- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വിപണി ഉത്തേജനത്തിന് ആദായ നികുതിയില്‍ പരിഷ്‌കരണത്തിന് സാധ്യത
സര്‍ക്കാര്‍ സഹായം കോര്‍പ്പറേറ്റുകള്‍ക്ക് മാത്രമെന്ന ആക്ഷേപമുയരുന്നതിനിടെയാണ് ആദായ നികുതി ഇളവ് ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. കോര്‍പ്പറേറ്റുകള്‍ക്ക് വര്‍ഷം 1.45 ലക്ഷം കോടിയുടെ നികുതി ഇളവാണ് പ്രഖ്യാപിച്ചത്.
ന്യൂഡല്‍ഹി: സാമ്പത്തിക മാന്ദ്യം രൂക്ഷമായ സാഹചര്യത്തില്‍ വിപണി ഉത്തേജനത്തിന് പുതിയ പദ്ധതികളുമായി കേന്ദ്രം. കോര്‍പ്പറേറ്റ് നികുതി കുറച്ചതിനു പിന്നാലെ ആദായ നികുതി ഇളവ് പ്രഖ്യാപിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ ശക്തമാകുന്നു.
സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് കരകയറ്റാനുള്ള സര്‍ക്കാരിന്റെ നാലാമത്തെ ഉത്തേജന പാക്കേജിന്റെ ഗുണഭോക്താക്കള്‍ കോര്‍പ്പറേറ്റ് മേഖലയായിരുന്നു. വര്‍ഷം 1.45 ലക്ഷം കോടിയുടെ നികുതി ഇളവാണ് പ്രഖ്യാപിച്ചത്. സര്‍ക്കാര്‍ സഹായം കോര്‍പ്പറേറ്റുകള്‍ക്ക് മാത്രമെന്ന ആക്ഷേപമുയരുന്നതിനിടെയാണ് ആദായ നികുതി ഇളവ് ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.
സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സ് അംഗം അഖിലേഷ് രഞ്ജന്‍ അധ്യക്ഷനായ നികുതി പരിഷ്‌കാരം സംബന്ധിച്ച റിപ്പോര്‍ട്ട് കഴിഞ്ഞ മാസം സമര്‍പ്പിച്ചിരുന്നു. ഈ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയാവും പുതിയ നികുതി പരിഷ്‌കാരം.
നികുതി ഇളവ് പ്രഖ്യാപിച്ചാല്‍ അഞ്ചു ലക്ഷം മുതല്‍ പത്തു ലക്ഷം വരെ വരുമാനമുള്ളവര്‍ പത്തു ശതമാനം നികുതി നല്‍കിയാല്‍ മതിയാകും. നിലവിലത് ഇരുപത് ശതമാനമാണ്. പത്തുലക്ഷം മുതല്‍ ഇരുപത് ലക്ഷം വരെ വരുമാന പരിധിയിലുള്ളവര്‍ 20 ശതമാനം നികുതി നല്‍കിയാല്‍ മതിയെന്നാണ് ശുപാര്‍ശ. 20 ലക്ഷം മുതല്‍ രണ്ടു കോടി വരെ വരുമാനപരിധിയിലുള്ളവര്‍ക്ക് 30 ശതമാനം. രണ്ടുകോടിയ്ക്ക് മുകളിലുള്ളവര്‍ 35 ശതമാനം നികുതിയും പ്രഖ്യാപിച്ചേക്കും.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















