യുവാവിന്റെ ദുരൂഹ മരണം; കണ്ണൂരില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍

കണ്ണൂര്‍: യുവാവിനെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ അറസ്റ്റുചെയ്തു. കണ്ണൂര്‍ കേളകം അടക്കാത്തോട്ടിലെ പി സന്തോഷിന്റെ മരണവുമായി ബന്ധപ്പെട്ടാണ് സിപിഎം മുട്ടുമാറ്റി ബ്രാഞ്ച് സെക്രട്ടറി ജോബിന്‍ ചേനാട്ടിനെ പോലിസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരേ പോലിസ് ആത്മഹത്യാപ്രേരണാ കുറ്റം ചുമത്തിയാണ് കേസെടുത്തത്. നവംബര്‍ 27ന് ആളൊഴിഞ്ഞ പറമ്പിലാണ് സന്തോഷിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ജോബിന്റെ നേതൃത്വത്തില്‍ ഒരുസംഘമാളുകള്‍ സന്തോഷിനെ മര്‍ദ്ദിച്ചിരുന്നതായി കുടുംബം പരാതി നല്‍കിയിരുന്നു. ആക്രമിച്ചതിനു പിറ്റേന്ന് ആശുപത്രിയിലേക്ക് പോയ സന്തോഷ് ഏറെ വൈകിയിട്ടും വീട്ടിലെത്തിയില്ല. തുടര്‍ന്ന് ഭാര്യ ഫോണില്‍ വിളിച്ചപ്പോള്‍ ജോബുമായുള്ള പ്രശ്‌നം ഒത്തുതീര്‍പ്പാക്കാന്‍ പോയതാണെന്ന് സന്തോഷ് പറഞ്ഞു. തൊട്ടടുത്ത ദിവസം സന്തോഷിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സന്തോഷിന്റെ മരണം കൊലപാതകമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഭാര്യയും ബന്ധുക്കളും പോലിസില്‍ പരാതി നല്‍കിയത്. സന്തോഷിന്റെ ശരീരത്തിലാകെ പാടുകളും മുറിവുകളുമുണ്ടായിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു.
RELATED STORIES
മെഡിക്കല്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ പട്ടാപകല്‍ കയ്യേറ്റം
1 Oct 2023 4:09 AM GMTറോഡിന്റെ ശോചനീയാവസ്ഥക്കെതിരെ എസ് ഡി പി ഐ പ്രതിഷേധം
1 Oct 2023 4:02 AM GMTകനത്ത മഴ; എറണാകുളത്ത് കാര്‍ പുഴയിലേക്ക് മറിഞ്ഞ് രണ്ട് യുവഡോക്ടര്‍മാര്‍ ...
1 Oct 2023 3:56 AM GMTപ്രീമിയര്‍ ലീഗ്; സിറ്റിക്കും യുനൈറ്റഡിനും തോല്‍വി; ലീഗ് വണ്ണില്‍...
1 Oct 2023 3:43 AM GMT2,000 രൂപയുടെ നോട്ടുകള്‍ മാറ്റിവാങ്ങാനുള്ള തിയ്യതി നീട്ടി
30 Sep 2023 2:24 PM GMTഐഎംഎഫ് 'മധുരമോണം 2023' വര്‍ണാഭമായി ആഘോഷിച്ചു
30 Sep 2023 1:48 PM GMT