- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പോലിസിനെ നിരീക്ഷിക്കാൻ മാവോവാദികള്‍ ഡ്രോണ്‍ ഉപയോഗിക്കുന്നുവെന്ന് ഡിഐജി
കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഗോണ്ടിയ ജില്ലയിലെ പിപ്രീപറ്റ പ്രദേശത്തും ഗാഡ്ചിറോളി ജില്ലയിലെ വെങ്കടാപൂരിലും ഡ്രോണുകൾ കണ്ടതായി അദ്ദേഹം പറഞ്ഞു.

നാഗ്പൂര്‍ : വനപ്രദേശത്ത് ഒളിവില്‍ കഴിയുന്ന മാവോവാദികള്‍ ഡ്രോണ്‍ ഉപയോഗിച്ച് പോലിസിനെ നിരീക്ഷിക്കുന്നുവെന്ന് വെളിപ്പെടുത്തല്‍. മഹാരാഷ്ട്രയിലെ ഗഡ്ചിറോളി പോലിസാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഛത്തീസ്ഗഢ് അതിര്‍ത്തിയിലുള്ള പോലിസ് പോസ്റ്റുകള്‍ മാവോവാദികള്‍ ഡ്രോണുകള്‍ ഉപയോഗിച്ച് നിരീക്ഷിക്കുന്നുവെന്ന് വെളിപ്പെടുത്തിയതായി പിടിഐ റിപോർട്ട് ചെയ്തു.
കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഗോണ്ടിയ ജില്ലയിലെ പിപ്രീപറ്റ പ്രദേശത്തും ഗാഡ്ചിറോളി ജില്ലയിലെ വെങ്കടാപൂരിലും ഡ്രോണുകൾ കണ്ടതായി അദ്ദേഹം പറഞ്ഞു. കല്യാണ വീഡിയോകൾ ഷൂട്ട് ചെയ്യാനുപയോഗിക്കുന്ന ഡ്രോണുകളാണ് പോലിസിനെ നിരീക്ഷിക്കാൻ ഉപയോഗിക്കുന്നതെന്ന് ഗഡ്ചിറോളി റേഞ്ച് ഐ ജി സന്ദീപ് പാട്ടീല്‍ പറഞ്ഞു.
ഏതാനും മാസങ്ങള്‍ക്കിടെ പലതവണ ഡ്രോണുകള്‍ ശ്രദ്ധയില്‍പ്പെട്ടു. ഇത്തരം നീക്കങ്ങള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കും. കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുള്ള മാര്‍ഗനിര്‍ദേശം പാലിച്ച് മാവോവാദികള്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്ന് സന്ദീപ് പാട്ടീല്‍ സൂചിപ്പിച്ചു. ഇത്തരം ഭീഷണികളെ നേരിടാൻ കേന്ദ്ര സർക്കാരിന്റെ സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് പോളിസി (എസ്ഒപി) പ്രകാരമാണ് പോലിസ് കർശന നടപടികൾ സ്വീകരിക്കുന്നതെന്നും ഡിഐജി പറഞ്ഞു.
മാവോവാദികള്‍ ഉപയോഗിക്കുന്നത് ഭാരം വഹിക്കാന്‍ ശേഷിയുള്ള ആധുനിക ഡ്രോണുകളല്ല. വീഡിയോ ചിത്രീകരണത്തിനും മറ്റും ഉപയോഗിക്കുന്നവയാണെന്ന് പോലിസ് പറഞ്ഞു. ഹൈദരാബാദില്‍ നിന്നാണ് ഇവ മാവോവാദികള്‍ക്ക് ലഭിച്ചത് എന്നതാണ് പോലിസിന് ലഭിച്ച വിവരമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















