Sub Lead

കാപ്പന്റെ വിഷയം നിയമസഭയില്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയുടെ ഓഫിസ് തടസ്സം നിന്നു; യോഗിയും പിണറായിയും തമ്മില്‍ എന്താണ് വ്യത്യാസമെന്ന് നജീബ് കാന്തപുരം

'നിയമസഭയില്‍ ഈ വിഷയം സബ്മിഷനായി കൊണ്ട് വരാന്‍ നിരന്തരമായി ഞാന്‍ ശ്രമിച്ചു. സഭ അവസാനിക്കുന്നതിനു തൊട്ട് മുമ്പ് വീണ്ടും ശ്രമിച്ചു. മുഖ്യമന്ത്രിയുടെ ഓഫിസിന്റെ അനുമതിയില്ലെന്നാണ് ഒടുവിലത്തെ വിശദീകരണം. മുഖ്യമന്ത്രിയുടെ ഓഫീസ് ആരുടെ കയ്യിലാണെന്ന് തിരിച്ചറിയാന്‍ ഇതിലും വലിയ അനുഭവം ഇനി വേണ്ട'. നജീബ് കാന്തപുരം ഫേസ്ബുക്കില്‍ കുറിച്ചു.

കാപ്പന്റെ വിഷയം നിയമസഭയില്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയുടെ ഓഫിസ് തടസ്സം നിന്നു; യോഗിയും പിണറായിയും തമ്മില്‍ എന്താണ് വ്യത്യാസമെന്ന് നജീബ് കാന്തപുരം
X

കോഴിക്കോട്: സിദ്ദീഖ് കാപ്പന്റെ വിഷയത്തില്‍ യാതൊരു ഇടപെടലും നടത്താത്ത മുഖ്യമന്ത്രി പിണറായി വിജയനെതിരേ രൂക്ഷ വിമര്‍ശനവുമായി നജീബ് കാന്തപുരം എംഎല്‍എ. കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യാന്‍ പോലും മുഖ്യമന്ത്രിയുടെ ഓഫിസ് അനുവദിച്ചില്ലെന്നും യോഗിയും പിണറായിയും തമ്മില്‍ എന്താണ് വ്യത്യാസമെന്നും അദ്ദേഹം ചോദിച്ചു.

'എന്നെ അല്‍ഭുതപ്പെടുത്തിയത് പിണറായി സര്‍ക്കാറിന്റെ നിലപാടാണ്. ഒരു ചെക്ക് കേസില്‍ തുഷാര്‍ വെള്ളാപ്പള്ളി അകത്തായപ്പോള്‍ അദ്ദേഹത്തെ രക്ഷിക്കാന്‍ യുഎഇ സര്‍ക്കാറില്‍ പോലും സമ്മര്‍ദ്ദം ചെലുത്തിയ പിണറായി സിദ്ദീഖ് കാപ്പനു വേണ്ടി ചെറുവിരല്‍ അനക്കിയില്ലെന്ന് മാത്രമല്ല കാപ്പന്റെ ഭാര്യയുടെ കണ്ണീരിനു ഒരു വിലയും നല്‍കിയില്ല.

കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ ഈ വിഷയം സബ്മിഷനായി കൊണ്ട് വരാന്‍ നിരന്തരമായി ഞാന്‍ ശ്രമിച്ചു. സ്പീക്കറുടെ ഓഫീസുമായി നിരന്തരം ബന്ധപ്പെട്ടു. സഭ അവസാനിക്കുന്നതിനു തൊട്ട് മുമ്പ് വീണ്ടും ശ്രമിച്ചു. അതുമാത്രം അനുവദിക്കപ്പെട്ടില്ല.

മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അനുമതിയില്ലെന്നാണ് ഒടുവിലത്തെ വിശദീകരണം.

മുഖ്യമന്ത്രിയുടെ ഓഫീസ് ആരുടെ കയ്യിലാണെന്ന് തിരിച്ചറിയാന്‍ ഇതിലും വലിയ അനുഭവം ഇനി വേണ്ട'. നജീബ് കാന്തപുരം ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

സിദ്ദീഖ് കാപ്പനെ ആര്‍ക്കാണ് പേടി ?

മലയാളിയായ ഒരു മാധ്യമ പ്രവര്‍ത്തകന്‍ ഒരു വര്‍ഷമായി വിചാരണ പോലുമില്ലാതെ യു.പി പോലീസിന്റെ കള്ളക്കേസില്‍ ജയിലിനകത്താണ്. നീതിക്ക് വേണ്ടി വലിയ മുറവിളികളുയര്‍ന്നിട്ടും കേരളത്തിലെ മാധ്യമ പ്രവര്‍ത്തകര്‍ ഒന്നിച്ച് ശ്രമിച്ചിട്ടും യോഗിയുടെ ഫാസിസ്റ്റ് സര്‍ക്കാര്‍ ഒരു അയവും വരുത്തിയില്ല. മാത്രമല്ല രോഗിയായ കാപ്പനെ മനുഷ്യത്വ രഹിതമായി പീഢിപ്പിക്കുകയാണ്.

എന്നാല്‍ എന്നെ അല്‍ഭുതപ്പെടുത്തിയത് പിണറായി സര്‍ക്കാറിന്റെ നിലപാടാണ്. ഒരു ചെക്ക് കേസില്‍ തുഷാര്‍ വെള്ളാപ്പള്ളി അകത്തായപ്പോള്‍ അദ്ദേഹത്തെ രക്ഷിക്കാന്‍ യുഎഇ സര്‍ക്കാറില്‍ പോലും സമ്മര്‍ദ്ദം ചെലുത്തിയ പിണറായി സിദ്ദീഖ് കാപ്പനു വേണ്ടി ചെറുവിരല്‍ അനക്കിയില്ലെന്ന് മാത്രമല്ല കാപ്പന്റെ ഭാര്യയുടെ കണ്ണീരിനു ഒരു വിലയും നല്‍കിയില്ല.

കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ ഈ വിഷയം സബ്മിഷനായി കൊണ്ട് വരാന്‍ നിരന്തരമായി ഞാന്‍ ശ്രമിച്ചു. സ്പീക്കറുടെ ഓഫീസുമായി നിരന്തരം ബന്ധപ്പെട്ടു. സഭ അവസാനിക്കുന്നതിനു തൊട്ട് മുമ്പ് വീണ്ടും ശ്രമിച്ചു. അതുമാത്രം അനുവദിക്കപ്പെട്ടില്ല.

മുഖ്യമന്ത്രിയുടെ ഓഫിസിന്റെ അനുമതിയില്ലെന്നാണ് ഒടുവിലത്തെ വിശദീകരണം.

മുഖ്യമന്ത്രിയുടെ ഓഫീസ് ആരുടെ കയ്യിലാണെന്ന് തിരിച്ചറിയാന്‍ ഇതിലും വലിയ അനുഭവം ഇനി വേണ്ട.

കാപ്പന്റെ വിഷയം കേരള നിയമസഭ ചര്‍ച്ച ചെയ്യുന്നത് പോലും നിങ്ങള്‍ക്ക് അസഹ്യമാണെങ്കില്‍ യോഗിയും പിണറായിയും തമ്മില്‍ എന്താണ് വ്യത്യാസം ?.

Next Story

RELATED STORIES

Share it