Sub Lead

മാവോയിസ്റ്റുകളെ പ്രോല്‍സാഹിപ്പിക്കുന്നത് മുസ് ലിം തീവ്രവാദികളെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍

സമാനതകളില്ലാത്ത വികസനപ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കുന്നുണ്ട്. കഴിഞ്ഞ ഉപതിരഞ്ഞെടുപ്പുകളിലെല്ലാം വിജയം കണ്ടതും അതിന്റെ ഫലമായാണ്. അതിനു തടയിടാനാണു ഇപ്പോഴത്തെ നീക്കം.

മാവോയിസ്റ്റുകളെ പ്രോല്‍സാഹിപ്പിക്കുന്നത് മുസ് ലിം തീവ്രവാദികളെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍
X

കോഴിക്കോട്: മാവോയിസ്റ്റുകളെ പ്രോല്‍സാഹിപ്പിക്കുന്നത് മുസ് ലിം തീവ്രവാദികളാണെന്നും മാവോയിസ്റ്റുകള്‍ക്ക് വെള്ളവും വളവും നല്‍കുന്നത് കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മുസ്‌ലിം തീവ്രവാദ സംഘടനകളാണെന്നും സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍. കെഎസ്‌കെടിയു ജില്ലാസമ്മേളനത്തിന്റെ സമാപനസമ്മേളനത്തിനിടെയാണ് പി മോഹനന്റെ പരാമര്‍ശം. മാവോയിസ്റ്റ് സാന്നിധ്യമൊക്കെ വരുന്നത് ആരുടെ പിന്തുണയിലാണ്. മുസ് ലിം തീവ്രവാദ പ്രസ്ഥാനങ്ങളാണ് ശക്തി. ആരാണവര്‍ക്ക് വെള്ളവും വളവും നല്‍കുന്നത്. കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മുസ് ലിം തീവ്രവാദ പ്രസ്ഥാനങ്ങളാണ് ഈ മാവോയിസ്റ്റുകളുടെ ശക്തി. പോലിസ് പരിശോധിക്കേണ്ടത് പോലിസ് പരിശോധിച്ചുകൊള്ളണം. അവരാണ് ഇത് പ്രോല്‍സാഹിപ്പിക്കുന്നത്. അവര്‍ തമ്മില്‍ ഒരു ചങ്ങാത്തമുണ്ട്. അത് വെറും ചങ്ങാത്തമല്ല. ഇത് രണ്ടുംകൂടി യോജിച്ചിട്ടാണ്. ചില ഇസ്‌ലാമിക മതമൗലികവാദികള്‍ക്കെല്ലാം എന്തൊരു ആവേശമാണ്. സമാനതകളില്ലാത്ത വികസനപ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കുന്നുണ്ട്. കഴിഞ്ഞ ഉപതിരഞ്ഞെടുപ്പുകളിലെല്ലാം വിജയം കണ്ടതും അതിന്റെ ഫലമായാണ്. അതിനു തടയിടാനാണു ഇപ്പോഴത്തെ നീക്കം. മാവോയിസ്റ്റുകളെ ഇറക്കിവിടുകയാണെന്നും പി മോഹനന്‍ പറഞ്ഞു.

നേരത്തേ, പന്തീരാങ്കാവില്‍ സിപിഎം പ്രവര്‍ത്തകരായ അലന്‍ ശുഹൈബിനും താഹ ഫസലിനുമെതിരേ മാവോവാദി ബന്ധം ആരോപിച്ച് പന്തീരാങ്കാവ് പോലിസ് യുഎപിഎ ചുമത്തിയപ്പോള്‍ ആദ്യഘട്ടത്തില്‍ പോലിസിനെതിരേ രംഗത്തെത്തിയ പി മോഹനന്‍ പിന്നീട് മലക്കംമറിയുകയും വിദ്യാര്‍ഥികളെ തള്ളിപ്പറയുകയുമായിരുന്നു.




Next Story

RELATED STORIES

Share it