച്ചതായി ഇസ്രായേല്‍ പ്രസ്താവനയില്‍ അറിയിച്ചു. ഈ ആഴ്ച ഇസ്രായേലില്‍നിന്നുള്ള പ്രതിനിധി സംഘത്തിന് ആതിഥേയത്വം വഹിച്ചതില്‍ നെതന്യാഹു മുഹമ്മദ് രാജാവിന് നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.

മൊറോക്കൊയിലെ ജൂത സമൂഹവും രാജാവും തമ്മിലുള്ള അടുത്ത ബന്ധം മുഹമ്മദ് രാജാവ് അടിവരയിടുന്നുവെന്ന് റോയല്‍ കോടതി പ്രസ്താവനയില്‍ പറഞ്ഞു. അതേസമയം, ഇസ്രയേലുമായുള്ള ബന്ധം പുനരാരംഭിക്കുന്നതിനെ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും ഫലസ്തീനെ സംബന്ധിച്ച മൊറോക്കോയുടെ നിലപാടില്‍ മാറ്റമില്ലെന്നും മുഹമ്മദ് രാജാവ് വ്യക്തമാക്കി.



Next Story

RELATED STORIES

Share it