Sub Lead

നാര്‍ക്കോട്ടിക് ജിഹാദ്: 'മുഖ്യമന്ത്രിയുടെ പ്രതികരണം മുസ്‌ലിം തീവ്രവാദികളെ ഭയന്ന്'; വിവാദപരാമര്‍ശവുമായി 'ദീപിക'

കേരളത്തിലെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇത്രയും ഉപദേശകരുണ്ടായിട്ടും ഇതുവരെ നാര്‍ക്കോട്ടിക് ജിഹാദിനെക്കുറിച്ച് കേട്ടിട്ടുപോലുമില്ല. പക്ഷേ, അദ്ദേഹം കേരളത്തിന്റെ മുഖ്യമന്ത്രിയാണ്. കേരള കോണ്‍ഗ്രസ് മാണി കൂടെ അടങ്ങിയ മുന്നണിയുടെ ശബ്ദവുമാണ്. അദ്ദേഹം പറയുന്നതല്ല തങ്ങളുടെ അഭിപ്രായമെങ്കില്‍ ജോസ് കെ മാണി തുറന്നുപറയേണ്ടതുണ്ടെന്ന് ലേഖനം ആവശ്യപ്പെടുന്നു.

നാര്‍ക്കോട്ടിക് ജിഹാദ്: മുഖ്യമന്ത്രിയുടെ പ്രതികരണം മുസ്‌ലിം തീവ്രവാദികളെ ഭയന്ന്; വിവാദപരാമര്‍ശവുമായി ദീപിക
X

കോട്ടയം: പാലാ ബിഷപ്പ് നടത്തിയ നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തെക്കുറിച്ച് പ്രതികരിച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരേ ആഞ്ഞടിച്ച് 'ദീപിക' ദിനപ്പത്രം. വിവാദപരാമര്‍ശം നടത്തിയ പാലാ ബിഷപ്പിനെ ന്യായീകരിച്ച് ലേഖനം പ്രസിദ്ധീകരിച്ചതിന്റെ അടുത്ത ദിവസമാണ് മുഖ്യമന്ത്രിക്കെതിരേയും വിമര്‍ശനമുന്നയിച്ച് ലേഖനമെഴുതിയിരിക്കുന്നത്. 'ജാഗ്രത പുലര്‍ത്താന്‍ പറയുന്നത് അവിവേകമോ' എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് മുഖ്യമന്ത്രിക്ക് അജ്ഞതയാണെന്ന് കുറ്റപ്പെടുത്തുന്നത്. നാര്‍ക്കോട്ടിക് ജിഹാദ് വിഷയത്തില്‍ പാലാ ബിഷപ്പിനൊപ്പം ഉറച്ചുനില്‍ക്കുമെന്ന് വ്യക്തമാക്കുന്നതാണ് ദീപികയുടെ പുതിയ നീക്കം.

നാര്‍ക്കോട്ടിക് ജിഹാദ് ആദ്യമായി കേള്‍ക്കുകയാണെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം. ഇത്തരം കാര്യങ്ങള്‍ പറയുമ്പോള്‍ സമൂഹത്തില്‍ ഏതെങ്കിലും തരത്തിലുള്ള ചേരിതിരിവുണ്ടാക്കാതിരിക്കുക എന്നത് പ്രധാനമാണ്. അത് ശ്രദ്ധിക്കണം. 'നാര്‍ക്കോട്ടിക്' ഏതെങ്കിലും ഒരു മതത്തെ ബാധിക്കുന്നതല്ല. സമൂഹത്തെയാകെ ബാധിക്കുന്നതാണ്. അതിനെതിരേ സര്‍ക്കാര്‍ ബോധവാന്‍മാരാണ്- എന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാല്‍, മുസ്‌ലിം തീവ്രവാദികളെ ഭയന്ന് നടത്തിയതാവാം മുഖ്യമന്ത്രിയുടെ പ്രതികരണമെന്നാണ് കത്തോലിക്കാ സഭയുടെ പൂര്‍ണനിയന്ത്രണത്തിലുള്ള ദീപിക ദിനപത്രം കുറ്റപ്പെടുത്തുന്നത്.

