Sub Lead

ഹിന്ദു പെണ്‍കുട്ടിയുമായി സംസാരിച്ചു; മുസ്‌ലിം യുവാവിനെ മര്‍ദ്ദിച്ച് പരേഡ് നടത്തി ഹിന്ദുത്വര്‍

പ്രദേശത്ത് സലൂണ്‍ നടത്തുന്ന സഹിലിനെയാണ് ചിലര്‍ ആക്രമിച്ചതെന്ന് പോലിസ് അറിയിച്ചു.

ഹിന്ദു പെണ്‍കുട്ടിയുമായി സംസാരിച്ചു; മുസ്‌ലിം യുവാവിനെ മര്‍ദ്ദിച്ച് പരേഡ് നടത്തി ഹിന്ദുത്വര്‍
X

ഋഷികേശ്: ഉത്തരാഖണ്ഡിലെ ഋഷികേശില്‍ മുസ്‌ലിം യുവാവിനെ മര്‍ദ്ദിച്ച് പരേഡ് നടത്തി ഹിന്ദുത്വര്‍. ഹിന്ദു പെണ്‍കുട്ടിയുമായി സംസാരിച്ചെന്നാരോപിച്ചാണ് സഹില്‍ എന്ന യുവാവിനെ ഹിന്ദുത്വര്‍ ആക്രമിക്കുകയും വസ്ത്രം വലിച്ചു കീറുകയും ചെയതത്. തുടര്‍ന്ന് സഹിലുമായി പ്രകടനം നടത്തി. സംഭവത്തിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി പ്രചരിപ്പിക്കുകയും ചെയ്തു. ജയ് ശ്രീരാം മുദ്രാവാക്യം വിളിച്ചാണ് ഹിന്ദുത്വര്‍ പ്രകടനം നടത്തുന്നത്.

പ്രദേശത്ത് സലൂണ്‍ നടത്തുന്ന സഹിലിനെയാണ് ചിലര്‍ ആക്രമിച്ചതെന്ന് പോലിസ് അറിയിച്ചു. ആരോപണങ്ങള്‍ ഉന്നയിച്ച് മുസ്‌ലിം യുവാക്കളെയും സ്ഥാപനങ്ങളെയും ആക്രമിക്കുന്നത് ഉത്തരാഖണ്ഡില്‍ വര്‍ധിച്ചുവരുകയാണ്. അടുത്തിടെ തെഹ് രി പ്രദേശത്ത് മുസ്‌ലിം ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങള്‍ ഹിന്ദുത്വര്‍ തകര്‍ത്തിരുന്നു. സല്‍മാന്‍ എന്ന യുവാവുമായി ഒരു ഹിന്ദു പെണ്‍കുട്ടി ഒളിച്ചോടി പോയതാണ് അന്ന് അക്രമങ്ങള്‍ക്ക് കാരണമായത്.

Next Story

RELATED STORIES

Share it