- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സത്യവിശ്വാസികളെ, ഒരേ മാളത്തില്‍ നിന്നും രണ്ടു തവണ പാമ്പു കടിക്കില്ല; പിണറായിക്കെതിരേ അബ്ദുറബ്ബ്
ആര്‍എസ്എസിന്റെ പുറം തടവുന്ന, കേരള പോലിസിനെ പോലും നിലക്കു നിര്‍ത്താന്‍ കഴിയാത്ത കഴിവു കെട്ട ആഭ്യന്തര മന്ത്രിയാണ് സഖാവ് പിണറായി വിജയന്‍

മലപ്പുറം: കേരളാ പോലിസ് അന്വേഷിച്ച ഏതു കേസിലാണ് ആര്‍എസ്എസുകാര്‍ അര്‍ഹിക്കുന്ന രീതിയില്‍ ശിക്ഷിക്കപ്പെട്ടിട്ടുള്ളത് എന്ന ചോദ്യവുമായി മുസ്‌ലിം ലീഗ് നേതാവും മുന്‍ മന്ത്രിയുമായ പികെ അബ്ദുറബ്ബ്. കഴിഞ്ഞ ദിവസം സന്ദീപ് എന്ന ഡിവൈഎഫ്‌ഐക്കാരന്‍ കൊല ചെയ്യപ്പെട്ട കേസില്‍ പോലും ആര്‍എസ്എസിനെ രക്ഷപ്പെടുത്താനാണ് പിണറായിയുടെ പോലിസ് ശ്രമിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഫേസ്ബുക്ക് പോസ്റ്റിലാണ് മുഖ്യമന്ത്രിക്കെതിരേ രൂക്ഷ പ്രതികരണവുമായി അബ്ദുറബ്ബ് രംഗത്തെത്തിയിരിക്കുന്നത്.
ആര്‍എസ്എസുകാര്‍ പ്രതികളായി വരുന്ന എല്ലാ കേസുകളിലും ആഭ്യന്തര വകുപ്പ് വന്‍ പരാജയമാണെന്ന് പറഞ്ഞു രംഗത്തു വരുന്നത് കെ കെ ഷാഹിനയടക്കമുള്ള ഇടത് സൈബര്‍ പ്രൊഫൈലുകളാണ്. കൊന്നും, കൊലവിളിച്ചും നടക്കുന്ന സംഘി തീവ്രവാദികള്‍ക്കു മുമ്പില്‍ പിണറായി വിജയന്റെ ആഭ്യന്തര വകുപ്പ് എന്നും മുട്ടു മടക്കുക തന്നെയാണ്. കഴിഞ്ഞ അഞ്ചാറു വര്‍ഷമായി കേരളത്തില്‍ ആര്‍എസ്എസ് നടത്തിയ ഏതു കൊലപാതകങ്ങളിലാണ് പ്രതികള്‍ യഥാസമയം പിടികൂടപ്പെട്ടത്? കേരള പോലിസ് അന്വേഷിച്ച ഏതു കേസുകളിലാണ് അവര്‍ അര്‍ഹിക്കുന്ന രീതിയില്‍ ശിക്ഷിക്കപ്പെട്ടത്?
കഴിഞ്ഞ ദിവസം സന്ദീപ് എന്ന ഡിവൈഎഫ്‌ഐക്കാരന്‍ കൊല ചെയ്യപ്പെട്ട കേസില്‍ പോലും ആര്‍എസ്എസിനെ രക്ഷപ്പെടുത്താനാണ് പിണറായിയുടെ പോലിസിന് അമിതമായ താല്‍പ്പര്യം. സഖാവ് കുഞ്ഞിരാമന്‍ പള്ളിക്കു കാവലിരുന്നു എന്ന് പറയുന്ന തലശ്ശേരിയിലാണ് 'അഞ്ചു നേരം നിസ്‌കരിക്കാന്‍, പള്ളികളൊന്നും കാണില്ല' എന്ന് തീവ്ര മുദ്രാവാക്യങ്ങള്‍ വിളിച്ച് ആര്‍എസ്എസ് റാലി നടത്തിയത്. ആര്‍എസ്എസിന്റെ റാലിയില്‍ പ്രതിഷേധിച്ചു റാലി നടത്തിയ ലീഗ് നേതാക്കള്‍ക്കെതിരേ എത്ര പെട്ടന്നാണ് പിണറായി പോലിസ് കേസെടുത്തത്. നിരോധനാജ്ഞ ലംഘിച്ചും 300 ഓളം ആര്‍എസ്എസുകാരാണ് ഇന്നലെ തലശ്ശേരിയില്‍ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച് വീണ്ടും റാലി നടത്തിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
144 നിലവിലിരിക്കെ നാലാള്‍ കൂടിയാല്‍ ലാത്തിയും തോക്കുമെടുക്കുന്ന പോലിസാണ് ആര്‍എസ്എസുകാര്‍ക്ക് റാലി നടത്താന്‍ സൗകര്യമൊരുക്കി കൊടുത്തിരിക്കുന്നത്. അതെ; ആര്‍എസ്എസിന് എന്തുമാവാമെന്ന സ്ഥിതി അങ്ങ് ഉത്തരേന്ത്യയിലല്ല, പിണറായി വിജയന്റെ കേരളത്തിലാണ്.
ശബരിമല വിഷയത്തില്‍ പ്രതിഷേധിച്ചതിന് കേസിലകപ്പെട്ട ആര്‍എസ്എസുകാരെ വെറുതെ വിട്ട് തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച അതേ സര്‍ക്കാരാണ് പൗരത്വ ബില്ലിനെതിരേ റാലി നടത്തിയവര്‍ക്ക് എതിരെയുള്ള കേസുകള്‍ പിന്‍വലിക്കാതെ നീട്ടിക്കൊണ്ടു പോകുന്നത്. തിരഞ്ഞെടുപ്പ് സമയത്ത് പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കി വഞ്ചിച്ച ഇക്കൂട്ടരാണ് വഖ്ഫ് വിഷയത്തിലും ഇപ്പോള്‍ കുറുക്കന്‍ കളിക്കുന്നത്, സത്യവിശ്വാസികളെ ഒരേ മാളത്തില്‍ നിന്നും രണ്ടു തവണ പാമ്പു കടിക്കില്ലെന്ന വിശുദ്ധ വചനം എല്ലാവരെയും ഓര്‍മ്മിപ്പിക്കുന്നു.
ആര്‍എസ്എസിന്റെ പുറം തടവുന്ന, കേരള പോലിസിനെ പോലും നിലക്കു നിര്‍ത്താന്‍ കഴിയാത്ത കഴിവു കെട്ട ആഭ്യന്തര മന്ത്രിയാണ് സഖാവ് പിണറായി വിജയന്‍, ഇടതു സൈബര്‍ പോരാളികള്‍ പോലും സത്യം തിരിച്ചറിഞ്ഞു പ്രതികരിച്ചു തുടങ്ങിയ കാലത്തും 'പിണറായി വിജയന്‍ വരും, ആര്‍എസ്എസില്‍ നിന്നും നമ്മെ രക്ഷിക്കും' എന്നു കരുതുന്നവര്‍ വിഡ്ഢികളുടെ സ്വര്‍ഗ്ഗത്തിലാണെന്ന് അബ്ദു റബ്ബ് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















