മുട്ടില്‍ മരംമുറി: വനം കൊള്ളക്കാരെ ഒഴിവാക്കി; പ്രതിപട്ടികയിലുള്ളത് ആദിവാസികളും കര്‍ഷകരും
നിലവില്‍ പോലിസ് കേസെടുത്തിരിക്കുന്നത് ഭൂമിയുടെ ഉടമസ്ഥര്‍ക്ക് എതിരേ മാത്രമാണ്. മരം കടത്താനുള്ള എല്ലാ അനുമതിയും തങ്ങള്‍ക്ക് സര്‍ക്കാരില്‍ നിന്ന് ലഭിച്ചിട്ടുണ്ടെന്ന് ആദിവാസികളെയും കര്‍ഷകരെയും പറഞ്ഞുവിശ്വസിപ്പിച്ച്, മരം തുച്ഛവിലയ്ക്ക് പറഞ്ഞുറപ്പിച്ച് മുറിച്ച് കടത്തിയവരോ, കരാറുകാരോ ഒന്നും ഇതുവരെ പോലിസിന്റെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല..

കല്‍പറ്റ: മുട്ടില്‍ മരംകൊള്ളയില്‍ പോലിസ് എടുത്ത കേസില്‍ വന്‍ കിടക്കാരെ ഒഴിവാക്കി. പോലിസ് പ്രതിപട്ടികയിലുള്ളത് ആദിവാസികളും കര്‍ഷകരും മാത്രം. 68 പ്രതികളില്‍ 12 പേരും ആദിവാസികളാണ്. പോലിസ് കേസിലെ പ്രതിപട്ടികയില്‍ മരംകൊള്ളക്കാര്‍ ആരുമില്ല. കല്‍പ്പറ്റ തഹസില്‍ദാര്‍ നല്‍കിയ പ്രതി പട്ടികയനുസരിച്ചാണ് കേസെടുത്തതെന്ന് കേസ് അന്വേഷണ സംഘത്തിലുള്ള മീനങ്ങാടി സിഐ പറയുന്നത്.
അന്വേഷണത്തിന് സുല്‍ത്താന്‍ ബത്തേരി ഡിവൈഎസ്പി ബെന്നിയുടെ നേതൃത്വത്തില്‍ 4 പ്രത്യേക സംഘത്തെയാണ് നിയോഗിച്ചിട്ടുണ്ട്. കേസ് അന്വേഷണം ആരംഭിച്ചിട്ട് രണ്ടു ആഴ്ച പിന്നിടുമ്പോഴും
നിലവില്‍ പോലിസ് കേസെടുത്തിരിക്കുന്നത് ഭൂമിയുടെ ഉടമസ്ഥര്‍ക്ക് എതിരേ മാത്രമാണ്. മരം കടത്താനുള്ള എല്ലാ അനുമതിയും തങ്ങള്‍ക്ക് സര്‍ക്കാരില്‍ നിന്ന് ലഭിച്ചിട്ടുണ്ടെന്ന് ആദിവാസികളെയും കര്‍ഷകരെയും പറഞ്ഞുവിശ്വസിപ്പിച്ച്, മരം തുച്ഛവിലയ്ക്ക് പറഞ്ഞുറപ്പിച്ച് മുറിച്ച് കടത്തിയവരോ, കരാറുകാരോ ഒന്നും ഇതുവരെ പോലിസിന്റെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല..
റോജി, ആന്റോ, ജോസുകുട്ടി, കരാറുകാര്‍, മരം മുറിച്ചവര്‍ തുടങ്ങിയവര്‍ വനംവകുപ്പിന്റെ പട്ടികയിലുണ്ടെങ്കിലും ഇവരെ ഒഴിവാക്കി ഭൂ ഉടമകളെ മാത്രം പ്രതിയാക്കിയത് കേസില്‍ നിന്ന് ഇവരെ രക്ഷിക്കാനുള്ള ശ്രമമാണ് എന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്.
RELATED STORIES
യുവമോര്‍ച്ച പ്രാദേശിക നേതാവിന്റെ വാഹനങ്ങള്‍ കത്തിച്ചു
13 Aug 2022 8:52 AM GMTചാരക്കേസ്: മുന്‍ ഐബി ഉദ്യോഗസ്ഥനെ വിമാനത്താവളത്തില്‍നിന്ന് മടക്കി...
13 Aug 2022 8:47 AM GMTഹര് ഘര്‍ തിരംഗ: വീടുകളില്‍ ദേശീയ പതാക രാത്രി താഴ്ത്തണമെന്നില്ല
13 Aug 2022 8:08 AM GMTഹരിത വിവാദം: എംഎസ്എഫ് നേതാവ് പി പി ഷൈജലിനെ വീണ്ടും പുറത്താക്കി ലീഗ്
13 Aug 2022 7:20 AM GMTന്നാ താന്‍ കുഴിയടക്ക് മന്ത്രീ | thejas news|shanidasha||THEJAS NEWS
13 Aug 2022 6:44 AM GMTഡബിള്‍ ഇന്‍വര്‍ട്ടഡ് കോമയില്‍ 'ആസാദ് കാശ്മീര്‍' എന്നെഴുതിയാല്‍ അതിന്റെ ...
13 Aug 2022 5:48 AM GMT