മയക്കുമരുന്ന് പാര്‍ട്ടി: കരണ്‍ ജോഹറിന് എന്‍സിബി നോട്ടീസ്
2019ല്‍ കരണിന്റെ വസതിയില്‍ മയക്കുമരുന്നു പാര്‍ട്ടി നടന്നുവെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് നോട്ടീസ്.

മുംബൈ: ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ കരണ്‍ ജോഹറിന് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ നോട്ടീസ്. 2019ല്‍ കരണിന്റെ വസതിയില്‍ മയക്കുമരുന്നു പാര്‍ട്ടി നടന്നുവെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് നോട്ടീസ്.
നിരവധി താരങ്ങള്‍ പങ്കെടുത്ത, ഈ പാര്‍ട്ടിയിലേതെന്ന് കരുതുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. പ്രചരിക്കുന്ന വീഡിയോയുമായി ബന്ധപ്പെട്ട് കരണിന് നോട്ടീസ് അയച്ചതായി നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ശിരോമണി അകാലിദള്‍ നേതാവായ മഞ്ജിന്ദര്‍ സിങ്ങിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഇക്കൊല്ലം സെപ്റ്റംബറിലാണ് സിര്‍സ പരാതി നല്‍കിയത്. എന്‍സിബിയുടെ മഹാരാഷ്ട്ര സോണല്‍ യൂണിറ്റിനാണ് പരാതി ലഭിച്ചിരിക്കുന്നതെന്നും പ്രചരിക്കുന്ന വീഡിയോയുടെ സത്യാവസ്ഥ മനസ്സിലാക്കാനാണ് കരണിന് നോട്ടീസ് അയച്ചതെന്നും എന്‍സിബി ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം എന്നാണ് കരണിനെ ചോദ്യം ചെയ്യുക എന്ന കാര്യം എന്‍സിബി വെളിപ്പെടുത്തിയിട്ടില്ല.
RELATED STORIES
യുക്രെയിനില് നിന്ന് മടങ്ങിയ വിദ്യാഥികള്ക്ക് ഇന്ത്യയില് പഠനം...
17 May 2022 3:29 AM GMTഗ്യാന്വാപി ക്ഷേത്രമാണെന്നതിന്റെ തെളിവാണ് മസ്ജിദില് കണ്ടെത്തിയ...
17 May 2022 3:10 AM GMT'താജ്മഹലില് ഹിന്ദുദൈവങ്ങളുടെ വിഗ്രഹങ്ങളില്ല'; ആരോപണം തള്ളി...
17 May 2022 2:37 AM GMTകേരളത്തില് ഇന്നും തീവ്രമഴ മുന്നറിയിപ്പ്; നാല് ജില്ലകളില് ഓറഞ്ച്...
17 May 2022 1:13 AM GMTഗ്യാന്വാപി മസ്ജിദിനെതിരായ കോടതി വിധിക്കെതിരേ എസ്ഡിപിഐ രാജ്യവ്യാപക...
16 May 2022 6:44 PM GMTചെല്ലാനം തീരമേഖല പൂര്ണ്ണമായും കടല് ഭിത്തി നിര്മ്മിച്ച്...
16 May 2022 5:30 PM GMT