Big stories

റോഹിന്‍ഗ്യകളെ കൂട്ടക്കൊല ചെയ്ത സൈനികരെ മ്യാന്‍മര്‍ ഭരണകൂടം മാസങ്ങള്‍ക്കകം മോചിപ്പിച്ചു

പത്തുവര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട സൈനികരെ കഴിഞ്ഞ വര്‍ഷം നവംബറിലാണ് വിട്ടയച്ചത്. ഇന്‍ ഡിന്‍ ഗ്രാമത്തിലെ കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് കേവലം ഒരു വര്‍ഷത്തില്‍ താഴെ മാത്രമാണ് ഇവര്‍ ജയിലില്‍ കഴിച്ച് കൂട്ടിയത്.

റോഹിന്‍ഗ്യകളെ കൂട്ടക്കൊല ചെയ്ത സൈനികരെ മ്യാന്‍മര്‍ ഭരണകൂടം മാസങ്ങള്‍ക്കകം മോചിപ്പിച്ചു
X

നേപിഡോ: 2017ല്‍ സൈന്യം റഖൈന്‍ സംസ്ഥാനത്ത് നടത്തിയ അതിക്രമങ്ങള്‍ക്കിടെ പുരുഷന്‍മാരും കുട്ടികളും ഉള്‍പ്പെട്ട 10 റോഹിന്‍ഗ്യകളെ കൂട്ടക്കാല ചെയ്ത സംഭവത്തില്‍ തുറങ്കിലടച്ച ഏഴു സൈനികരെ ശിക്ഷാ കാലയളവ് പൂര്‍ത്തിയാവുന്നതിന് മുമ്പെ മ്യാന്‍മര്‍ ഭരണകൂടം മോചിപ്പിച്ചു. ജയിലിലെ അന്തേവാസികളേയും ഉദ്യോഗസ്ഥരെയും ഉദ്ധരിച്ച് റോയിട്ടേഴ്‌സ് ന്യൂസ് ഏജന്‍സിയാണ് ഈ ഞെട്ടിപ്പിക്കുന്ന വിവരം റിപോര്‍ട്ട് ചെയ്തത്.


പത്തുവര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട സൈനികരെ കഴിഞ്ഞ വര്‍ഷം നവംബറിലാണ് വിട്ടയച്ചത്. ഇന്‍ ഡിന്‍ ഗ്രാമത്തിലെ കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് കേവലം ഒരു വര്‍ഷത്തില്‍ താഴെ മാത്രമാണ് ഇവര്‍ ജയിലില്‍ കഴിച്ച് കൂട്ടിയത്. മ്യാന്‍മര്‍ സൈന്യത്തിന്റെ ക്രൂരത പുറം ലോകത്തെത്തിച്ചതിന് രാജ്യരഹസ്യം ചോര്‍ത്തിയെന്ന കുറ്റംചുമത്തി മ്യാന്‍മര്‍ ഭരണകൂടം ജയിലിലടച്ച റോയിട്ടേഴ്‌സ് റിപോര്‍ട്ടര്‍മാരായ വാ ലോണിനേയും യോ സൂ ഓയേയും 16 മാസത്തിലധികം ഇരമ്പഴിക്കുള്ളില്‍ അടച്ചപ്പോഴാണ് കൂട്ടക്കൊല നടത്തിയ സൈനികരെ മാസങ്ങള്‍ക്കകം നിരുപാധികം മോചിപ്പിച്ചത്. ലോക വ്യാപകമായി ഉയര്‍ന്ന പ്രതിഷേധങ്ങളെതുടര്‍ന്ന് ഈ മാസം ആറിനാണ് ജേണലിസ്റ്റുകളെ മോചിപ്പിക്കാന്‍ മ്യാന്‍മര്‍ ഭരണകൂടം തയ്യാറായത്.


ശിക്ഷിക്കപ്പെട്ട സൈനികര്‍ മാസങ്ങളായി ജയിലനകത്തില്ലെന്ന് റാഖൈനിലെ സിറ്റ്വെ ജയില്‍ ചീഫ് വാര്‍ഡന്‍ വിന്‍ നിയാങും നേപിഡോയിലെ മുതിര്‍ന്ന ജയില്‍ ഉദ്യോഗസ്ഥനും സ്ഥിരീകരിച്ചിട്ടുണ്ട്. ഇരുവരുടേയും ശിക്ഷാ കാലയളവ് സൈന്യം കുറച്ച് നല്‍കുകയിയിരുന്നുവെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.


7.30 ലക്ഷത്തോളം മുസ്‌ലിംകളെയാണ് സൈനിക അതിക്രമത്തിലൂടെ ബംഗ്ലാദേശിലേക്ക് ആട്ടിപ്പായിച്ചത്. മ്യാന്‍മര്‍ സൈന്യം നൂറു കണക്കിനു പേരെ കൊലപ്പെടുത്തുകയും ആയിരക്കണക്കിന് സ്ത്രീകളെ ബലാല്‍സംഗം ചെയ്യുകയും ചെയ്തിരുന്നു.

Next Story

RELATED STORIES

Share it