Sub Lead

മുന്‍ വ്യോമയാന മന്ത്രി പ്രഫുല്‍ പട്ടേലിന് എന്‍ഫോഴ്‌സ്‌മെന്റ് നോട്ടീസ്

കോണ്‍ഗ്രസ് നേതാക്കളായ മുന്‍ ആഭ്യന്തര മന്ത്രി പി ചിദംബരം, കര്‍ണാടക മുന്‍ മന്ത്രി ഡി കെ ശിവകുമാര്‍ തുടങ്ങിയവര്‍ വ്യത്യസ്ത കേസുകളിലായി എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്ത് റിമാന്റില്‍ കഴിയുകയാണ്. രാഷ്ട്രീയ എതിരാളികളെ അമര്‍ച്ച ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുകയാണെന്ന ആക്ഷേപം ശക്തമായിരിക്കെയാണ് മുന്‍ കേന്ദ്രമന്ത്രിയാ പ്രഫുല്‍ പട്ടേലിനെതിരായ അന്വേഷണം ശക്തമാക്കിയതെന്നതും ശ്രദ്ധേയമാണ്.

മുന്‍ വ്യോമയാന മന്ത്രി പ്രഫുല്‍ പട്ടേലിന് എന്‍ഫോഴ്‌സ്‌മെന്റ് നോട്ടീസ്
X
മുംബൈ: യുപിഎ കാലത്തെ വ്യോമയാന മന്ത്രിയും നാഷനലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി(എന്‍സിപി) നേതാവുമായ പ്രഫുല്‍ പട്ടേലിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റി(ഇഡി)ന്റെ നോട്ടീസ്. ഒക്ടോബര്‍ 18നു ഹാജരാവണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചത്. ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളിയും 1993ലെ ബോംബ് സ്‌ഫോടനക്കേസിലെ പ്രതിയുമായ പരേതനായ ഇഖ്ബാല്‍ മേമന്‍ എന്ന മിര്‍ച്ചിയില്‍ നിന്ന് ഭൂമി വാങ്ങിയതിന് പിന്നില്‍ വന്‍ ക്രമക്കേട് നടത്തിയെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. ഇഖ്ബാല്‍ മേമന്റെ ഭാര്യയുടെ പേരിലുള്ള സ്വത്ത് പട്ടേലിനും ഭാര്യ വര്‍ഷക്കും പങ്കാളിത്തമുള്ള മില്ലേനിയം ഡവലപ്പേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് അനധികൃതമായി കൈമാറ്റം ചെയ്‌തെന്നാണ് ഇഡിയുടെ ആരോപണം. പ്രഫുല്‍ പട്ടേല്‍ കേന്ദ്രമന്ത്രിയായിരുന്ന 2007 കാലഘട്ടത്തിലാണ് ഭൂമിയിടപാട് നടന്നത്. ഇതുവഴി കള്ളപ്പണം വെളുപ്പിക്കാന്‍ പ്രഫുല്‍ പട്ടേലും ഭാര്യ വര്‍ഷ പട്ടേലും സഹായിച്ചെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് വകുപ്പിന്റെ ആരോപണം. എന്നാല്‍, ആരോപണത്തില്‍ വസ്തുതയില്ലെന്നും ഇടപാടില്‍ യാതൊരു തെറ്റുമില്ലെന്നും പ്രഫുല്‍ പട്ടേല്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. മുംബൈ പോലിസ് നടത്തിയ അന്വേഷണത്തില്‍ സ്വത്ത് ഇടപാടില്‍ നിരവധി രാഷ്ട്രീയപ്രമുഖര്‍ക്ക് ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇഡി അന്വേഷണം ഏറ്റെടുത്തത്.

മുംബൈയില്‍ മിര്‍ച്ചിയുടെ ഉടമസ്ഥതയിലുള്ള സീജെ ഹൗസ് വില്‍പന നടത്തിയതു സംബന്ധിച്ചാണ് അന്വേഷണം നടക്കുന്നത്. എന്നാല്‍, റിപോര്‍ട്ടുകളില്‍ പരാമര്‍ശിക്കുന്ന ഒരു വ്യക്തിയുടെയും ഉടമസ്ഥതയിലുള്ളതല്ല സീജെ ഹൗസെന്നും ഇതുസംബന്ധിച്ച എല്ലാ രേഖകളും കോടതി ഉത്തരവുകളും ലഭ്യമാണെന്നും എന്‍സിപി പ്രസ്താവിച്ചു. മഹാരാഷ്ട്രയില്‍ അടുത്തയാഴ്ച നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള രാഷ്ട്രീയ പകപോക്കലാണ് സംസ്ഥാനത്തെ പ്രമുഖ എന്‍സിപി നേതാവിനെതിരായ നീക്കമെന്നും ആക്ഷേപമുണ്ട്. നേരത്തേ, എയര്‍ ഇന്ത്യയുമായി ബന്ധപ്പെട്ട അഴിമതിക്കേസിലും പ്രഫുല്‍ പട്ടേലിനെ ചോദ്യംചെയ്യാന്‍ ശ്രമിച്ചിരുന്നെങ്കിലും അദ്ദേഹം ഹാജരായിരുന്നില്ല. മുന്‍ യുപിഎ സര്‍ക്കാരിന്റെ കാലത്ത് എയര്‍ ഇന്ത്യ ലാഭകരമായി സര്‍വീസ് നടത്തിയിരുന്ന റൂട്ടുകളും സമയവും സ്വകാര്യ വിമാനക്കമ്പനിക്ക് മറിച്ചുനല്‍കിയെന്നായിരുന്നു കേസ്.

കോണ്‍ഗ്രസ് നേതാക്കളായ മുന്‍ ആഭ്യന്തര മന്ത്രി പി ചിദംബരം, കര്‍ണാടക മുന്‍ മന്ത്രി ഡി കെ ശിവകുമാര്‍ തുടങ്ങിയവര്‍ വ്യത്യസ്ത കേസുകളിലായി എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്ത് റിമാന്റില്‍ കഴിയുകയാണ്. രാഷ്ട്രീയ എതിരാളികളെ അമര്‍ച്ച ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുകയാണെന്ന ആക്ഷേപം ശക്തമായിരിക്കെയാണ് മുന്‍ കേന്ദ്രമന്ത്രിയാ പ്രഫുല്‍ പട്ടേലിനെതിരായ അന്വേഷണം ശക്തമാക്കിയതെന്നതും ശ്രദ്ധേയമാണ്.

Next Story

RELATED STORIES

Share it