യൂത്ത് ലീഗ്: മുനവ്വറലിയും പി കെ ഫിറോസും തുടരും

കോഴിക്കോട്: മുസ്ലിം യൂത്ത്ലീഗ് സംസ്ഥാന കൗണ്‍സില്‍ യോഗം ഭാരവാഹികളെ തിരഞ്ഞെടുത്തു. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പ്രസിഡന്റും പി കെ ഫിറോസ് ജനറല്‍ സെക്രട്ടറിയുമായി തുടരും. പി ഇസ്മാഈല്‍ വയനാടിനെ ട്രഷററായി തെരഞ്ഞെടുത്തു. മുജീബ് കാടേരി, ഫൈസല്‍ ബാഫഖി തങ്ങള്‍, അഷ്റഫ് ഇടനീര്‍, മായിന്‍ കെ എ വൈസ് പ്രസിഡന്റുമാരാണ്. സി കെ മുഹമ്മദലി, അഡ്വ. നസീര്‍ കാര്യറ, ഗഫൂര്‍ കോല്‍ക്കളത്തില്‍, ടിപിഎം ജിഷാന്‍ എന്നിവരെ സെക്രട്ടറിമാരായും തിരഞ്ഞെടുത്തു.
കോഴിക്കോട് ലീഗ് ഹൗസില്‍ ചേര്‍ന്ന സംസ്ഥാന കൗണ്‍സില്‍ യോഗമാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. റിട്ടേണിങ് ഓഫീസര്‍മാരായ പി എം എ സലാം, സി മമ്മൂട്ടി എന്നിവര്‍ തിരഞ്ഞെടുപ്പിന് നേതൃത്വം നല്കി. മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി കൗണ്‍സില്‍ യോഗം ഉദ്ഘാടനം ചെയ്തു. ദേശീയ ട്രഷറര്‍ പി വി അബ്ദുല്‍ വഹാബ് എംപി, യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ. വി കെ ഫൈസല്‍ ബാബു തുടങ്ങിയവര്‍ സംസാരിച്ചു.
RELATED STORIES
മതവിദ്വേഷ പരാമര്‍ശം: പി സി ജോര്‍ജ്ജിന്റെ ജാമ്യഹരജി പരിഗണിക്കുന്നത്...
26 May 2022 9:42 AM GMTഇടത് നേതാക്കൾ അതിജീവിതയോട് മാപ്പ് പറയണം; ഹരജിയിലെ ആരോപണങ്ങൾ...
26 May 2022 8:40 AM GMTപാകിസ്താനില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ ആറ് ദിവസത്തെ സമയപരിധി...
26 May 2022 7:34 AM GMTയുവതിയുടെ മൃതദേഹം ചാക്കില്‍കെട്ടി പാളത്തില്‍ തള്ളി; 21കാരനായ സുഹൃത്ത്...
26 May 2022 6:18 AM GMTഷോണ്‍ ജോര്‍ജ്ജിനെതിരേ കേസെടുക്കണമെന്ന് പോപുലര്‍ ഫ്രണ്ട്
26 May 2022 6:02 AM GMTപ്രവാസിയുടെ കൊലപാതകം; മൂന്നു പേര് കൂടി കസ്റ്റഡിയില്‍
26 May 2022 5:34 AM GMT