മുത്തലാഖ് മര്‍ദ്ദനം: ഭര്‍ത്താവിനെതിരെ ഭാര്യയും പരാതി നല്‍കി
തന്നെ പ്രകൃതി വിരുദ്ധമായി പീഡിപ്പിച്ചെന്നും സ്ത്രീധനമാവശ്യപെട്ട് ഉപദ്രവിച്ചെന്നുമടക്കമുള്ള പരാതി പെണ്‍കുട്ടി മലപ്പുറം എസ് പിക്കാണ് നല്‍കിയത്
മലപ്പുറം: മലപ്പുറം കോട്ടക്കലില്‍ മുത്തലാഖ് ചൊല്ലണമെന്നാവശ്യപ്പെട്ട് നവവരനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച കേസില്‍ ഭര്‍ത്താവിനെതിരെ ഭാര്യപരാതി നല്‍കി. തന്നെ പ്രകൃതി വിരുദ്ധമായി പീഡിപ്പിച്ചെന്നും സ്ത്രീധനമാവശ്യപെട്ട് ഉപദ്രവിച്ചെന്നുമടക്കമുള്ള പരാതി പെണ്‍കുട്ടി മലപ്പുറം എസ് പിക്കാണ് നല്‍കിയത്. ലൈംഗിക വൈകൃതത്തിന് അടിമയായ ഭര്‍ത്താവ് പ്രകൃതി വിരുദ്ധമായി നിരവധി തവണ പീഡിപ്പിച്ചു. എതിര്‍ത്തപ്പോള്‍ ക്രൂരമായി മര്‍ദ്ദിച്ചു. പരപുരഷ ബന്ധമാരോപിച്ച് അപമാനിച്ചു. പകയോടെ പെരുമാറി. ബന്ധു വീടുകളില്‍ പോകാനോ അവരുമായി സംസാരിക്കാനോ അനുവദിച്ചിരുന്നില്ല. സ്ത്രീധനം നല്‍കിയില്ലെന്നാരോപിച്ച് ഭര്‍ത്താവും മാതാപിതാക്കളും സഹോദരിയും പല തവണ ഉപദ്രവിച്ചു.
വിവാഹശേഷം ആവശ്യപെട്ട അഞ്ച് ലക്ഷം രൂപ നല്‍കാത്തതിനാല്‍ വിവാഹ സമയത്ത് ധരിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ പിടിച്ചുവച്ചു തുടങ്ങിയ പരാതികളാണ് പെണ്‍കുട്ടി മലപ്പുറം എസ്പി മുമ്പാകെ നല്‍കിയിട്ടുള്ളത്. ഇത്തരം ക്രൂരതകള്‍ വീട്ടില്‍ പറയരുതെന്ന് ഭര്‍ത്താവും വീട്ടുകാരും ഭീഷണിപെടുത്തിയിരുന്നുവെന്നും പെണ്‍കുട്ടി പരാതിയില്‍ പറയുന്നു. ഭര്‍ത്താവ് ലഹരിക്ക് അടിമയാണെന്നും പല തവണ വീട്ടില്‍ വച്ച് മയക്കു മരുന്ന് ഉപയോഗിച്ചിട്ടുണ്ടെന്നും പരാതിയിലുണ്ട്. മര്‍ദ്ദനത്തിലും പീഡനത്തിലും പലപ്പോഴും ബോധം പോകുന്ന വിധം പരിക്കേറ്റിരുന്നെന്നും ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നെന്നും പരാതിയിലുണ്ട്. ഭര്‍ത്താവിനും മാതാപിതാക്കള്‍ക്കും സഹോദരിക്കുമെതിരേ നടപടിയെടുക്കണെമന്നാവശ്യപെട്ടാണ് പെണ്‍കുട്ടി എസ്പിക്ക് പരാതി നല്‍കിയിട്ടുള്ളത്. ഭാര്യയുടെ ബന്ധുക്കള്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചതിനെ തുടര്‍ന്ന പരിക്കേറ്റ യുവാവ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. നവവരനില്‍ നിന്ന വിവാഹമോചനം ആവശ്യപ്പെട്ടാണ് തട്ടിക്കൊണ്ടുപോയിരുന്നത്. കേസില്‍ ഒരുപ്രതി ഇപ്പോഴും ഒളിവിലാണ്.
RELATED STORIES
യുപി മുന്‍ എംഎല്‍എ മുഖ്താര്‍ അന്‍സാരി ജയിലില്‍ മരണപ്പെട്ടു
28 March 2024 6:18 PM GMTഅഭിഭാഷകന്റെ മുറിയില്‍ മയക്കുമരുന്ന് വച്ച് കുടുക്കിയെന്ന കേസില്‍...
28 March 2024 5:31 PM GMTഎം വി ഗോവിന്ദനെതിരേ സാമൂഹികമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം: ഡിജിപിക്കും...
28 March 2024 5:15 PM GMTബെംഗളൂരു കഫേ സ്ഫോടനം; ഒരാളെ എന്‍ ഐഎ അറസ്റ്റ് ചെയ്തു
28 March 2024 5:01 PM GMTഇന്ത്യയില്‍ ജുഡീഷ്യറിയെ അട്ടിമറിക്കുന്നു; ആശങ്കയറിയിച്ച് സുപ്രിംകോടതി...
28 March 2024 2:42 PM GMTകെജ് രിവാളിന്റെ ഇ ഡി കസ്റ്റഡി നാലുദിവസം കൂടി നീട്ടി; കോടതിയില്‍ സ്വയം...
28 March 2024 1:59 PM GMT