Sub Lead

ദേശീയപാതാ നവീകരണം 2025 ഓടെ പൂര്‍ത്തിയാകും: മന്ത്രി മുഹമ്മദ് റിയാസ്

ദേശീയപാതാ നവീകരണം 2025 ഓടെ പൂര്‍ത്തിയാകും: മന്ത്രി മുഹമ്മദ് റിയാസ്
X

കോഴിക്കോട്: ദേശീയപാതാ നവീകരണം 2025 ഓടെ പൂര്‍ത്തിയാകുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി എ മുഹമ്മദ് റിയാസ്. മലയോര ഹൈവേ, തീരദേശ ഹൈവേ, ദേശീയപാതാ വികസനം എന്നിവ ഈ കാലയളവില്‍ നടപ്പാക്കി നമുക്ക് മുന്നോട്ട് പോകാന്‍ സാധിക്കും. ഈ ഒരു ലക്ഷ്യത്തോട് കൂടിയാണ് സര്‍ക്കാര്‍ കിഫ്ബി പദ്ധതികള്‍ ആവിഷ്‌കരിച്ചതെന്നും മന്ത്രി പറഞ്ഞു. നാദാപുരം നിയോജക മണ്ഡലത്തിലെ തൊട്ടില്‍പ്പാലം കുണ്ടുതോട് റോഡ് നവീകരണ പ്രവൃത്തി ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ ഇ കെ വിജയന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു.

കിഫ്ബി പദ്ധതി മുഖേന 12 കോടി 26 ലക്ഷം രൂപ ചിലവഴിച്ചാണ് റോഡിന്റെ നിര്‍മാണം. ബി എം ആന്‍ഡ് ബി സി നിലവാരത്തോട് കൂടി 10 മീറ്റര്‍ വീതിയിലാണ് റോഡിന്റെ നവീകരണം പൂര്‍ത്തിയാക്കുക. 18 മാസമാണ് നിര്‍മാണ കാലാവധി. ആവശ്യമുള്ള സ്ഥലങ്ങളില്‍ െ്രെഡനേജ് സംവിധാനവും യൂട്ടിലിറ്റി ഡക്റ്റുകളും പ്രോജക്റ്റിന്റെ ഭാഗമായി നിര്‍മിക്കും.

ചടങ്ങില്‍ കെ.ആര്‍.എഫ്.ബി (പി.എം.യു) ടീം ലീഡര്‍ എസ്. സജീവ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കാവിലുംപാറ പഞ്ചായത്ത് പ്രസിഡന്റ് പി.ജി. ജോര്‍ജ് മാസ്റ്റര്‍, വൈസ് പ്രസിഡന്റ് അന്നമ്മ ജോര്‍ജ്, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിം?ഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി. സുരേന്ദ്രന്‍, രമേശന്‍ മണലില്‍, കെ.പി. ശ്രീധരന്‍, സാലി സജി, കെ.ആര്‍.എഫ്.ബി എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ എസ്.ആര്‍. അനിത കുമാരി, മറ്റ് ജനപ്രതിനിധികള്‍ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it