Sub Lead

യുപിയില്‍ 17കാരനായ മുസ്‌ലിം മെക്കാനിക്കിനെ ഹിന്ദുത്വ ആള്‍ക്കൂട്ടം തല്ലിക്കൊന്നു

ഗ്രാമത്തിന് സമീപം ഹൈവേയില്‍ സ്ഥിതി ചെയ്യുന്ന ടാറ്റ കമ്പനിയുടെ വര്‍ക്ക് ഷോപ്പില്‍ മെക്കാനിക്കായിരുന്ന സമീര്‍ ചൗധരിയെ കുട്ടികള്‍ക്കിടയിലുണ്ടായ നിസാര തര്‍ക്കത്തിന്റെ മറവില്‍ ഹിന്ദുത്വര്‍ സംഘംചേര്‍ന്ന് റോഡില്‍ തലയിടിച്ച് കൊലപ്പെടുത്തുകയായിരുന്നു സമീറിന്റെ ബന്ധു പര്‍വേശ് പറഞ്ഞു.

യുപിയില്‍ 17കാരനായ മുസ്‌ലിം മെക്കാനിക്കിനെ ഹിന്ദുത്വ ആള്‍ക്കൂട്ടം തല്ലിക്കൊന്നു
X

ന്യൂഡല്‍ഹി: ബിജെപിയുടെ യോഗി ആതിഥ്യനാഥ് മുഖ്യമന്ത്രിയായ ഉത്തര്‍പ്രദേശില്‍ നിസ്സഹായരായ ന്യൂനപക്ഷങ്ങള്‍ക്കെതിരേ ഹിന്ദുത്വര്‍ നടത്തിവരുന്ന അതിക്രമങ്ങള്‍ പെരുകുന്നു. പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ ഷാംലി പട്ടണത്തിനടുത്തുള്ള ബനാത്ത് ഗ്രാമത്തില്‍നിന്നുള്ള 17കാരനാണ് ഹിന്ദുത്വ ആക്രമണത്തിന്റെ ഒടുവിലത്തെ ഇര. ഗ്രാമത്തിന് സമീപം ഹൈവേയില്‍ സ്ഥിതി ചെയ്യുന്ന ടാറ്റ കമ്പനിയുടെ വര്‍ക്ക് ഷോപ്പില്‍ മെക്കാനിക്കായിരുന്ന സമീര്‍ ചൗധരിയെ കുട്ടികള്‍ക്കിടയിലുണ്ടായ നിസാര തര്‍ക്കത്തിന്റെ മറവില്‍ ഹിന്ദുത്വര്‍ സംഘംചേര്‍ന്ന് റോഡില്‍ തലയിടിച്ച് കൊലപ്പെടുത്തുകയായിരുന്നു സമീറിന്റെ ബന്ധു പര്‍വേശ് പറഞ്ഞു.

സംഭവത്തില്‍ എട്ട് പ്രതികള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ടെന്ന് ആദര്‍ശ് മന്ദി പോലിസ് പറഞ്ഞു. 'തങ്ങള്‍ അന്വേഷണം ആരംഭിക്കുകയും മുഖ്യ പ്രതി വര്‍ധനെ അറസ്റ്റ് ചെയ്യുകയും ചെയ്തു'- പോലിസ് ഇന്‍സ്‌പെക്ടര്‍ സുനില്‍ നേഗി മാധ്യമങ്ങളോട് പറഞ്ഞു. വതന്‍രാജ്, അക്ഷയ്, രാജ്, ആശിഷ്, ലക്കി, ചിന്തു (ആയുഷ് റാണ), ബോണ്ട എന്നിവരാണ് എഫ്‌ഐആറില്‍ പേരുള്ള മറ്റു പ്രതികള്‍.

പ്രതി ജാട്ട് സമുദായത്തില്‍ പെട്ടവരാണെന്നും ഇര മുസ്‌ലിമാണെന്നും സുനില്‍ നേഗി പറഞ്ഞു.കൊലപാതകത്തിന് പുറമേ, ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 147, 148 വകുപ്പുകള്‍ പ്രകാരം കലാപം നടത്തിയതിനും പ്രതികള്‍ക്കെതിരെ പോലിസ് കേസെടുത്തിട്ടുണ്ട്.

ഗ്രാമത്തിലെ ചന്തയില്‍ ജോലിക്ക് പോയപ്പോഴാണ് സമീര്‍ ചൗധരിയെ ഹിന്ദുത്വ സംഘം ആക്രമിച്ചത്.

ആള്‍ക്കൂട്ടം അയാളുടെ തലയില്‍ ആവര്‍ത്തിച്ച് അടിക്കുകയും ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ഷാംലിയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയ അദ്ദേഹത്തെ മെച്ചപ്പെട്ട ചികിത്സയ്ക്കായി ഡോക്ടര്‍മാര്‍ മുസാഫര്‍നഗര്‍ പട്ടണത്തിലേക്ക് റഫര്‍ ചെയ്‌തെങ്കിലും വഴിമധ്യേ മരിച്ചു-അമ്മാവന്‍ ആദില്‍ ചൗധരി പറഞ്ഞു.

ഇരുവിഭാഗത്തിലും പെട്ട കുട്ടികള്‍ക്കിടയില്‍ ചെറിയ വാക്കുതര്‍ക്കമുണ്ടാവുകയും ജാട്ട് സമുദായത്തില്‍പെട്ട മുതിര്‍ന്നവര്‍ സംഭവത്തില്‍ ഇടപെട്ട് മുസ്‌ലിംകളെ ആക്രമിക്കുകയുമായിരുന്നു. ബാക്കിയുള്ളവര്‍ ഓടി രക്ഷപ്പെട്ടപ്പോള്‍ സമീറിനെ തടഞ്ഞുനിര്‍ത്തിയ സംഘം ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. 'അവര്‍ അവന്റെ തല നിരന്തരം റോഡില്‍ ഇടിച്ചു'-മുസ്‌ലിം സ്വത്വമാണ് സമീറിനെ ആക്രമിക്കുന്നതിലേക്ക് അവരെ നയിച്ചതെന്നും വിദ്വേഷ കുറ്റകൃത്യമാണിതെന്നും സമീറിന്റെ ബന്ധു പര്‍വേസ് കുറ്റപ്പെടുത്തി.

മുസാഫര്‍നഗര്‍ ജില്ലയില്‍ കര്‍ഷകരുടെ ബഹുജന റാലി നടന്ന് നാല് ദിവസങ്ങള്‍ക്ക് ശേഷമാണ് സംഭവം. മുസാഫര്‍നഗര്‍, ഷാംലി ഗ്രാമങ്ങളെ പിടിച്ചുകുലുക്കിയ ഭീകരമായ കലാപത്തിന് എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം, പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശില്‍ ഹിന്ദു-മുസ്‌ലിം വിഭാഗങ്ങള്‍ക്കിടയില്‍ ഐക്യം സ്‌നേഹവും രൂപപ്പെട്ടുവരുന്നതിനിടെയാണ് മുസ്‌ലിം യുവാവ് കൊല്ലപ്പെട്ടത്.ഒളിവില്‍ കഴിയുന്ന ഏഴ് പ്രതികളെയും അറസ്റ്റ് ചെയ്യുമെന്ന് എസ്പി മാധവ് ഉറപ്പ് നല്‍കി.

Next Story

RELATED STORIES

Share it