കേരളത്തിലെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇത്രയും ഉപദേശകരുണ്ടായിട്ടും ഇതുവരെ നാര്‍ക്കോട്ടിക് ജിഹാദിനെക്കുറിച്ച് കേട്ടിട്ടുപോലുമില്ല. പക്ഷേ, അദ്ദേഹം കേരളത്തിന്റെ മുഖ്യമന്ത്രിയാണ്. കേരള കോണ്‍ഗ്രസ് മാണി കൂടെ അടങ്ങിയ മുന്നണിയുടെ ശബ്ദവുമാണ്. അദ്ദേഹം പറയുന്നതല്ല തങ്ങളുടെ അഭിപ്രായമെങ്കില്‍ ജോസ് കെ മാണി തുറന്നുപറയേണ്ടതുണ്ടെന്ന് ലേഖനം ആവശ്യപ്പെടുന്നു. പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിലിനെ വിമര്‍ശിച്ച പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, പി ടി തോമസ് എന്നിവര്‍ക്കെതിരേയും ലേഖനത്തില്‍ വിമര്‍ശനമുണ്ട്. ' കോണ്‍ഗ്രസ് നേതാക്കളായ വി ഡി സതീശനും പി ടി തോമസും പിതാവിന്റെ വാക്കുകളെ അപലപിച്ചു.

സതീശന്‍ പ്രതിപക്ഷ നേതാവാണ്. കേരളത്തിലെ ജനാധിപത്യമുന്നണിയുടെ നേതാവ്. കേരളാ കോണ്‍ഗ്രസ് അടക്കമുള്ള കക്ഷികള്‍ ചേര്‍ന്ന ജനാധിപത്യമുന്നണിയുടെ അഭിപ്രായമാവണം പറയേണ്ടത്. വിയോജിപ്പുള്ള ഘടകകക്ഷികള്‍ നിലപാട് വ്യക്തമാക്കേണ്ടതുണ്ട്. അല്ലാത്തവര്‍ സതീശനൊപ്പമെന്ന് കരുതേണ്ടിവരും.' ലേഖനം പറയുന്നു. മുന്‍ എംഎല്‍എ കെ എസ് ശബരീനാഥനെയും ലേഖനം വിമര്‍ശിക്കുന്നു. പാലാ ബിഷപ്പ് പറഞ്ഞതാണ് സത്യമെന്ന് പറഞ്ഞ യൂത്ത് കോണ്‍ഗ്രസുകാരെ വിമര്‍ശിക്കാന്‍ ശബരീനാഥന്‍ അടക്കമുള്ള നേതാക്കള്‍ തിടുക്കംകാട്ടി.

പാലായിലെ യൂത്ത് കോണ്‍ഗ്രസ്സുകാരെ ശബരീനാഥന് അറിയണമെന്നില്ല. നൂലില്‍കെട്ടി ഇറക്കപ്പെട്ടവനാണല്ലോ അദ്ദേഹം. പാലായിലെ കോണ്‍ഗ്രസുകാരെ പുറത്താക്കിയാല്‍ അവര്‍ക്ക് ഒന്നുമില്ലെന്നും കോണ്‍ഗ്രസിന് ഏറെ ഉണ്ടാവുമെന്നും ലേഖനം മുന്നറിയിപ്പ് നല്‍കി. കേരളത്തിലെ അമുസ്‌ലിങ്ങളെ മുസ്‌ലിംകളാക്കാന്‍ ലൗ ജിഹാദും നാര്‍ക്കോട്ടിക് ജിഹാദും പോലെ നടക്കുന്ന കുല്‍സിത പ്രവര്‍ത്തനങ്ങളക്കുറിച്ചാണ് പാലാ മെത്രാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് കുറവിലങ്ങാട് പള്ളിയില്‍വച്ച് വിശ്വാസി സമുഹത്തെ ഓര്‍മിപ്പിച്ചത്.

വളരെ പഠിച്ചും വിലയിരുത്തിയും അഭിപ്രായങ്ങള്‍ രുപികരിക്കുന്ന ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഉന്നയിച്ച ആക്ഷേപത്തെക്കുറിച്ച് സംസാരിച്ച് സത്യം അറിയാനോ പിതാവ് ഉന്നയിച്ച ആശങ്കകള്‍ സംബന്ധിച്ച വിശദീകരണം കൊടുക്കാനോ തയ്യാറാവാതെ അങ്ങനെ ഒന്നില്ലായെന്നു കാടടച്ചുപറയാന്‍ കാണിച്ച തിടുക്കം മുസ്‌ലിം തീവ്രവാദികളോടുള്ള ഭയമാണെന്ന് ആര്‍ക്കാണ് അറിയാത്തതെന്നും ദീപിക ലേഖനത്തില്‍ ചോദിക്കുന്നു.

Next Story

RELATED STORIES

Share it