Sub Lead

മുസ്‌ലികള്‍ രാജ്യത്തിന് ഒരു ഗുണവും ചെയ്തില്ല: യോഗി ആദിത്യനാഥ്‌

ശിവഭക്തരെ തടയുന്നവര്‍ക്ക് തോക്ക് കൊണ്ട് മറുപടി പറയണമെന്നും ശാഹീന്‍ബാഗില്‍ പ്രതിഷേധിക്കുന്നവര്‍ തീവ്രവാദികളാണെന്നുമാണ് ആദിത്യനാഥ് നേരത്തെ പറഞ്ഞിരുന്നു.

മുസ്‌ലികള്‍ രാജ്യത്തിന് ഒരു ഗുണവും ചെയ്തില്ല: യോഗി ആദിത്യനാഥ്‌
X

ന്യൂഡല്‍ഹി: വര്‍ഗീയ പ്രസ്താനയുമായി വീണ്ടും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വിഭജനത്തിന് ശേഷം ഇന്ത്യയില്‍ തുടരാന്‍ തീരുമാനിച്ച മുസ്‌ലികള്‍ രാജ്യത്തിന് ഒരു ഗുണവും ചെയ്തിട്ടില്ലെന്ന് ബിബിസി ഹിന്ദിക്കു നല്‍കിയ അഭിമുഖത്തില്‍ യോഗി പറഞ്ഞു.

പാകിസ്താന്റെ രൂപീകരണത്തിലേക്ക് നയിച്ച വിഭജനത്തെ മുസ്‌ലിംകള്‍ എതിര്‍ക്കണമായിരുന്നെന്നും യോഗി പറഞ്ഞു. പൗരത്വഭേദഗതി നിയമത്തിനെതിരെ രാജ്യത്തുടനീളം നടന്നു വരുന്ന പ്രക്ഷോഭങ്ങള്‍ക്കിടെയാണ് യോഗിയുടെ പ്രസ്താവന. ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണ യോഗങ്ങളിലും യോഗി ആദിത്യനാഥ് വിദ്വേഷ പ്രസ്താവനകള്‍ നടത്തിയിരുന്നു.

ശിവഭക്തരെ തടയുന്നവര്‍ക്ക് തോക്ക് കൊണ്ട് മറുപടി പറയണമെന്നും ശാഹീന്‍ബാഗില്‍ പ്രതിഷേധിക്കുന്നവര്‍ തീവ്രവാദികളാണെന്നുമാണ് ആദിത്യനാഥ് പറഞ്ഞത്. അരവിന്ദ് കെജ്‌രിവാളിനെയും ഉവൈസിയെയും കൊണ്ട് ഹനുമാന്‍ സൂക്തം ചൊല്ലിക്കുമെന്നും ആദിത്യനാഥ് വെല്ലുവിളിച്ചിരുന്നു. തിരഞ്ഞെടുപ്പ് റാലിയില്‍ അരവിന്ദ് കെജ്‌രിവാളിനെ തീവ്രവാദി എന്ന് വിശേഷിപ്പിച്ച് പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തിയിരുന്നു. ശാഹീന്‍ ബാഗില്‍ സിഎഎ വിരുദ്ധ പ്രക്ഷോഭത്തിന് ആം ആദ്മി പാര്‍ട്ടി സ്‌പോണ്‍സര്‍ ചെയ്യുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

സാമുദായികമായി ഭിന്നിപ്പിക്കുന്ന പ്രസ്താവനകള്‍ നടത്തിയ യോഗിയെ പ്രചാരണത്തില്‍ നിന്ന് തടയണമെന്ന് ആം ആദ്മി പാര്‍ട്ടി തിരഞ്ഞെടുപ്പ് കമ്മീഷനോട് അഭ്യര്‍ത്ഥിച്ചു.

Next Story

RELATED STORIES

Share it