Sub Lead

നവരാത്രി പൂജ; സംസ്ഥാനത്ത് നാളെ പൊതു അവധി

നവരാത്രി പൂജ; സംസ്ഥാനത്ത് നാളെ പൊതു അവധി
X

തിരുവനന്തപുരം: നവരാത്രി പൂജവയ്പ്പ് പ്രമാണിച്ച് സംസ്ഥാനത്ത് നാളെ പൊതു അവധി പ്രഖ്യാപിച്ചു. ബാങ്കുകള്‍ക്കും നാളെ അവധിയായിരിക്കും. നേരത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മാത്രമായിരുന്നു അവധി. കേരളത്തിലെ പൊതുവിദ്യാഭ്യാസ വകുപ്പ് അതിന്റെ അധികാരപരിധിയിലുള്ള എല്ലാ സ്‌കൂളുകള്‍ക്കും പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഒക്ടോബര്‍ 11ന് നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു. പൂജാ ചടങ്ങുകള്‍ ഇന്ന് വൈകുന്നേരം ആരംഭിക്കും.

നാളെ നടത്താനിരുന്ന പരീക്ഷകളും പരിശോധനകളും മാറ്റിവെച്ചതായി പി.എസ്.സി. ഓഫീസും അറിയിച്ചു.പരീക്ഷകള്‍ അഭിമുഖങ്ങള്‍, കായികക്ഷമതാ പരീക്ഷകള്‍, സര്‍വ്വീസ് വെരിഫിക്കേഷന്‍, പ്രമാണ പരിശോധന എന്നിവയാണ് മാറ്റിവെച്ചിരിക്കുന്നത്. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും. നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്റ് ആക്ട് പ്രകാരം അവധി പ്രഖ്യാപിക്കാനും മുഖ്യമന്ത്രി നിര്‍ദേശിച്ചു.





Next Story

RELATED STORIES

Share it