Sub Lead

'ജാതി പഠിപ്പിന് പുറത്ത്' സവര്‍ണര്‍ അയിത്തം കല്‍പ്പിച്ച ദലിത് സ്‌കൂളില്‍ കുട്ടികളെ ചേര്‍ത്ത് മുസ്‌ലിംകള്‍

ഇന്നലെ സ്‌കൂളിലെത്തിയ ഈ കുട്ടികളുടെ വിദ്യാരംഭത്തോടെ പുരോഗമന കേരളത്തില്‍ ജാതിവിവേചനത്തിന് ഇരയായ പേരാമ്പ്ര ഗവ. വെല്‍ഫെയര്‍ എല്‍പി സ്‌കൂളിന് ശാപമോക്ഷം കിട്ടിയിരിക്കുകയാണ്.

ജാതി പഠിപ്പിന് പുറത്ത്     സവര്‍ണര്‍ അയിത്തം കല്‍പ്പിച്ച ദലിത് സ്‌കൂളില്‍  കുട്ടികളെ ചേര്‍ത്ത് മുസ്‌ലിംകള്‍
X

കോഴിക്കോട്: പുരോഗമന കേരളത്തിനകത്തൊരു സ്‌കൂളുണ്ട്. അവിടെ, മുപ്പതുവര്‍ഷമായിട്ട് കുട്ടികളുടെ ജാതി പൂരിപ്പിക്കുന്ന കോളത്തില്‍ ഒരൊറ്റ ജാതിയെ പൂരിപ്പിച്ചിട്ടുള്ളു. സാംബവ എന്ന്. എന്നാല്‍ കഴിഞ്ഞദിവസം അത് തിരുത്തി. ജാതി, മത കോളങ്ങളില്‍ ആറുകുട്ടികളുടേത് മുസ്‌ലിം എന്നാക്കി. ഇന്നലെ സ്‌കൂളിലെത്തിയ ഈ കുട്ടികളുടെ വിദ്യാരംഭത്തോടെ പുരോഗമന കേരളത്തില്‍ ജാതിവിവേചനത്തിന് ഇരയായ പേരാമ്പ്ര ഗവ. വെല്‍ഫെയര്‍ എല്‍പി സ്‌കൂളിന് ശാപമോക്ഷം കിട്ടിയിരിക്കുകയാണ്.

പത്തുവര്‍ഷം മുമ്പാണ് സ്‌കൂളില്‍ ദലിത് സമുദായത്തിന് പുറമെനിന്നുള്ള വിദ്യാര്‍ഥികള്‍ പഠനത്തിനെത്തിയത് എന്നാല്‍ സാംബവ വിദ്യാര്‍ഥികളോട് തൊട്ടുരുമി ഒരേ ബെഞ്ചില്‍ ഇരിക്കണമെന്ന വ്യവസ്ഥ അംഗീകരിക്കാതെ കുട്ടികളെ സ്‌കൂളില്‍ നിന്നും മാറ്റിചേര്‍ക്കുകയായിരുന്നു രക്ഷിതാക്കള്‍ ചെയ്തത്. തുടര്‍ന്നിങ്ങോട്ട് സ്‌കൂളിനെ ദലിത് സ്‌കൂളെന്ന പേരിട്ട് വിളിക്കുകയും ചെയ്തു.

എന്നാല്‍, ഈ വര്‍ഷം സ്‌കൂളിലെ അധ്യാപക സംഘടന മുന്നിട്ടിറങ്ങിയതോടെയാണ് ജാതിയെ പഠിപ്പിന് പുറത്താക്കാനായത്. മക്കളെ സ്‌കൂളിലയച്ച് വിവേചനം അവസാനിപ്പിക്കാന്‍ പ്രദേശത്തെ മുസ്‌ലിം കുടുംബങ്ങള്‍ മുന്‍കൈയ്യെടുത്തതാണ് സവര്‍ണര്‍ അയിത്തം കല്‍പ്പിച്ച സ്‌കൂളിന് പുതുജീവന്‍ നല്‍കിയത്.

സ്‌കൂളിലെതന്നെ അധ്യാപക സംഘടനയായ കേരള സ്‌കൂള്‍ ടീച്ചേര്‍സ് മൂവ്‌മെന്റിന്റെ നേതൃത്വത്തിലാണ് വിദ്യാര്‍ഥികളുടെ കുടുംബങ്ങളെ കണ്ടത്. തുടര്‍ന്ന് സ്‌കൂളിന്റെ അവസ്ഥ കുടുംബത്തോട് പങ്കുവച്ചതോടെ തങ്ങളുടെ കുട്ടികളെ സ്‌കൂളില്‍ അയക്കാന്‍ അവര്‍ തയ്യാറാവുകയായിരുന്നു. ആറു കുട്ടികളാണ് ഒന്നാംതരത്തില്‍ സക്ൂളില്‍ അഡ്മിഷന് തയ്യാറായത്. ഓപറേഷന്‍ രോഹിത് വെമുല എന്നായിരുന്നു ദലിത് വിദ്യാര്‍ഥികള്‍ക്ക് പുറമെ മറ്റു സമുദായങ്ങളിലെ വിദ്യാര്‍ഥികളെ സ്‌കൂളിലെത്തിക്കാന്‍ ഓപറേഷന് നല്‍കിയ പേര്.

അതേസമയം, കഴിഞ്ഞദിവസം സ്‌കൂളിലെത്തിയ കുട്ടികള്‍ക്ക് ഉജ്ജ്വലമായ സ്വീകരണമാണ് സ്‌കൂളില്‍ ഒരുക്കിയത്. പരസ്പരം മധുരം നല്‍കിയാണ് തങ്ങളുടെ സഹപാഠികളെ വിദ്യാര്‍ഥികള്‍ സ്വീകരിച്ചത്.


Next Story

RELATED STORIES

Share it