- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ലോകത്തിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രം പണിയാന്‍ ഭൂമി ദാനം ചെയ്ത് ബിഹാറിലെ മുസ്‌ലിം കുടുംബം
ഗുവാഹത്തി ആസ്ഥാനമായുള്ള ഈസ്റ്റ് ചമ്പാരനില്‍ നിന്നുള്ള വ്യവസായിയായ ഇഷ്തിയാഖ് അഹമ്മദ് ഖാന്‍ ആണ് ഭൂമി സംഭാവന ചെയ്തത്
പട്‌ന:ലോകത്തിലെ തന്നെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രം നിര്‍മ്മിക്കാനായി 2.5 കോടി വിലയുള്ള ഭൂമി ദാനം ചെയ്ത് ബിഹാറിലെ മുസ്‌ലിം കുടുംബം.ഗുവാഹത്തി ആസ്ഥാനമായുള്ള ഈസ്റ്റ് ചമ്പാരനില്‍ നിന്നുള്ള വ്യവസായിയായ ഇഷ്തിയാഖ് അഹമ്മദ് ഖാന്‍ ആണ് ഭൂമി സംഭാവന ചെയ്തത്.പട്‌ന അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മഹാവീര്‍ മന്ദിര്‍ ട്രസ്റ്റ് അധ്യക്ഷന്‍ ആചാര്യ കിഷോര്‍ കുനാലാണ് തിങ്കളാഴ്ച ഇക്കാര്യം വിശദമാക്കിയത്.
ചംമ്പാരന്‍ ജില്ലയിലെ കയ്ത്തവാലിയ മേഖലയില്‍ നിര്‍മ്മിക്കുന്ന വിരാട് രാമായണ്‍ ക്ഷേത്രത്തിനായാണ് ഇഷ്തിയാഖ് ഭൂമി വിട്ടു നല്‍കിയിരിക്കുന്നത്.ക്ഷേത്രം പണിയുന്നതിനായി ഭൂമി സംഭാവന ചെയ്യുന്നതുമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങളും അദ്ദേഹം അടുത്തിടെ കേശാരിയ സബ് ഡിവിഷന്‍ രജിസ്ട്രാര്‍ ഓഫിസില്‍ പൂര്‍ത്തിയാക്കിയതായി മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ കൂടിയായ കുനാല്‍ അറിയിച്ചു.രണ്ട് സമുദായങ്ങള്‍ തമ്മിലുള്ള സാമൂഹിക സൗഹാര്‍ദ്ദത്തിന്റെയും സാഹോദര്യത്തിന്റെയും മഹത്തായ ഉദാഹരണമാണ് ഖാന്റെയും കുടുംബത്തിന്റെയും ഈ സംഭാവനയെന്ന് ആചാര്യ പറഞ്ഞു. മുസ്‌ലിംകളുടെ സഹായമില്ലായിരുന്നെങ്കില്‍ ഈ സ്വപ്ന പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ സാധ്യമാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മഹാവീര്‍ മന്ദിര്‍ ട്രസ്റ്റ് ഇതുവരെ 125 ഏക്കര്‍ ഭൂമിയാണ് ക്ഷേത്ര നിര്‍മ്മാണത്തിനായി വാങ്ങിയിട്ടുള്ളത്. പ്രദേശത്ത് 25 ഏക്കര്‍ ഭൂമി കൂടി ഉടന്‍ ഏറ്റെടുക്കുമെന്ന് ട്രസ്റ്റ് അറിയിച്ചു.215 അടി ഉയരമുള്ള കമ്പോഡിയയിലെ 12ാം നൂറ്റാണ്ടിലെ ലോകപ്രശസ്തമായ അങ്കോര്‍ വാട്ട് സമുച്ചയത്തേക്കാള്‍ ഉയരത്തിലാണ് വിരാട് രാമായണ മന്ദിര്‍ നിര്‍മ്മിക്കുക. കിഴക്കന്‍ ചമ്പാരനിലെ സമുച്ചയത്തില്‍ ഉയര്‍ന്ന ശിഖരങ്ങളുള്ള 18 ക്ഷേത്രങ്ങള്‍ ഉള്‍പ്പെടും,ലോകത്തിലെ ഏറ്റവും വലിയ ശിവലിംഗ പ്രതിഷ്ഠയും ഉണ്ടാകുമെന്ന് ട്രസ്റ്റ് അറിയിച്ചു
മൊത്തം നിര്‍മാണച്ചെലവ് ഏകദേശം 500 കോടി രൂപയോളമാണ് പ്രതീക്ഷിക്കുന്നത്. ന്യൂഡല്‍ഹിയിലെ പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന വിദഗ്ധരുടെ മേല്‍നോട്ടത്തിലാകും ക്ഷേത്രം നിര്‍മ്മിക്കുക.
RELATED STORIES
മാവോവാദി വിരുദ്ധ സ്ക്വോഡിലെ ഉദ്യോഗസ്ഥന്‍ വെടിയേറ്റു മരിച്ച നിലയില്‍
15 Dec 2024 5:50 PM GMTതബല വിസ്മയം ഉസ്താദ് സാക്കിര്‍ ഹുസൈന് അന്തരിച്ചു
15 Dec 2024 5:34 PM GMTസന്തോഷ് ട്രോഫിയില്‍ കേരളത്തിന് വിജയതുടക്കം; ഏഴ് ഗോള്‍ ത്രില്ലറില്‍...
15 Dec 2024 3:11 PM GMTവാട്ട്സാപ്പ് ബന്ധം ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിങ്ങിലെത്തി; മലയാളിയില്‍...
15 Dec 2024 3:08 PM GMTസംഘപരിവാരത്തിന് വടി കൊടുത്ത ശേഷം മലക്കം മറിയുന്ന നിലപാട് സിപിഎം...
15 Dec 2024 2:01 PM GMTലക്ഷദ്വീപ് വിദ്യാര്‍ഥിയെ ഹോസ്റ്റല്‍ മുറിയിലിട്ട് ക്രൂരമായി...
15 Dec 2024 12:52 PM GMT