Sub Lead

ലുലു അധികൃതരുടെ പരാതിയില്‍ മാളില്‍ നമസ്‌കരിച്ചവര്‍ക്കെതിരേ കേസെടുത്തു

ലുലു അധികൃതരുടെ പരാതിയില്‍ മാളില്‍ നമസ്‌കരിച്ചവര്‍ക്കെതിരേ കേസെടുത്തു
X

ലഖ്‌നൗ: മാള്‍ പരിസരത്ത് നമസ്‌കാരം നടത്തിയ സന്ദര്‍ശകര്‍ക്കെതിരേ ലുലു മാള്‍ മാനേജ്‌മെന്റ് നല്‍കിയ പരാതിയില്‍ പോലിസ് കേസെടുത്തു. ഐപിസി സെക്ഷന്‍ 153 എ, 295 എ, 341 എന്നിവ പ്രകാരം സുശാന്ത് ഗോള്‍ഫ് സിറ്റി പോലിസ് സ്‌റ്റേഷനിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ജൂലൈ 10 ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് മാള്‍ ഉദ്ഘാടനം ചെയ്തത്. തുറന്ന് ദിവസങ്ങള്‍ക്കുള്ളില്‍, ഷോപ്പിംഗ് ഏരിയയിലെ തുറസ്സായ സ്ഥലത്ത് ചിലര്‍ നമസ്‌കാരം നിര്‍വഹിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇത് സംഘപരിവാര്‍ പ്രവര്‍ത്തകരും ആര്‍എസ്എസ് അനുകൂല മാധ്യമങ്ങളും വിദ്വേഷ പ്രചാരണത്തിനായി ഉപയോഗിച്ചു. സംഭവം വിവാദമായതോടെ ലുലു അധികൃതര്‍ പരാതി നല്‍കുകയായിരുന്നു. ഇതോടെയാണ് നമസ്‌കരിച്ചവര്‍ക്കെതിരേ യുപി പോലിസ് കേസെടുത്തിരിക്കുന്നത്.

മാളില്‍ വീണ്ടും നമസ്‌കാരം നടത്തിയാല്‍ 'സുന്ദര്‍ കാണ്ഡം' ചൊല്ലുമെന്ന് അഖില ഭാരതീയ ഹിന്ദു മഹാസഭ പറഞ്ഞു. ഹിന്ദു സമൂഹത്തോട് മാള്‍ ബഹിഷ്‌കരിക്കാനും സംഘടന ആവശ്യപ്പെട്ടു.

മാള്‍ 'ലവ് ജിഹാദ്' നടത്തുകയാണെന്ന് പ്രസ്താവനയില്‍ ആരോപിച്ചു. മാളില്‍ നിയമിച്ച ജീവനക്കാരില്‍ 80 ശതമാനവും മുസ്‌ലിം സമുദായത്തില്‍ നിന്നുള്ളവരാണെന്നും ബാക്കിയുള്ള 20 ശതമാനം ഹിന്ദു പെണ്‍കുട്ടികളാണെന്നും സംഘടന അറിയിച്ചു.

അഖില ഭാരത ഹിന്ദു മഹാസഭയിലെ ഒരു ശിശിര്‍ ചതുര്‍വേദിയും ലുലു മാളില്‍ നമസ്‌കാരം നിര്‍വഹിക്കുന്നത് സംബന്ധിച്ച് പരാതി നല്‍കിയെന്ന് ലഖ്‌നൗവിലെ സുശാന്ത് ഗോള്‍ഫ് സിറ്റിയിലെ പോലിസ് സ്‌റ്റേഷന്‍ ഇന്‍ചാര്‍ജ് അജയ് പ്രതാപ് സിംഗ് പറഞ്ഞു. അന്വേഷണത്തിന് ശേഷം ഉചിതമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it