- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പിണറായി സർക്കാരിൻ്റെ കേരള വികസന മുൻഗണനയിൽ പെടുത്തേണ്ട ഒരു പദ്ധതിയല്ല കെ റെയിൽ: എൻ മാധവൻകുട്ടി
ജോലിയുടെ ഭാഗമയുള്ള സഞ്ചാരത്തിനിടക്കു ലോകത്തിലെ പല പ്രശസ്ത അതിവേഗ ട്രെയിനുകളിലും യാത്ര ചെയ്തിട്ടുണ്ട്. മുന്തിയ ഹോട്ടലുകളിൽ താമസിച്ചിട്ടുണ്ട്. മുന്തിയ ഇനം മദ്യം കഴിച്ചിട്ടുണ്ടെന്ന് സിപിഎം സൈബർ അനുകൂലികൾക്കെതിരേ പരിഹാസം ചൊരിയാനും അദ്ദേഹം മറന്നില്ല.

കോഴിക്കോട്: പിണറായി സർക്കാരിൻ്റെ കേരള വികസന മുൻഗണനയിൽ പെടുത്തേണ്ട ഒരു പദ്ധതിയല്ല കെ റെയിലെന്ന് മുതിർന്ന മാധ്യമ പ്രവർത്തകൻ എൻ മാധവൻകുട്ടി. കെ റെയിലിനെതിരേ നിലപാടെടുത്ത സാമൂഹിക-സാംസ്കാരിക പ്രവർത്തകർക്കെതിരേ നടക്കുന്ന സിപിഎം പ്രവർത്തകരുടെ സൈബർ വിചാരണ ചൂണ്ടിക്കാട്ടി മാധവൻ കുട്ടി പോസ്റ്റ് ചെയ്ത ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
കെ റയലിനെ പിന്തുണക്കാത്തവരുടെ ജീവിത പാശ്ചാത്തലം, സമ്പത്ത്, വരുമാനം അവരും കുടുംബവും ഇതുവരെ ആസ്വദിച്ച, ഇപ്പോൾ ആസ്വദിക്കുന്ന ഭൗതിക ജീവിത സൗകര്യങ്ങൾ തുടങ്ങിയവയുടെ കണക്കെടുപ്പും പരസ്യ നൈതിക സൈബർ വിചാരണയും ആരംഭിച്ച സാഹചര്യത്തിൽ കണക്കെടുപ്പുകാരുടെ സമയവും അധ്വാനവും കുറയ്ക്കാൻ ഞാൻ എൻ്റെ വ്യക്തിപരമായ ചില കാര്യങ്ങളിൽ ഇവിടെ വെളിപ്പെടുത്തുന്നുവെന്ന് തുടങ്ങുന്ന ഫേസ്ബുക്ക് പോസ്റ്റാണ് ചർച്ചയായിരിക്കുന്നത്.
ഇന്നത്തെ സാഹചര്യത്തിൽ പിണറായി സർക്കാരിൻ്റെ കേരള വികസന മുൻഗണനയിൽ പെടുത്തേണ്ട ഒരു പദ്ധതിയല്ല കെ റെയിൽ എന്നാണ് എൻ്റെ രാഷ്ട്രീയ വിശ്വാസം. ഈ നിലപടെടുക്കാൻ എനിക്കു നൈതിക അർഹതയുണ്ടോ എന്നു തീരുമാനിക്കാൻ ആർക്കും സ്വാതന്ത്ര്യമുണ്ട്. അതിലേക്ക് സംക്ഷിപ്ത വിവരങ്ങൾ നൽകുന്നെന്ന് ചൂണ്ടിക്കാട്ടി തന്റെ സാമ്പത്തിക സ്രോതസ് അടക്കം അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ വിവരിച്ചിട്ടുണ്ട്.
രണ്ടു തലമുറയായി ഉയർന്ന വിദ്യാഭ്യാസവും സർക്കാർ ജോലിയുമുള്ള സവർണ ഫ്യൂഡൽ കുടുംബത്തിൽ ജനിച്ചു. വിദ്യാഭ്യാസം നേടി മാധ്യമ പ്രവർത്തകനായി ജോലി ചെയ്തു വിരമിച്ചു. ഇപ്പോൾ ഭാര്യയുമായി വിശ്രമ ജീവിതം നയിക്കുന്നു. ജോലിയുടെ ഭാഗമയുള്ള സഞ്ചാരത്തിനിടക്കു ലോകത്തിലെ പല പ്രശസ്ത അതിവേഗ ട്രെയിനുകളിലും യാത്ര ചെയ്തിട്ടുണ്ട്. മുന്തിയ ഹോട്ടലുകളിൽ താമസിച്ചിട്ടുണ്ട്. മുന്തിയ ഇനം മദ്യം കഴിച്ചിട്ടുണ്ടെന്ന് സിപിഎം സൈബർ അനുകൂലികൾക്കെതിരേ പരിഹാസം ചൊരിയാനും അദ്ദേഹം മറന്നില്ല.
മകൻ ലോക ബാങ്കിൽ ഗ്രാമീണ വികസന വിദഗ്ധനായി ഡൽഹിയിൽ ജോലി ചെയ്യുന്നു. അവൻ പതിവായി ജീവിത ചിലവിനും ചികൽസക്കും മറ്റും വേണ്ട പണം തരുന്നു. ലോക ബാങ്കിൻ്റെ പണം പറ്റിയാണ് ജീവിത ചിലവ് കഴിക്കുന്നത്. ഇത് എൻ്റെ സത്യവാങ്മൂലം. ഓഡിറ്റ് ചെയ്തത് അർഹത നിശ്ചയിക്കാൻ ഇതു പോതും എന്നു തോന്നുന്നു എന്നു പറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
കെ റെയിലിനെതിരേ നിലപാടെടുത്ത കവി റഫീഖ് അഹമ്മദിനെതിരേയാണ് സിപിഎം അനുകൂലികളുടെ തെറിയഭിഷേകവും സൈബർ ആക്രമണവും ആരംഭിച്ചത്. പിന്നാലെ പരിസ്ഥിതി പ്രവർത്തകൻ സി ആർ നീലകണ്ഠൻ, സാമൂഹിക പ്രവർത്തകൻ എം എൻ കാരശേരി തുടങ്ങിയവർക്കെതിരേയും സൈബർ ആക്രമണം തുടരുന്നുണ്ട്. ഈ ഘട്ടത്തിലാണ് ഇടത് സഹയാത്രികനും മുതിർന്ന മാധ്യമ പ്രവർത്തകനുമായ മാധവൻകുട്ടിയടക്കം സിപിഎമ്മിനെതിരേ രംഗത്തുവന്നിരിക്കുന്നത്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















