- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഏറ്റുമുട്ടൽ നടന്നത് ഛത്തീസ്ഗഡിലെ പരേവ കുന്നുകളിൽ; മഹാരാഷ്ട്ര പോലിസിന്റെ വാദം പൊളിയുന്നു
പ്രദേശത്ത് മരങ്ങളിൽ വെടിയുണ്ടയുടെ പാടുകൾ വ്യക്തമായി കാണാൻ സാധിക്കുന്നുണ്ട്. ശക്തമായ വെടിവയ്പ്പിൽ മരങ്ങൾ നിലംപതിച്ച നിലയിലായിരുന്നു. മാവോവാദികളുടെ ദൈനംദിന യൂനിഫോമും കാട്ടിൽ ചിതറിക്കിടന്നതായി റിപോർട്ടിൽ പറയുന്നു.

റായ്പൂർ: ഇരുപത്തിയാറ് മാവോവാദികൾ കൊല്ലപ്പെട്ടെ ഗഡ്ചിരോലിയിൽ നടന്നെന്ന് മഹാരാഷ്ട്ര പോലിസ് അവകാശപ്പെടുന്ന ആക്രമണം നടന്നത് ഛത്തീസ്ഗഡിലെ പരേവ കുന്നുകളിലെന്ന് റിപോർട്ട്. ഹിന്ദി വെബ്പോർട്ടലായ ജൻചൗക് ആണ് ഏറ്റുമുട്ടൽ പ്രദേശത്തെ ചിത്രങ്ങൾ സഹിതം വാർത്ത പുറത്തുവിട്ടിരിക്കുന്നത്.
പ്രദേശത്ത് മരങ്ങളിൽ വെടിയുണ്ടയുടെ പാടുകൾ വ്യക്തമായി കാണാൻ സാധിക്കുന്നുണ്ട്. ശക്തമായ വെടിവയ്പ്പിൽ മരങ്ങൾ നിലംപതിച്ച നിലയിലായിരുന്നു. മാവോവാദികളുടെ ദൈനംദിന യൂനിഫോമും കാട്ടിൽ ചിതറിക്കിടന്നതായി റിപോർട്ടിൽ പറയുന്നു.

പാറക്കെട്ടുകളുടെ മറവിൽ നിന്ന് മാവോവാദികൾ വെടിയുതിർത്തതിന്റെ തെളിവുകൾ രക്തക്കറയുടെ രൂപത്തിൽ ഉണ്ടായിരുന്നു. സൈനികർക്ക് നേരെ മാവോവാദികൾ സ്വയംനിർമിത റോക്കറ്റ് ലോഞ്ചറുകൾ ഉപയോഗിച്ചെന്നും റിപോർട്ടിൽ സൂചിപ്പിക്കുന്നു. മാവോവാദികൾ താമസിച്ചിരുന്ന കുടിലുകളിൽ ഭക്ഷണ സാധനങ്ങൾ ഉണ്ടായിരുന്നതായും ദൃശ്യങ്ങളിൽ വ്യക്തമാണ്.

ഛത്തീസ്ഗഢിന്റെ തലസ്ഥാനമായ റായ്പൂരിൽ നിന്ന് 147 കിലോമീറ്ററും മൊഹ്‌ല തെഹ്‌സിലിൽ നിന്ന് 20 കിലോമീറ്ററും അകലെയാണ് ഹിഡ്‌കോടോള ഗ്രാമം, ഈ ഗ്രാമം ഛത്തീസ്ഗഢിന്റെ അതിർത്തിക്കുള്ളിലാണ്. ഹിഡ്‌കോടോള ഗ്രാമത്തിന് 3-4 കിലോമീറ്റർ പിന്നിൽ പരേവ കുന്നിലാണ് ഈ ഏറ്റുമുട്ടൽ നടന്നത്. എന്നാൽ മഹാരാഷ്ട്രയിലെ ധനോരയ്ക്ക് കീഴിലുള്ള ഇലവൻപട്ടി പോലിസ് സ്റ്റേഷൻ പരിധിയിലുള്ള മർഡിന്തോള ഗ്രാമത്തിലെ വനത്തിലാണ് ഏറ്റുമുട്ടൽ നടന്നതെന്നാണ് മഹാരാഷ്ട്രയിലെ ഗഡ്ചിരോലി പോലിസ് അവകാശപ്പെടുന്നത്.
ഗഡ്ചിരോലിയിൽ നിന്ന് കോട്ട്ഗുളിലേക്കുള്ള ദൂരം 168 കിലോമീറ്ററാണ്. ഇലവൻപട്ടി പോലിസ് സ്റ്റേഷനിൽ നിന്ന് 15 കിലോമീറ്റർ ദൂരെയാണ് കോട്ഗുൾ. സോൻപൂർ-പിറ്റെസൂർ മുതൽ എലോണ്ടി വരെയുള്ള നദിക്ക് കുറുകെ ഇലവൻപട്ടിക്കും കോട്ട്ഗുളിനും ഇടയിലാണ് ഹിഡ്‌കോടോള ഗ്രാമം സ്ഥിതി ചെയ്യുന്നത്. ഇത് ഛത്തീസ്ഗഢിന്റെ അതിർത്തി ഗ്രാമമാണ്, ഈ ഗ്രാമത്തിലെ പരേവ വനത്തിലാണ് ഏറ്റുമുട്ടലിന്റെ അടയാളങ്ങളുള്ളത്.

