Sub Lead

മലബാറിനോടുള്ള അവഗണന: കോഴിക്കോട് ഹയര്‍സെക്കന്‍ഡറി ആര്‍ഡിഡി ഓഫിസ് ഉപരോധം നാളെ

മലബാറിനോടുള്ള അവഗണന: കോഴിക്കോട് ഹയര്‍സെക്കന്‍ഡറി ആര്‍ഡിഡി ഓഫിസ് ഉപരോധം നാളെ
X

കോഴിക്കോട്: മലബാര്‍ മേഖലയോട് മാറിമാറി വരുന്ന മുന്നണികള്‍ പുലര്‍ത്തുന്ന അവഗണനയും വിവേചനവും അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എസ്ഡിപിഐ നടത്തുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി കോഴിക്കോട് ഹയര്‍സെക്കന്‍ഡറി ആര്‍ഡിഡി ഓഫിസ് നാളെ രാവിലെ 9 ന് ഉപരോധിക്കും. ഉപരോധ സമരം പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് പി അബ്ദുല്‍ ഹമീദ് ഉദ്ഘാടനം ചെയ്യും. മറ്റെല്ലാ രംഗത്തുമെന്ന പോലെ തന്നെ വിദ്യാഭ്യാസ രംഗത്തും പ്രാഥമികതലം മുതല്‍ ഉന്നത വിദ്യാഭ്യാസ രംഗം വരെ കടുത്ത വിവേചനവും അവഗണനയുമാണ് മലബാര്‍ മേഖല നേരിടുന്നത്. പ്ലസ് ടു പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് കിട്ടിയ വിദ്യാര്‍ഥിക്കുപോലും അവസരം ലഭിച്ചിട്ടില്ല. പാലക്കാട് മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളില്‍ എസ്എസ്എല്‍സി വിജയിച്ചവരുടെ എണ്ണവും അണ്‍ എയ്ഡഡ് സ്‌കൂളിലേതുള്‍പ്പെടെയുള്ള സീറ്റുകളും തമ്മിലുള്ള അന്തരം 63,452 ആണ്. താല്‍ക്കാലികമായി സീറ്റു വര്‍ധന, ബാച്ച് വര്‍ധന തുടങ്ങിയ സര്‍ക്കാര്‍ പൊടിക്കൈകള്‍ക്കു ശേഷവും അര ലക്ഷത്തിലധികം കുട്ടികള്‍ ക്ലാസ് റൂമിനു പുറത്താണ്. മലപ്പുറം ജില്ലയില്‍ മാത്രം ഇത്തവണ എസ്എസ്എല്‍സി വിജയിച്ച 77,827 കുട്ടികള്‍ക്കായി അണ്‍ എയ്ഡഡ് സീറ്റ് ഉള്‍പ്പെടെയുള്ളത് 53,250 സീറ്റ്. ഇവിടെ കാല്‍ ലക്ഷം കുട്ടികള്‍ ക്ലാസിനു പുറത്താണ്. ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി, വിഎച്ച്എസ്ഇ, ഐ.ടി.ഐ, പോളിടെക്‌നിക്ക് ഉള്‍പ്പെടെ എല്ലാ തലങ്ങളിലും ഈ വിവേചനം പ്രകടമാണ്. 2021 ലെ കണക്കനുസരിച്ച് കേരളത്തില്‍ സര്‍ക്കാര്‍ എയ്ഡഡ് മേഖലയില്‍ 238 ആര്‍ട്‌സ് ആന്റ് നയന്‍സ് കോളജുകളാണു കേരളത്തിലുള്ളത്. ഇതില്‍ 151 എണ്ണം തെക്കന്‍ ജില്ലകളിലും 87 എണ്ണം മാത്രം മലബാര്‍ മേഖലയിലുമാണ്. താല്‍ക്കാലികമായി സീറ്റുകളും ബാച്ചുകളും വര്‍ധിപ്പിച്ച് കണ്ണില്‍ പൊടിയിടാനുള്ള ശ്രമം അവസാനിപ്പിച്ച് ശാശ്വതവും സമഗ്രവുമായ പരിഹാരം കാണാന്‍ അധികൃതര്‍ തയ്യാറാവണം. പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരമുണ്ടാവുന്നതുവരെ മലബാര്‍ ജനതയെ സംഘടിപ്പിച്ച് ശക്തമായ പ്രക്ഷോഭങ്ങള്‍ക്കാണ് പാര്‍ട്ടി തുടക്കം കുറിച്ചിരിക്കുന്നത്. ഹയര്‍ സെക്കന്‍ഡറി ആര്‍ഡിഡി ഓഫീസ് ഉപരോധത്തില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കെ കെ അബ്ദുല്‍ ജബ്ബാര്‍, സംസ്ഥാന സമിതിയംഗങ്ങളായ മുസ്തഫ പാലേരി, ഡോ. സി എച്ച് അഷ്‌റഫ്, കോഴിക്കോട് ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി, ജില്ലാ ജനറല്‍ സെക്രട്ടറി എന്‍ കെ റഷീദ് ഉമരി സംസാരിക്കും.




Next Story

RELATED STORIES

Share it