- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
'സര്‍ക്കാരുമായി നടത്തിയ ചര്‍ച്ച നിരാശാജനകം'; ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് വീണ്ടും ഡബ്ല്യുസിസി, എതിര്‍പ്പില്ലെന്ന് അമ്മ, പുറത്തുവിടേണ്ടതില്ലെന്ന് ഫിലിം ചേംബര്‍
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വിടുന്നതില്‍ എതിര്‍പ്പ് ഇല്ലെന്ന് താരസംഘടന അമ്മ പ്രതികരിച്ചു. സര്‍ക്കാരാണ് ഇതില്‍ തീരുമാനം എടുക്കേണ്ടതെന്നും ചര്‍ച്ചയില്‍ തങ്ങള്‍ക്ക് നിരാശയില്ലെന്നും അമ്മ ഭാരവാഹികള്‍ പറഞ്ഞു.

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന ആവശ്യം വീണ്ടുമുയര്‍ത്തി ഡബ്ല്യുസിസി. സിനിമാസംഘടനകള്‍ സര്‍ക്കാരുമായി നടത്തിയ ചര്‍ച്ച നിരാശാജനകമായിരുന്നെന്നും ഡബ്ല്യുസിസി പറഞ്ഞു.
അതേസമയം, ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വിടുന്നതില്‍ എതിര്‍പ്പ് ഇല്ലെന്ന് താരസംഘടന അമ്മ പ്രതികരിച്ചു. സര്‍ക്കാരാണ് ഇതില്‍ തീരുമാനം എടുക്കേണ്ടതെന്നും ചര്‍ച്ചയില്‍ തങ്ങള്‍ക്ക് നിരാശയില്ലെന്നും അമ്മ ഭാരവാഹികള്‍ പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വിടണം എന്ന് യോഗത്തിലും ഡബ്ല്യുസിസി ആവശ്യപ്പെട്ടു. പുറത്ത് വിടനാകില്ലെന്നു സര്‍ക്കാര്‍ ആവര്‍ത്തിച്ചു. 500 പേജുള്ള റിപോര്‍ട്ട് ആണെന്നും പുറത്തുവിടാനാകില്ലെന്നുമാണ് സര്‍ക്കാര്‍ വ്യക്തമാക്കിയത്. ചര്‍ച്ചയില്‍ ഡബ്ല്യുസിസി പൊസിറ്റീവായാണ് പ്രതികരിച്ചത്. ഇന്നാണ് നിര്‍ദേശങ്ങള്‍ കൈമാറിയത്. എന്തിനെ അടിസ്ഥാനമാക്കിയാണ് നിര്‍ദേശങ്ങള്‍ എന്ന് വ്യക്തമാക്കണം. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ നിരീക്ഷണങ്ങള്‍, നിഗമനങ്ങള്‍ എന്നിവ അറിയേണ്ടതുണ്ട്. ഇക്കാര്യങ്ങളില്‍ വ്യക്തത ഇല്ല. ഇത് ഡബ്ല്യുസിസിയുടെ മാത്രം പ്രശ്‌നമല്ല. ഇന്നത്തെ മീറ്റിങ്ങില്‍ വ്യക്തത കുറവ് ഉണ്ടെന്നും ഡബ്ല്യുസിസി പറഞ്ഞു.
സര്‍ക്കാരിന്റെ 90% നിര്‍ദേശങ്ങളോടും യോജിക്കുന്നുവെന്ന് അമ്മ ഭാരവാഹികള്‍ വ്യക്തമാക്കി. ചിലത് നടപ്പാക്കാന്‍ പ്രായോഗിക പ്രശ്‌നങ്ങള്‍ ഉണ്ട്. ചര്‍ച്ചയെ, നിര്‍ദ്ദേശങ്ങളെ സ്വാഗതം ചെയ്യുന്നു എന്നും നടന്‍ സിദ്ദിഖ് പറഞ്ഞു.
ഭൂരിപക്ഷം നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതില്‍ തടസ്സമില്ലെന്ന് ഫിലിം ചേംബര്‍ പ്രസിഡന്റ് സുരേഷ്‌കുമാര്‍ യോഗത്തിന് ശേഷം പറഞ്ഞു. റെഗുലേറ്ററി അതോറിറ്റിയെ അംഗീകരിക്കാനാവില്ല. അടൂര്‍ ഗോപാലകൃഷ്ണന്‍ സമിതി നിര്‍ദേശം ആണ് റെഗുലേറ്ററി അതോറിറ്റി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ ഉള്ളടക്കം അറിയേണ്ട കാര്യമില്ല. സര്‍ക്കാര്‍ കൃത്യമായ നിര്‍ദേശങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട് എന്നും സുരേഷ് കുമാര്‍ പറഞ്ഞു.
RELATED STORIES
ഐഎസ്എല് പ്രതിസന്ധി; ശമ്പളം കുറയ്ക്കാന് കേരളാബ്ലാസ്റ്റേഴ്സ് തീരുമാനം
6 Aug 2025 5:50 PM GMTഐഎസ്എല്; ചെന്നൈയിന് എഫ്സിയുടെ എല്ലാ ഫുട്ബോള് പ്രവര്ത്തനങ്ങളും...
6 Aug 2025 5:39 PM GMTസണ് ഹ്യൂങ് മിന് ടോട്ടന്ഹാം വിട്ടു; പുതിയ സീസണില്...
6 Aug 2025 7:46 AM GMTമുംബൈ സിറ്റി മുന് പരിശീലകന് യോര്ഗെ കോസ്റ്റ അന്തരിച്ചു
6 Aug 2025 7:24 AM GMTനെയ്മര് ലോകകപ്പിന് തയ്യാര്; സാന്റോസിനെ റെലഗേഷന് സോണില് നിന്ന്...
5 Aug 2025 12:03 PM GMTഐഎസ്എല്; കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളുടെയും പരിശീലകരുടെയും കരാറുകള്...
5 Aug 2025 11:46 AM GMT