Sub Lead

മുസ്‌ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം ഇന്ന്; തിരെഞ്ഞെടുപ്പ് ഫലം വിലയിരുത്തും

വെല്‍ഫെയര്‍ പാര്‍ട്ടിയുമായുണ്ടാക്കിയ നീക്കു പോക്ക് എങ്ങിനെ പ്രതിഫലിച്ചു, സംസ്ഥാനത്ത് അങ്ങോളമിങ്ങോളം എസ്ഡിപിഐ നടത്തിയ മുന്നേറ്റം തുടങ്ങിയവ യോഗത്തില്‍ ചര്‍ച്ചയാവും.

മുസ്‌ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം ഇന്ന്; തിരെഞ്ഞെടുപ്പ് ഫലം വിലയിരുത്തും
X

മലപ്പുറത്ത്: മുസ്‌ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം ഇന്ന് മലപ്പുറത്ത് ചേരും. രാവിലെ 11ന് മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ കമ്മറ്റി ഓഫിസിലാണ് യോഗം ചേരുക. സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ പി കെ കുഞ്ഞാലിക്കുട്ടി എംപി, ഇ ടി മുഹമ്മദ് ബഷീര്‍ എംപി തുടങ്ങിയവര്‍ പങ്കെടുക്കും. തിരഞ്ഞെടുപ്പ് ഫലം വിലയിരുത്തുന്നതിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളും ചര്‍ച്ചയാവും. മുസ്‌ലിം ലീഗിന്റെ ശക്തികേന്ദ്രങ്ങള്‍ ഇളക്കമില്ലാതെ നിര്‍ത്താനായെങ്കിലും യുഡിഎഫിന് സംസ്ഥാന തലത്തിലുണ്ടായ തിരിച്ചടിയില്‍ ലീഗിന് കടുത്ത ആശങ്കയുണ്ട്.

വെല്‍ഫെയര്‍ പാര്‍ട്ടിയുമായുണ്ടാക്കിയ നീക്കു പോക്ക് എങ്ങിനെ പ്രതിഫലിച്ചു, സംസ്ഥാനത്ത് അങ്ങോളമിങ്ങോളം എസ്ഡിപിഐ നടത്തിയ മുന്നേറ്റം തുടങ്ങിയവ യോഗത്തില്‍ ചര്‍ച്ചയാവും. യുഡിഎഫില്‍ നിന്ന് അകന്നു നില്‍ക്കുന്ന വിഭാഗത്തെ നിയമസഭാ തെരെഞ്ഞെടുപ്പില്‍ ഒപ്പം കൂട്ടാനുള്ള നീക്കങ്ങളും യോഗം ചര്‍ച്ച ചെയ്യും. നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടര്‍ പട്ടികയില്‍ അനുകൂല വോട്ടുകള്‍ ചേര്‍ക്കുന്നതിനുള്ള നീക്കങ്ങളും യോഗത്തിലുണ്ടാവും.

Next Story

RELATED STORIES

Share it