- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മുത്തുക്കോയ തങ്ങളുടെ പ്രസ്താവന അവസരോചിതവും സ്വാഗതാർഹവും: മന്ത്രി വി അബ്ദുറഹിമാൻ
വഖഫ് ബോർഡ് നിയമന മുൾപ്പെടെയുള്ള വിഷയങ്ങളിൽ മുസ്ലിം സംഘടനകളുമായി സർക്കാർ ചർച്ചയ്ക്ക് തയ്യറാണ്. ഈ അവസരം ഉപയോഗപ്പെടുത്താതെ എടുത്ത് ചാടി പള്ളികൾ പ്രതിഷേധ ഇടമാക്കുന്നത് ദുഷ്ട ലാക്കോടെയാണ്.

മലപ്പുറം: വഖഫ് ബോർഡ് നിയമനവുമായി ബന്ധപ്പെട്ട് പള്ളികളിൽ പ്രതിഷേധം വേണ്ടെന്ന കേരളാ സംസ്ഥ ജംഇയത്തുൽ ഉലമ പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ നിലപാട് സ്വാഗതാർഹവും അവസരോചിതവും ദീർഘവീക്ഷണത്തോടെയുള്ളതുമാണന്ന് കായിക-വഖഫ് ബോർഡ് വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ പറഞ്ഞു.
പള്ളികൾ ആരാധനാലയങ്ങളാണ്. എല്ലാ പള്ളികളിലും എല്ലാ വിഭാഗം ആളുകളും പങ്കെടുക്കാറുണ്ട്. കഴിഞ്ഞ കുറെ നാളുകളായി കേരളത്തിലെ വിവിധ മുസ്‌ലിം സംഘടനകളും വിഭാഗങ്ങളും സൗഹാർദ്ധത്തോടെയാണ് ജീവിക്കുന്നത്. പരസ്പരം ബഹുമാനിക്കുകയും ഉൾക്കൊളുകയും ചെയ്യുന്നുണ്ട്. ഈ സൗഹാർദ അന്തരീക്ഷം ഇല്ലാതാക്കി ക്രമസമാധാന പ്രശ്നങ്ങളുണ്ടാക്കി ജേഷ്ടാനുജൻമാരെ തമ്മിൽ തല്ലിച്ച് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നവർക്കെതിരെയുള്ള മുന്നറിയിപ്പ് കൂടിയാണ് മുത്തുക്കോയ തങ്ങളുടെ നിലപാട്.
വഖഫ് ബോർഡ് നിയമന മുൾപ്പെടെയുള്ള വിഷയങ്ങളിൽ മുസ്ലിം സംഘടനകളുമായി സർക്കാർ ചർച്ചയ്ക്ക് തയ്യറാണ്. ഈ അവസരം ഉപയോഗപ്പെടുത്താതെ എടുത്ത് ചാടി പള്ളികൾ പ്രതിഷേധ ഇടമാക്കുന്നത് ദുഷ്ട ലാക്കോടെയാണ്. സർക്കാർ തീരുമാനങ്ങൾക്കെതിരെ നിയമപരമായും രാഷ്ട്രീയമായും നേരിടാനുള്ള അവസരമുണ്ടെന്നിരിക്കെ ആരാധനലയങ്ങളിൽ സംഘർഷങ്ങളുണ്ടാക്കി സാമൂഹിക ഐക്യം ഇല്ലാതാക്കി കേരളത്തെ കലാപഭൂമിയാക്കി മാറ്റാനുള്ള ശ്രമം ജനങ്ങൾ തിരിച്ചറിയണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
പള്ളികളും വഖഫ് സ്വത്തുക്കളും ഏതെങ്കിലും ഒരു വിഭാഗത്തിന്റേതല്ല. മഹല്ലുകളിൽ താമസിക്കുന്ന ന്യൂനപക്ഷത്തിന്റെയും ഭൂരിപക്ഷത്തിന്റെയും അവകാശങ്ങൾ ഒരു പോലെ സംരക്ഷിക്കപ്പെടണം. മതത്തിൽ യാതൊരു തരത്തിലുള്ള ബലാൽകാരത്തിനും സ്ഥാനമില്ലെന്നും മന്ത്രി പറഞ്ഞു. മതസംഘടനാ നേതാക്കൾ പ്രശ്നത്തിൽ നിലപാട് സ്വീകരിച്ചിട്ടുണ്ടെങ്കിലും സർക്കാർ പ്രതിസന്ധിയിലായിട്ടുണ്ടെന്നത് വസ്തുതയാണ്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















