Sub Lead

നീറ്റ് പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും

ഫലപ്രഖ്യാപനം ഉള്‍പ്പെടെയുള്ള വിശദവിവരങ്ങള്‍ ntaneet.nic.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാവും

നീറ്റ് പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും
X
ന്യൂഡല്‍ഹി: 2020ലെ നീറ്റ് പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. നേരത്തേ ഒക്ടോബര്‍ 12ന് ഫലം പ്രഖ്യാപിക്കാനായിരുന്നു തീരുമാനിച്ചിരുന്നതെങ്കിലും കൊവിഡ് മൂലം പരീക്ഷയെഴുതാന്‍ സാധിക്കാത്തവര്‍ക്ക് ഒരവസരം കൂടി നല്‍കാന്‍ സുപ്രിംകോടതി നിര്‍ദേശിച്ചതിനില്‍ മാറ്റിവയ്ക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് പരീക്ഷയെഴുതാന്‍ കഴിയാത്തവര്‍ക്ക് 14ന് അവസരം നല്‍കി. ഏകദേശം 14.37 ലക്ഷം വിദ്യാര്‍ഥികളാണ് ഇത്തവണ നീറ്റ് പരീക്ഷയെഴുതിയത്. രാജ്യത്തെ 85 ശതമാനം മെഡിക്കല്‍, ഡെന്റല്‍ സീറ്റുകളിലെ പ്രവേശനത്തിന് നീറ്റ് യോഗ്യതയാണ് പരിഗണിക്കുന്നത്. നീറ്റ് ഫലത്തോടൊപ്പം മെഡിക്കല്‍ അഖിലേന്ത്യാ ക്വാട്ടാ ലിസ്റ്റും എന്‍ടിഎ പ്രസിദ്ധീകരിക്കുമെന്നാണ് സൂചന. ഫലപ്രഖ്യാപനം ഉള്‍പ്പെടെയുള്ള വിശദവിവരങ്ങള്‍ ntaneet.nic.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാവും.

എന്‍ടിഎ നീറ്റ് ഫലം ഇന്ത്യയിലുടനീളം 80,005 എംബിബിഎസ്, 26,949 ബിഡിഎസ്, 52,720 ആയുഷ്, 525 ബിവിഎസ്സി, എഎച്ച് സീറ്റുകളിലേക്കുള്ള പ്രവേശനത്തിനാണ് ഉപയോഗിക്കുന്നത്. ഈ വര്‍ഷം 15 എയിംസ്, 2 ജിപ്മര്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളിലെ 1205 സീറ്റുകളിലേക്കുള്ള പ്രവേശനത്തിനും ഇക്കുറി നീറ്റ് ഫലം ഉള്‍പ്പെടുത്തും.

NEET 2020 results announce today




Next Story

RELATED STORIES

Share it