സംഭവത്തെ തുടർന്ന് ഭയന്നുവിറച്ച ഹിഡ്‌കോടോളയിലെ ഗ്രാമവാസികൾക്ക് ഒന്നും തന്നെ തുറന്നുപറയാൻ സാധിച്ചിട്ടില്ല. അതേസമയം, വെടിവയ്പ്പിന്റെ ശബ്ദം കേൾക്കുകയും ഏറ്റുമുട്ടലിനിടെ സ്ഥിതിഗതികൾ നേരിൽ കാണുകയും ചെയ്ത മൊഹാല ബ്ലോക്കിലെ ഗ്രാമവാസികളും ഏറ്റുമുട്ടൽ നടന്നത് ഛത്തീസ്ഗഡിലെ ഹിഡ്‌കോട്ടോളയ്ക്കും പരേവയ്ക്കും ഇടയിലുള്ള പർവതത്തിലാണെന്നും മഹാരാഷ്ട്രയിലെ മർഡിന്തോള വനത്തിലല്ലെന്നും പറഞ്ഞു.

അയൽ സംസ്ഥാനമായ മഹാരാഷ്ട്രയിലെ പോലിസ് ഛത്തീസ്ഗഡിൽ പ്രവേശിച്ച് 26 മാവോവാദികളെ കൊന്നൊടുക്കുക മാത്രമല്ല, എല്ലാ മാവോവാദികളുടേയും മൃതദേഹങ്ങൾ മഹാരാഷ്ട്രയിലേക്ക് കൊണ്ടുപോവുകയും ചെയ്തു. മൊഹാല ബ്ലോക്കിലെ ഹിഡ്‌കോടോള ഗ്രാമത്തിൽ നടന്ന ഏറ്റുമുട്ടലിന് ശേഷം പോലിസ് അവശേഷിപ്പിച്ച രക്തക്കറകളും മറ്റ് അടയാളങ്ങളും മൊഹാല പ്രദേശത്ത് തന്നെ സംഭവം നടന്നതായി തെളിയിക്കുന്നു.

രാവിലെ ഉറങ്ങുകയായിരുന്ന മാവോവാദികൾക്ക് നേരെ സൈനികർ ആംബുഷ് ആക്രമണം നടത്തുകയായിരുന്നുവെന്ന് സംഭവസ്ഥലത്തെ ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. ഏറ്റുമുട്ടലിന്റെ അടയാളങ്ങളുള്ള പ്രദേശം വളരെ ഇടതൂർന്നതും എല്ലാ വശങ്ങളിലും കുന്നുകളാൽ ചുറ്റപ്പെട്ടതുമാണ്. വെള്ളത്തിനായി ഈ പ്രദേശത്ത് ഒരു ചെറിയ അരുവിയുമുണ്ട്. ഗഡ്ചിരോലി പോലിസ് അവകാശപ്പെടുന്നത് നവംബർ 13 ന് രാവിലെ ആറുമുതൽ വൈകീട്ട് നാലുവരെ ശക്തമായ ഏറ്റുമുട്ടൽ നടന്നുവെന്നാണ്. എന്നാൽ ഈ അവകാശവാദങ്ങൾ പൊളിക്കുന്നതാണ് ജൻചൗക് റിപോർട്ട്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















