Sub Lead

ഏകാത്മ ഭാരതമെന്ന ആശയത്തിലേക്കാണ് മോദിയും അമിത് ഷായും രാജ്യത്തെ നയിക്കുന്നത്: കെ സുരേന്ദ്രൻ

സവർണരും മുതലാളികളോട് ചേർന്ന് നിൽക്കുന്നവരുമാണ് സിപിഎം പാർട്ടി നേതാക്കൾ. എന്നിട്ടും പട്ടിക ജാതിക്കാർക്കാർക്കും പാവപ്പെട്ടവർക്കുമായി പ്രവർത്തിക്കുന്നുവെന്നാണ് പ്രചാരണമെന്ന് സുരേന്ദ്രൻ പറഞ്ഞു

ഏകാത്മ ഭാരതമെന്ന ആശയത്തിലേക്കാണ് മോദിയും അമിത് ഷായും രാജ്യത്തെ നയിക്കുന്നത്: കെ സുരേന്ദ്രൻ
X

കൊച്ചി: ഏകാത്മ ഭാരതമെന്ന ആശയത്തിലേക്കാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും രാജ്യത്തെ നയിക്കുന്നതെന്ന് പാ‍ർട്ടി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ദീൻദയാൽ ഉപാധ്യായ വിഭാവനം ചെയ്ത ഏകാത്മ ഭാരതമെന്ന ആശയമാണ് മോദിയും അമിത് ഷായും നടപ്പാക്കുന്നതെന്ന് അദ്ദേഹം കൊച്ചിയിൽ പറഞ്ഞു. സിപിഎമ്മിനെ ദലിത് വിഷയത്തിലടക്കം വിമ‍ർശിച്ചായിരുന്നു കെ സുരേന്ദ്രൻ സംസാരിച്ചത്.

ബിജെപി അടിസ്ഥാന വർ​ഗത്തിൻ്റെ പാർട്ടിയല്ലെന്ന് സ്ഥാപിക്കാൻ സിപിഎം ശ്രമിക്കുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പാർട്ടി കോൺഗ്രസിലും ഇതാവർത്തിച്ചു. സവർണരും മുതലാളികളോട് ചേർന്ന് നിൽക്കുന്നവരുമാണ് സിപിഎം പാർട്ടി നേതാക്കൾ. എന്നിട്ടും പട്ടിക ജാതിക്കാർക്കാർക്കും പാവപ്പെട്ടവർക്കുമായി പ്രവർത്തിക്കുന്നുവെന്നാണ് പ്രചാരണമെന്ന് സുരേന്ദ്രൻ പറഞ്ഞു.

വരേണ്യ വർ​ഗത്തിനായി സിപിഎം ദലിതുകൾക്കെതിരേ പ്രവർത്തിക്കുന്നു. പാർട്ടി കോൺഗ്രസിൽ സിപിഎം അടിസ്ഥാന ആശയങ്ങളിൽ വെള്ളം ചേർത്തു. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ തകർച്ചയുടെ ലക്ഷണങ്ങളാണ് പാർട്ടി കോൺഗ്രസിൽ കണ്ടത്. അടിസ്ഥാന വർഗ്ഗത്തിൻ്റെ പാർട്ടിയെന്ന് അകാശപ്പെടുന്നവർ ഇപ്പോഴാണ് പൊളിറ്റ് ബ്യൂറോയിൽ ഒരു ദലിതനെ ഉൾപ്പെടുത്തിയത്. സവർണർക്കും മുതലാളിമാർക്കും ഒപ്പം നിൽക്കുന്നവരാണ് സിപിഎമ്മെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഇന്ധന വിലവർധനയുടെ പേരിൽ രാജ്യത്ത് തെറ്റിദ്ധാരണ പരത്താൻ പ്രതിപക്ഷ പാ‍ർട്ടികൾ ശ്രമിക്കുന്നു. ക്രൂഡ് ഉത്പാദക രാജ്യങ്ങൾ ഇന്ധനത്തിന് 50 ശതമാനത്തോളം വില കൂട്ടി. രാജ്യത്ത് വില വർധന വെറും അഞ്ച് ശതമാനത്തോളം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കരയിൽ ഇത്തവണ ശക്തമായ ത്രികോണ മൽസരമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Next Story

RELATED STORIES

Share it